2010 ജൂൺ 21, തിങ്കളാഴ്‌ച

2010 ജൂൺ 18, വെള്ളിയാഴ്‌ച

ഫയര്‍ഫോക്സില്‍ ബ്രൌസിങ്ങ് സ്പീഡ് ഇരട്ടിയാക്കാം

ഫയര്‍ഫോക്സില്‍ ബ്രൌസിങ്ങ് സ്പീഡ് ഇരട്ടിയാക്കാം
കടപാട്
www.infusion.co.cc

ഇന്ന് ലോകത്തിലെ എറ്റവും ജനപ്രീയമായ ബ്രൌസറാണ് ഫയര്‍ഫോക്സ്,ഫയര്‍ഫോക്സിന്റെ സവിശേഷതകള്‍ മറ്റുള്ള ബ്രൌസറുകളില്‍ നിന്ന് ഫയര്‍ഫോക്സിനെ വ്യത്യസ്ഥമാക്കുന്നു,നമ്മുടെ ആവശ്യാനുസരണം ഫയര്‍ഫോക്സില്‍ എന്ത് മാറ്റം വേണമെങ്കിലും വരുത്താം,ഉദാഹരണത്തിന് ഓര്‍ക്കുട്ട് കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ക്ലിക്കിന് എല്ലാവര്‍ക്കും സ്ക്രാപ്പ് അയക്കാവുന്ന തരത്തില്‍ ഓര്‍ക്കുട്ടിനെ ഫയര്‍ഫോക്സിലൂടെ മാറ്റി എടുക്കാം,ഇത് പോലെ ഫയര്‍ഫോക്സ് വഴി നമ്മുടെ ആവശ്യാനുസരണം സൈറ്റുകളെ മാറ്റി എടുക്കാം,ഈ പോസ്റ്റില്‍ ഇതിനെക്കുറിച്ചല്ല പറയുന്നത് എങ്ങനെ നമുക്ക് ഫയര്‍ഫോക്സിന്റെ ബ്രൌസിങ്ങ് സ്പീഡ് കൂട്ടാം എന്നതിനെക്കുറിച്ചാണ്, സാധാരണരീതിയില്‍ ഫയര്‍ഫോക്സ് വരുന്നത് ഡയല്‍ അപ് കണക്ഷന് വേണ്ടിയാണ്,ഇത് കോണ്ടാണ് ബ്രോഡ്ബാന്റ് കണക്ഷനുകളില്‍ ഫയര്‍ഫോക്സ് ഉപയോഗിക്കുമ്പോള്‍ സ്പീഡ് കുറവാണ് എന്ന് തോന്നുന്നത്,ഈ ട്രിക്ക് വഴി ബ്രോഡ്ബാന്റ് കണക്ഷന്‍ ഉള്ളവര്‍ക്ക് മുന്‍പ് ഫയര്‍ഫോകിനുള്ളതിനേക്കാള്‍ ഇരട്ടി സ്പീഡ് ലഭിക്കും.ഇനി ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം

1. ഫയര്‍ഫോക്സിന്റെ അഡ്രസ്ബാറില്‍ about:config എന്ന് ടൈപ്പ് ചെയ്ത് എന്റെര്‍ അടിക്കണം,ഇത് ചെയ്യുമ്പോള്‍ ഒട്ടനവധി ഓപ്ഷനുകള്‍ വരും
2. അതിന്റെ ഫില്‍ട്ടര്‍ ബോക്സില്‍ network.http എന്ന് ടൈപ്പ് ചെയ്യണം
3. ഇനി വരുന്ന ഓപ്ഷനുകളില്‍ network.http.pipelining എന്ന ഓപ്ഷന്‍ കാണും ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യണം അതുപോലെ network.http.proxy.pipelining ഇതിലും ഡബിള്‍ ക്ലിക്ക് ചെയ്യണം ,ഡബിള്‍ ക്ലിക്ക് ചെയ്യിമ്പോള്‍ ഇതിന്റെ വാല്യൂ true ആകും
4. ഇനി network.http.pipelining.maxrequests എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് വാല്യൂ 30 ആക്കണം
5. ഇനിയും കൂടുതല്‍ സ്പീഡ് ആവശ്യനുണ്ടെങ്കില്‍ വിന്‍ഡോയുടെ മുകളിലെ ബ്ലാങ്ക് സ്പേസില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് NEW> സെലക്ട് ചെയ്ത് അതില്‍ നിന്ന് Integer സെലക്ട് ചെയ്ത് nglayout.initialpaint.delay ടൈപ്പ് ചെയ്യണം അതിന്റെ വാല്യൂ 0 ആയി സെറ്റ് ചെയ്യണം
ഇതിന് ശേഷം ഫയര്‍ഫോക്സ് റീസ്റ്റാര്‍ട്ട് ചെയ്യണം

VN:F [1.8.3_1051]
please wait...
Rating: 10.0/10 (1 vote cast)

2010 ജൂൺ 16, ബുധനാഴ്‌ച

ഹാഡ്‌വെയറും IRQ വും പിന്നെ ഞാനും ...

2010 ജൂലൈയില്‍ ടീ എം സിയാദ് ഇന്റെ ബ്ലോഗ്‌ ല്‍ പ്രസിധികരിച്ചത്

ചുമ്മാതൊന്നുമല്ല, കുറെ പ്ലാനും പദ്ധതീമൊക്കെ മനസ്സില്‍ കണ്ടോണ്ടു തന്നെയാണ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ പഠിക്കണമെന്ന തീരുമാനം ഞാനെടുത്തത്. അക്കാലത്ത് ഹാര്‍ഡ്‌വെയര്‍ ‘എഞ്ചിനീയര്‍’മാര്‍ക്ക് ഞങ്ങടെ നാട്ടില്‍ ഒരൊന്നൊന്നര വെയ്‌റ്റായിരുന്നു. ഞങ്ങടെ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ 486 നന്നാക്കാന്‍ വരുന്ന എഞ്ചിനീയര്‍ സാറമ്മാരുടെ ഒരു ഗമേം പവറും. ചാള്‍സ് ബാബ്ബേജ് പോലും അവരെക്കഴിഞ്ഞേയുള്ളൂ. അവരു കമ്പ്യൂട്ടറു നന്നാക്കുമ്പം ചുറ്റും നില്‍ക്കുന്ന പ്രിന്‍സിപ്പാളിന്റേം സാറമ്മാരുടേം ഒരു ഭവ്യത! ഒരു ബഹുമാനം!

486 എന്നു കേട്ട് പണ്ടു പണ്ടു നടന്നൊരു സംഭവമാണെന്നു തെറ്റിദ്ധരിക്കണ്ട. വേറേ ഇന്‍സ്റ്റിട്ട്യൂട്ടിലൊക്കെ പീത്രി വെലസുമ്പളും ഞങ്ങടെ സ്ഥാപനത്തില്‍ 486 തന്നെ രാജാവ്. മഹാനായ ഡോസ് ഓയെസ്സിന്റെ നെഞ്ചത്ത് കേറി ആര്‍മ്മാദിക്കുന്നത് അപ്സരകന്യകളായ വേഡ്‌സ്റ്റാര്‍, ലോട്ടസ്, ഡീബെയ്സ് തുടങ്ങിയവര്‍. കൂട്ടിന്‍ ഒരു വിദൂഷകന്റെ റോളില്‍ ബേസിക്കും. സംശയിക്കണ്ട, പ്ലേ പറഞ്ഞിട്ട് എ.ബി.സി.ഡി അടിച്ച് റണ്‍ പറയുമ്പോള്‍ സംഗീതം പൊഴിക്കുന്ന അതേ ബേസിക് തന്നെ. സാറമ്മരൊക്കെ പറേന്നത് കേള്‍ക്കാം: “കോബോളൊക്കെ അറുപഴഞ്ചനാണടോ“.

തന്നേമല്ല, കോട്ടയത്തു പോയി ഹാര്‍ഡ്‌വെയര്‍ പഠിച്ച് ചങ്ങനാശ്ശേരീല്‍ ജോലി കിട്ടിയഅനില്‍ ഞങ്ങടെ പ്രദേശത്തെ താരമായിരുന്നു. ഞങ്ങടെ നാട്ടിലെ ഒരേയൊരു ഹാര്‍ഡ്‌വെയര്‍. വേഡും എക്സലും പഠിക്കാന്‍ പോകുന്ന സോഫ്റ്റ്വെയറന്മാര്‍ക്കു പോലും ആരാധ്യപുരുഷന്‍. അനിലാന്നെങ്കി ചങ്ങനാശ്ശേരീ ജോലി. നാട്ടില്‍ മരുന്നിനു പോലും വേറൊരു ഹാര്‍ഡ്‌വെയര്‍ ഇല്ല. ഇതെങ്ങനെങ്കിലും ഒന്നു പഠിച്ചെടുത്താല്‍ ഒരു വെലസു വെലസാമെന്ന എന്റെ മോഹം തികച്ചും ന്യായമായിരുന്നു.

അനിലു പഠിച്ച അതേ സ്ഥാപനത്തില്‍ തന്നെ - കോട്ടയം കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജിയില്‍ - ഹാര്‍ഡ്‌വെയര്‍ പഠിക്കാന്‍ ചേര്‍ന്നു. അനിലിന്റെ റെക്കമന്റേഷന്‍. അങ്ങനെ ഞാനും ഹാര്‍ഡ്‌വെയര്‍ ലോകത്തേക്ക് കാലെടുത്തു വെച്ചു. ഞാന്‍ വളരെ അഡ്‌വാന്‍സ്‌ഡായിത്തന്നെ ചിന്തിച്ചു. നിറയുന്നേനു മുമ്പ് തുളുമ്പിക്കാണിക്കണം. മാര്‍ക്കറ്റിംഗില്ലാതെ ഇന്നത്തെക്കാലത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റുമോ?

ഹാര്‍ഡ്‌വെയര്‍ പഠിച്ചുതുടങ്ങിയ കാര്യം പരമാവധി പബ്ലിസിറ്റി ചെയ്തെന്റെ വായ കഴച്ചു. ആയിടക്ക് ആരെ, എവിടെ, എന്തിനു കണ്ടാലും ഇങ്ങനെയൊരു വാചകം ഞാന്‍ നിശ്ചയമാ‍യും ഫിറ്റ് ചെയ്തിരിക്കും. “ഈയിടെയായി തീരെ സമയമില്ല കേട്ടോ, ഞാന്‍ കോട്ടയത്ത് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ പഠിക്കുകയല്ലേ, ഡെയ്‌ലി പോയി വരണം…”

ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും ഉപയോഗശൂന്യമായ മദര്‍ബോര്‍ഡ്, പവര്‍ സപ്ലൈ, മോഡം മുതലായവ ഉടന്‍ തന്നെ തിരിച്ചെത്തിക്കാമെന്ന ഉറപ്പില്‍ വീട്ടിലേക്കു കൊണ്ടുവരും. പിന്നെ കല്യാണവീടായാലും മരണവീടായാലും മദര്‍ബോര്‍ഡും കയ്യില്‍പ്പിടിച്ചാണ് പോകുന്നത്. ചെറുപ്പക്കാരാണ് ചോദിക്കുന്നതെങ്കില്‍ മറുപടി ഇങ്ങനെ: “സര്‍വ്വീസിനു തന്നതാ, ഇതിന്റെ നോര്‍ത്തു ബ്രിഡ്ജിനു എന്തോ തകരാറുണ്ട്. ശ്ശെടാ, ഇതെങ്ങോട്ടെങ്കിലും ഒന്നു വെച്ചിട്ടു വേണമല്ലോ സദ്യക്കിരിക്കാന്‍…പണിയൊഴിഞ്ഞിട്ടൊരു കല്യാണം കൂടാനും സമ്മതിക്കൂല്ലന്നു വെച്ചാല്‍…”

ഇത്തിരി പ്രായമുള്ളവര്‍ ചോദിക്കുകയാണെങ്കില്‍ മറുപടി അല്പം കൂടി വിശാലമാണ്. “ഹ ഹ, അതേ ഇത് കമ്പ്യൂട്ടറിന്റെ മദര്‍ബോര്‍ഡെന്നു പറയുന്ന സാധനമാ, ഫയങ്കര വെലയാ. നമ്മടെ സദാശിവന്‍ ഡോക്റ്ററുടെ വീട്ടിലെ കമ്പ്യൂട്ടറിന്റെയാ. ദാ, ഇതാണ് മോഡം. ഇതിനാത്തു കൂടിയാ ഈ എന്റര്‍നെറ്റൊക്കെ വരുന്നത്. ഇതു രണ്ടും കേടാ, റിപ്പയര്‍ ചെയ്യാന്‍ തന്നതാ…”

ഇമ്മാതിരി ടെക്‍നിക്കുകള്‍ക്കു പുറമേ, പഠിക്കും മുമ്പേ ഞാന്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയര്‍ ആയതിനു പിന്നില്‍ എന്റെ അനിയമ്മാരുടേം അടുത്ത കൂട്ടുകാരുടേം അമ്മാവന്റെ മക്കടേം വിലയേറിയ അധ്വാനമുണ്ട്. വിലയേറിയത് എന്നതിന്റെ താല്പര്യം, എനിക്കു വേണ്ടിയുള്ള പ്രചരണപരിപാടികളുടെ പ്രതിഫലം അവന്മാര്‍ ക്യാഷ്, പൊറോട്ട-ഇറച്ചി, ബിരിയാനി മുതലായവയായി എന്നില്‍ നിന്നും പൂര്‍ണ്ണമായി വസൂലാക്കിയിട്ടുണ്ട് എന്നതാണ്.

പഠിക്കാന്‍ പോയി ഒരു മാസമേ ആയുള്ളൂ, അതാ വരുന്നു സര്‍വ്വീസിനുള്ള ആദ്യക്ഷണം. പത്തിയൂരില്‍ എന്റെ ഉമ്മയുടെ വീടിനടുത്തുള്ള ഒരു വീട്ടില്‍ ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്തു കൊടുക്കണം. എന്റെ ഇളയ അമ്മാവനാണ് ഈ പ്രോജക്റ്റിലേക്ക് എന്നെ കരാര്‍ ചെയ്തത്. വല്യമ്മാവന്റെ മക്കള്‍ അദ്ദേഹത്തെയും തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. ഇന്റര്‍നെറ്റില്‍ ഒന്നുരണ്ടുവട്ടം മദാലസാ ഡോട്ട് കോമും മലയാള മനോരമയും മമ്മൂട്ടി ഡോട്ട് കോമും കണ്ടിട്ടുള്ളതല്ലാതെ ഈ ലോകവലയെക്കുറിച്ച് യാതൊരു ബോധവും പൊക്കണവും എനിക്കില്ലായിരുന്നു. പ്രെഗ്‌നന്‍സി ടെസ്റ്റ് പോസിറ്റീവായ അവിവാഹിതയുടെ അവസ്ഥയിലായി ഞാന്‍. പടച്ചോനേ, ഇത്രേം വേഗം ഇങ്ങനെയൊരു കുരിശു തലേല്‍ കെട്ടിവെക്കപ്പെടുമെന്ന് ഞാന്‍ നിനച്ചതേയില്ല. പഠിച്ചു തീരുവോളം ഒരു സാവകാശം ഈ നാട്ടുകാര്‍ തരില്ലെന്നോ? അതിരു കടന്ന പ്രചാരണം വരുത്തിയ ദോഷം. ഒഴിഞ്ഞു മാറാന്‍ അമ്മാവന്‍ സമ്മതിച്ചില്ല. എന്നെക്കുറിച്ച് അത്രയേറെ അമ്മാവന്‍ ആ വീട്ടുകാരോടു പറഞ്ഞു കഴിഞ്ഞിരിക്കുന്നു. അമ്മാവനോടു പോലും സത്യം തുറന്നു പറയാന്‍ ദുരഭിമാനം എന്നെ അനുവദിച്ചതുമില്ല.

വരുന്നതു വരട്ടെ. അരക്കൈ നോക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ലല്ലോ? ഞാന്‍ കോട്ടയത്ത് ഇന്‍സ്റ്റിട്ട്യൂട്ടിലേക്ക് ഫോണ്‍ ചെയ്ത് ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്യുന്നതെങ്ങനെയെന്ന് വിശദമായി അന്വേഷിച്ചു. മൊത്തോമൊന്നും മന്‍സ്സിലായില്ലെങ്കിലും ഏതാണ്ടൊക്കെ മനസ്സിലായതായി തോന്നി. ഒരു ധൈര്യമൊക്കെ സംഭരിച്ച് അമ്മാവനും ഞാനും കൂടി ആ വീട്ടിലെത്തി. അവിടെ പ്രായമായ ഒരമ്മാവനും അമ്മായീം അവരുടെ മരുമക്കളായ രണ്ടു സ്ത്രീകളും മാത്രം. ഗള്‍ഫിലുള്ള ഭര്‍ത്താക്കമ്മാരുമായി ചാറ്റ് ചെയ്യാനാണ് മരുമക്കള്‍ ലലനാമണികള്‍ക്ക് ഈ ഇന്റര്‍നെറ്റ്. ആര്‍ക്കും കമ്പ്യൂട്ടറിനെക്കുറിച്ചൊരു കുന്തോം അറിഞ്ഞുകൂടാ. ആഹാ..ധൈര്യമായി പണി പഠിക്കാം. എന്റെ ധൈര്യം കൂടി. സത്യത്തിന്റെ ഒരു വണ്‍ മന്ത് അണ്‍ലിമിറ്റഡ് ഞാന്‍ തന്നെ പോയി വാങ്ങിച്ചു. തൊട്ടുതൊഴുത് കണക്ഷന്‍ കര്‍മ്മങ്ങളാരംഭിച്ചു. മനസ്സിലാകുന്ന കാര്യങ്ങള്‍ വളരെക്കുറവ്. ഒന്നുമങ്ങോട്ടു ശരിയാകുന്നില്ല. എവിടെയോ എന്തൊക്കെയോ പ്രശ്‌നങ്ങള്‍. നേരം കുറേയായി. ഞാന്‍ വിയര്‍ത്തു. മനസ്സില്‍ ആകെ F1 വിളികള്‍. ദൈവമേ, രക്ഷിക്കണേ. എന്റെ ധൈര്യം ചോര്‍ന്നു തുടങ്ങി. എന്നെക്കോണ്ടിനി ഇതു നടക്കില്ല എന്ന തോന്നല്‍ ശക്തമായി. ഒരൈഡിയക്കു വേണ്ടി മനമുരുകി പ്രാര്‍ത്ഥിച്ചു. മൌസില്‍ തുരുതുരാ ഞെക്കി. അവസാനം എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടില്‍ ഞാനെഴുന്നേറ്റു.

“ഓ.കെ”. ഞാന്‍ പറഞ്ഞു. എന്നിട്ടു കമ്പ്യൂട്ടര്‍ ഷട്ട്ഡൌണ്‍ ചെയ്തു. “ഇന്റെര്‍നെറ്റെല്ലാം ഓക്കെയായിട്ടുണ്ട്. പക്ഷേ 24 മണിക്കൂര്‍ കാത്തിരിക്കണം”.
“അതെന്തിനാ…” സ്ത്രീകളിരുവരും ഒരുമിച്ചു ചോദിച്ചു.
“അതോ, അത് കണക്ഷനുറയ്ക്കണം. ഞാനിപ്പോള്‍ കണക്ഷന്‍ റിക്വസ്റ്റ് മദ്രാസിലെഹെഡ്ഡാഫീസിലേക്കയച്ചിട്ടുണ്ട്. അതവിടെ ചെന്ന് കണക്ഷനുറക്കാന്‍ 24 മണിക്കൂര്‍ സമയം വേണം. അതുവരെ ആരും കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യരുത്. ഞാന്‍ നാളെ വൈകിട്ടു വരാം…” അമ്മാവനെ കാത്തുനില്‍ക്കാതെ ഞാന്‍ പെട്ടെന്ന് പുറത്തിറങ്ങി.

കോട്ടയത്ത് ഇന്‍സ്റ്റിട്ട്യൂട്ടില്‍ ചെന്നു സാറമ്മാരുടെ കാലേ വീണു. എങ്ങനെങ്കിലും ഇന്നുതന്നെ ഇന്റര്‍നെറ്റു കണക്റ്റു ചെയ്യാന്‍ എന്നെ പഠിപ്പിക്കണം. നാട്ടിലൊരിടത്ത് കണക്ഷനുറയ്ക്കാന്‍ വെച്ചിട്ടു വരുവാ…അഭിമാനത്തിന്റെ പ്രശ്‌നമാണ്..കൈവിടരുത്. അലിവു തോന്നിയ ശ്യാം സാര്‍ ഇന്റര്‍നെറ്റു കണക്റ്റു ചെയ്യുന്നതെങ്ങനെയെന്ന് അഞ്ചാറുവട്ടം ലൈവായി കാണിച്ചുതന്നു. വൈകുന്നേരം തന്നെ ഞാനാ വീട്ടില്‍പ്പോയി അക്ഷരാര്‍ത്ഥത്തില്‍ കണക്ഷനുറപ്പിച്ചു. രൂപാ 250 എണ്ണി മേടിക്കുവേം ചെയ്തു.

ഒന്നു രണ്ടു മാസം കഴിഞ്ഞായിരുന്നു അടുത്ത കോള്‍. ഇത്തവണ ഒരു കൂട്ടുകാരനാണ് ഇടനില. ഒരു അധ്യാപകന്റെ വീട്ടിലാണ് പ്രശ്‌നം. സൌണ്ട് കേള്‍ക്കുന്നില്ല.അത്രേയുള്ളൂ. ഞാന്‍ പരിശോധിച്ചു. കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയറിന്റെ ഹിസ്റ്ററിയും ഫണ്ടമെന്റത്സും മാത്രം കൈമുതലായുള്ള എനിക്ക് സൌണ്ട് ഡ്രൈവറിന്റെയൊക്കെ സങ്കീര്‍ണ്ണതകള്‍ മനസ്സിലായതേയില്ല. ഡിവൈസ്, ഡിവൈസ് മാനേജര്‍ ഇതിന്റെ തിയറികളിലേക്ക് മാത്രം കടന്നിട്ടേയുള്ളായിരുന്നൂ.

ഊരിപ്പോരണമല്ലോ. പ്രശ്നപരിഹാരത്തിനുള്ള പോം വഴികള്‍ വല്ലോം ആ തിയറിക്ലാസ്സുകളിലെങ്ങാനുമുണ്ടോ? ചിന്തകള്‍ ക്ലാസ്സിലേക്കു പറന്നു. ഓരോരോ ആലോചനകള്‍ക്കിടയില്‍ ശ്യാം സാറിന്റെ വാക്കുകള്‍ ഓര്‍മ്മയില്‍. “മൈക്രോ പ്രോസ്സസറിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനായി ഡിവൈസുകള്‍ സി.പി.യു വിലേക്കയക്കുന്ന സിഗ്‌നലുകളെയാണ് ഇന്ററപ്റ്റ് റിക്വസ്റ്റ് ക്വറി അഥവാ IRQ എന്നു പറയുന്നത്…”

ഹിയ്യടാ…പെട്ടെന്നൊരൈഡിയ മിന്നി. സൌണ്ട് കേട്ടില്ലേലും എനിക്കു പറപറക്കാം.ഞാന്‍ തിരക്കിട്ടു ബാഗു പരിശൊധിക്കാന്‍ തുടങ്ങി. അതിനാത്തുള്ള കൊറേ സീഡിയും ഫ്ലോപ്പീമെല്ലാം വാരി നിലത്തിട്ടു. ശ്ശെ ശ്ശെ എന്നു കൂടെക്കൂടെപ്പറഞ്ഞു. കൈ നെറ്റിയിലടിച്ചു. പാന്റ്സിന്റെ പോക്കറ്റെല്ലാം പരിശോധിച്ചു. അധ്യാപകനായ ഗൃഹനാഥന്‍ ഉത്കണ്ഠയോടെ ചോദിച്ചു. എന്താ എന്തു പറ്റി?

നിരാശയോടെയും ക്ഷമാപണത്തോടെയും ഞാന്‍ പറഞ്ഞു: “ക്ഷമിക്കണം സാറേ, IRQ എടുക്കാന്‍ മറന്നു പോയി. IRQ ഇല്ലാതെ ഒരു പണീം നടക്കത്തില്ല. ഒരു പക്ഷേ ഞാനത് കോട്ടയത്ത് വെച്ചു മറന്നതാരിക്കും. സാരമില്ല സാറ്, ഞാന്‍ IRQ എടുത്തോണ്ട് പിന്നെ വരാം…”

IRQ എന്ന ആയുധം അരിവാളോ ചുറ്റികയാണൊന്നറിയാതെ സാറ്‌ നക്ഷത്രമെണ്ണി നിന്നപ്പോള്‍ ഞാന്‍ ജീവനും കോണ്ടോടി. പിന്നൊരിക്കലും ആ വഴി പോയിട്ടേയില്ല.

വിസ്റ്റയിലെ സാറ്റയും എക്സ്പിയിലെ ആറ്റയും!

2010 മാര്‍ച്ചില്‍ ടീ എം സിയാദ് ഇന്റെ ബ്ലോഗ്‌ ല്‍ പ്രസിധികരിച്ചത്


വിന്‍ഡോസ് വി‌സ്റ്റയെ വെറുക്കുന്നവരും വിന്‍‌ഡോസ് എക്‍സ് പിയെ അഗാധമായി പ്രണയിക്കുന്നവരുമായ ഒരു കൂട്ടം മാന്യ ഉപയോക്താക്ക‌ള്‍ അവരുടെ നീറുന്ന പ്രശ്‌നത്തിന് പരിഹാരം തേടി നമ്മുടെ ടെക്യാശ്രമത്തില്‍ വന്നു. ഒന്നും രണ്ടുമല്ല, ഒരൊന്നൊന്നര മാസത്തിനുള്ളില്‍ നാലഞ്ചു പേര്‍.

വാങ്ങിയ ലാപ്‌ടോപ് കമ്പ്യൂട്ടറുകളില്‍ സ്വതവേ വിന്യസിച്ചിട്ടുള്ള വിന്‍ഡോസ് വിസ്റ്റ എന്ന പ്രവര്‍ത്തന പദ്ധതി (ഓപറേറ്റിംഗ് സിസ്റ്റം) ! കുരിശായി ഭവിച്ചതിന്റെ വ്യാകുലതകളില്‍ നിന്ന് മുക്തി നേടാന്‍ പൂര്‍വ്വാശ്രമത്തിലെ എക്സ് പി എന്ന പ്രവര്‍ത്തനമികവേറിയ വിദ്വാനെ ആവാഹിക്കുന്നതില്‍ നേരിടുന്ന ക്ലേശങ്ങളും സങ്കടങ്ങളും ഉണര്‍ത്തിക്കുന്നതിനായിട്ടായിരുന്നു മേപ്പടി വത്സന്മാര്‍ എഴുന്നള്ളിയത് എന്ന് അരുള്‍ ചെയ്തു കൊള്ളുന്നു.

സംഗതി എന്താച്ചാല്‍ ഈ അശ്രീകരം വിസ്റ്റയെ മാറ്റി എക്സിപിയെ പ്രതിഷ്‌ടിക്കാന്‍ ശ്രമിക്കുമ്പോള്‍ ദേവീ കോപം! സ്ക്രീനിലാകെ നീലനിറം (ബ്ലൂ സ്ക്രീന്‍)! ശിവ! ശിവ! കൂട്ടത്തില്‍ ഒരു എറര്‍ മെസ്സേജും. സംഗതി ഒരു കാരണവശാലും മുന്നോട്ട് പോകില്ല്യാത്രേ. പെട്ടി പെട്ടെന്ന് അടച്ചു കൊള്ളാന്‍ ഒരു താക്കീതും :)

സംഗതി വിസ്റ്റ മാറ്റി എക്സ് പി വിന്യസിക്കല്‍ പലതവണ ആയപ്പോള്‍ വല്ലപ്പളും പച്ചരി വാങ്ങാന്‍ തുട്ട് കിട്ടണ വകുപ്പാണെങ്കിലും സംഗതി ഒരു പോസ്റ്റങ്ങ‌ട് ആക്യാല്‍ പലര്‍ക്കും പ്രയോജനപ്പെടുമല്ലോ എന്ന ചിന്തവന്നതിനാല്‍ ഈ സംഗതികളെക്കുറിച്ച് ചില സംഗതികള്‍ അങ്ങ്‌ട് എഴുതുന്നു എന്ന് മാത്രം. (ഇനിയങ്ങ്‌ട് മംഗ്ലീഷില്‍ പറഞ്ഞാലേ സംഗതി നടക്കൂ. പരിഭാഷ ഉണ്ടായിരുന്നതല്ല).

വിന്‍ഡോസ് വിസ്റ്റ ഓപറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തു വരുന്ന നോട്ട് ബുക്കുകള്‍ ഉപയോഗിക്കുന്ന പലരും വിസ്‌റ്റ മാറ്റി എക്സ് പി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി കണ്ടു വരുന്നുണ്ട്. വിസ്റ്റ ഉപയോഗിക്കാനുള്ള പ്രയാസവും എക്സ് പി ഉപയോഗിക്കാനുള്ള എളുപ്പവുമാണിതിന് കാരണം. എന്നാല്‍ മിക്ക നോട്ട്ബുക്കുകളിലും എക്സ് പി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയാത്തതായി കാണപ്പെടുന്നുണ്ട്. ഇന്‍സ്റ്റലേഷന്‍ പുരോഗമിക്കുമ്പോള്‍ പെട്ടെന്ന് എറര്‍ മെസേജുമായി ബ്ലൂ സ്ക്രീന്‍ പ്രത്യക്ഷമാകുക, ഹാര്‍ഡ് ഡിസ്‌ക് കാണപ്പെടുന്നില്ല എന്ന മെസേജ് വരിക തുടങ്ങിയവയൊക്കെ ആയിരിക്കും പ്രശ്‌നങ്ങള്‍.എന്താണിതിന് കാരണം?

പുതിയ കമ്പ്യൂട്ടറുകളിലെല്ലാം ഉപയോഗിക്കുന്നത് പരമ്പരഗത IDE ഹാര്‍ഡ് ഡിസ്‌കിന് പകരം സീരിയല്‍ ATA അഥവാ SATA ഹാര്‍ഡ് ഡിസ്‌കുകളും അവയെ നിയന്ത്രിക്കുന്ന SATA കണ്ട്രോളറുകളുമാണ്. അശ്ശശ്ശോ! അങ്ങനെ പറഞ്ഞാ ഇപ്പോ എങ്ങനാ?
എന്നാല്‍ ദേ ദിങ്ങനെ പറയാം.

പ്രോസസര്‍, മെമ്മറി, വീഡിയോ കാര്‍ഡ് അങ്ങനെ നമ്മുടെ കമ്പ്യൂട്ടറിന്റെ പല ഭാഗങ്ങളും കാലാകാലത്ത് രൂപവും ഭാവവും മാറി പുതിയ പുതിയ വേഗങ്ങള്‍ കൈവരിച്ചപ്പോള്‍ ഒരു പ്രധാനസംഗതി മാത്രം അവഗണിക്കപ്പെട്ടു കിടന്നു. അതത്രേ ഹാര്‍ഡ് ഡ്രൈവ്! പുത്തന്‍ കമ്പ്യൂട്ടറുകളില്‍ പോലും അടിസ്ഥാന ഹാര്‍ഡ് ഡ്രൈവുകളായിരുന്നു നമുക്ക് കാണാനായി കഴിഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഹാര്‍ഡ് ഡ്രൈവില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. സ്പിന്‍ഡിലുകലുടെ കൂടുതല്‍ വേഗത, വലിയ ക്യാഷെ, കൂടുതല്‍ വേഗതയില്‍ വിവരകൈമാറ്റം, കൂടുതല്‍ പ്രവര്‍ത്തനക്ഷമത, കുറഞ്ഞ വൈദ്യുതോപയോഗം അങ്ങനെ കുറേയെറെ മാറ്റങ്ങള്‍.

മിക്ക കമ്പ്യൂട്ടറുകളിലും ഉപയോഗിച്ചിരുന്നത് ATA (Advanced Technology Attachment)
ടൈപ് ഡ്രൈവുകള്‍ അഥവാ IDE (Integrated Drive Electronics) ഡ്രൈവുകള്‍ ആയിരുന്നു. 16 ബിറ്റ് പാരലല്‍ ഇന്റര്‍ഫേസില്‍ അധിഷ്ടിതമായ ഈ സ്റ്റാന്‍ഡേഡ് രൂപം കൊള്ളുന്നത് 1986 ല്‍ ആണ്. ഇതില്‍ തന്നെ സ്പീഡും സൈസും വര്‍ദ്ധിപ്പിക്കുന്ന നിരവധി പരിണാമങ്ങള്‍ പിന്നീടുണ്ടായി. ഏറ്റവും പുതിയ സ്റ്റാന്‍ഡേഡ് ATA-7 രണ്ടായിരത്തിഒന്നില്‍ ആണ് അവതരിപ്പിക്കപ്പെട്ടത്. 133MB/sec വരെ ഡാറ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് സപ്പോര്‍ട്ട് ചെയ്യുന്ന ഈ സ്റ്റാന്‍ഡേഡ് ആണ് ATA യിലെ അവസാ‍ന അപ്‌ഡേറ്റ്.

അക്കാലയളവില്‍ തന്നെ ATA സ്റ്റാന്‍ഡേഡ് അതിന്റെ പരിമിതികളുടെ പാരമ്യത്തിലെത്തിയിരുന്നു. ഒരു പാരലല്‍ കേബിള്‍ വഴി 133MB/sec കടത്തിവിടുമ്പോള്‍ ഉളകുവാകുന്ന പ്രശ്‌നങ്ങള്‍ അനവധിയാ‍യിരുന്നു. അങ്ങനെ ഇന്‍ഡസ്ട്രിയിലെ നേതാക്കളെല്ലാം ഒത്തു കൂടി പുതിയ ഒരു സ്റ്റാന്‍ഡേഡിന് രൂപം കൊടുത്തു. അതാണ് SATA അഥവാ Serial ATA.
രൂപം കൊണ്ടിട്ട് കുറച്ച് കാലമേ ആയുള്ളുവെങ്കിലും വളരെയധികം ഗുണമേന്മയും പ്രവര്‍ത്തനമികവും ഉള്ളതായതിനാല്‍ SATA വേഗത്തില്‍ ഇന്‍ഡസ്‌ട്രി സ്റ്റാന്‍ഡേഡ് ആയി മാറി. ഡാ‍റ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് കൂടുതല്‍, നല്ല പവര്‍മാനേജ്‌മെന്റ് തുടങ്ങി IDE യെക്കാളും എന്തുകൊണ്ടും വളരെ മികച്ചതാണ് SATA.

കൂടുതല്‍ അറിയാന്‍ അതത് ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ മതി.

ഇനി നമുക്ക് പ്രശ്‌നത്തിലേക്ക് വരാം. ഇന്നത്തെ ലാപ് ടോപിലെല്ലാം SATA സ്റ്റാന്‍ഡേഡ് ആണ് ഉപയോഗിക്കുന്നത് . ആദ്യമൊക്കെ വിലപിടിച്ചതായിരുന്നെങ്കിലും ഇന്ന് വില വളരെ തുഛമായതും വേഗതയും ബാറ്ററി ലൈഫിന് അനുയോജ്യമായതും ഒക്കെയാണ് SATA വ്യാപകമാകാന്‍ കാരണം. മിക്ക ലാപ്‌ടോപ്പുകളും SATA HDD കണ്ട്രോളര്‍ ആക്റ്റീവ് ആക്കിയായിരിക്കും പുറത്തിറങ്ങുക. എക്സ് പിയാകട്ടെ SATA കണ്ട്രോളറിന് ചേരുന്ന ഡ്രൈവറുകള്‍ നല്‍കുന്നുമില്ല. ഇതാണ് എക്സ് പി ഇന്‍സ്റ്റലേഷന്‍ തടസ്സപ്പെടാനുള്ള കാരണം.

ഈ പ്രശ്‌നത്തിന് രണ്ട് രീതിയില്‍ പരിഹാരം കാണാം.

1. BIOS സെറ്റപ്പില്‍ SATA ഡിസേബിള്‍ ചെയ്തതിന് ശേഷം വിന്‍ഡോസ് എക്സ് പി ഇന്‍സ്റ്റാള്‍ ചെയ്യുക. പിന്നീട് SATA വിന്‍ഡോസില്‍ നിന്ന് കൊണ്ട് SATA എനേബിളാക്കുക.

2. വിന്‍ഡോസ് എക്സ് പി സി ഡിയില്‍ SATA ഡ്രൈവര്‍ കൂടി സംയോജിപ്പിച്ച് ഒരു ബൂട്ടബിള്‍ സി ഡി ഉണ്ടാക്കി അതില്‍ നിന്ന് ബൂട്ട് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. (Sliptream).

2010 മേയ് 9, ഞായറാഴ്‌ച

ഇന്റർനെറ്റിലെ കോവർ കഴുതകൾ

ഇന്റർനെറ്റിലെ കോവർ കഴുതകൾ

കടപ്പാട്
സൈബെര്‍ജലകം

ഒന്നു സങ്കല്‍പ്പിച്ചു നോക്കു, ഒരു ദിവസം രാവിലെ നിങ്ങളുടെ ഇമെയിൽ തുറന്നു നോക്കുമ്പോൾ ഒരു അന്താരാഷ്ട്ര കമ്പനി നിങ്ങൾക്കൊരു സ്വപ്ന സമാനമായ ജോലി വാഗ്ദാ‍നം ചെയ്യുന്നു. അവരുടെ ഏജന്റായി നിങ്ങളെ അംഗീകരിക്കുന്നു. ഒരു സാമ്പത്തിക മധ്യവർത്തി. നിങ്ങളുടെ അക്കൗണ്ടിലേക്ക് ഈ കമ്പനി പണം കൈമാറ്റം ചെയ്യുന്നു. നിങ്ങൾ ചെയ്യേണ്ടതു ഈ പണം മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുക എന്നതു മാത്രം. ഓരൊ ട്രാൻസാക്ഷനും നിങ്ങൾക്കു കമ്മീഷൻ ഉറപ്പ്.

യാതൊരു ഇൻ‌വെസ്റ്റ്മെന്റും ഈ ബിസിനസിലില്ല. നിങ്ങളുടെ കൈയിൽ നിന്നും ഒരു നയാ പൈസ പോലും ഇതിനായി മുടക്കേണ്ടതില്ല. കമ്പനി നോക്കുന്നതു ഒന്നു മാത്രം. വിശ്വാസ്യത. അവരുടെ പണം ട്രാൻസ്ഫർ ചെയ്യുന്നതിനായി നിങ്ങളുടെ കൈവശം വിശ്വസിച്ചു ഏല്‍പ്പിക്കാമൊ എന്നതു മാത്രം.

നല്ല ഒരു ആശയം.!. ഈ കമ്പനി രാജ്യത്തിനു വെളിയിൽ നിന്നുമുള്ളതായിരിക്കും. നിങ്ങൾ ചെയ്യേണ്ടതു കമ്പനിയയക്കുന്ന പണത്തിൽ നിന്നും കമ്മീഷൻ കിഴിച്ച ശേഷം ബാക്കിയുള്ള തുക അവർ പറയുന്ന അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുക എന്നതു മാത്രം. ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതു. ഇതൊരു റിസ്കില്ലാത്ത ജോലി എന്നതാൺ. കാരണം നിങ്ങളൊരു ചില്ലി കാശു പോലും ഈ ബിസിനസിനായി മുടക്കുന്നില്ല. പകരം അങ്ങൊട്ടൂമിങ്ങോട്ടൂമുള്ള പണത്തിന്റെ കൈമാറ്റം ഉറപ്പു വരുത്തുന്നു എന്ന് മാത്രം .

ഒറ്റ നോട്ടത്തിൽ നിങ്ങൾക്കൊന്നും നഷ്ട്പെടുന്നില്ല. നിർഭാഗ്യവശാൽ ഇത്തരത്തിലുള്ള ഒരു ജോലി കിട്ടുന്ന ആൾ ഒരു ഫൈനാൻഷ്യൽ കുറ്റകൃത്യത്തിന്റെ ഇരയായി മാറുകയാൺ ചെയ്യുന്നത് . ദിവസം രാവിലെ നിങ്ങൾക്കു നിങ്ങളുടെ ബാങ്കിംഗ് സെർവീസ് പ്രൊവൈഡറുടെ പക്കൽ നിന്നും ഒരു നോട്ടിസ് ലഭിക്കുന്നു. ഇതുവരെ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ട്രാൻഫർ ചെയ്ത തുക മുഴുവൻ ബാങ്കിലേക്ക് തിരിച്ചടക്കാനായിരിക്കും ആ നോട്ടിസിൽ ആവശ്യപ്പെടുന്നതു. കൂട്ടത്തിൽ ലാ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ പക്കൽ നിന്നും ഒരു അറസ്റ്റ് വാറന്റും.

ഇത്തരത്തിൽ വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ടുകൾ വഴി പണം ട്രാൻസ്ഫർ ചെയ്യുന നിരവധി തട്ടിപ്പു സംഘങ്ങൾ ഇന്റർനെറ്റിൽ വ്യാപകമാൺ. ഇവർ നടത്തുന്ന ഫൈനാൻഷ്യൽ കുറ്റകൃത്യത്തിൽ ഉൾപെടുന്ന വ്യക്തിയെ മണി മ്യൂളർ അഥവാ ഏജന്റുമാർ എന്ന് വിളിക്കുന്നു.
യഥാർത്ഥമെന്നു തോന്നിക്കുന്ന ഒരു കമ്പനിയുടെ വെബ്സൈറ്റിന്റെ സ്ക്രീൻ ഷോട്ട്

ഇൻഡ്യയിലൊ പുറം രാജ്യത്തൊ ഉള്ള വ്യക്തികളുടെയൊ മറ്റു ബാങ്കിംഗ് സ്ഥാപനങ്ങളുടെയൊ അക്കൗണ്ടിൽ നിന്നും തട്ടീച്ചെടുകുന്ന പണമായിരിക്കും നിങ്ങളുമായി ബന്ധപ്പെട്ട കമ്പനി,നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാൻഫർ ചെയ്യുന്നതു. ഒറ്റ നോട്ടത്തിൽ യഥാർത്ഥത്തിൽ നിലവിലുള്ളതെന്ന് തോന്നിക്കുന്ന ഇത്തരം കമ്പനികൾ വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ മുതലായവ ഫിഷിംഗ് വഴിയൊ (ഇതിനെക്കുറിച്ചറിയാൻ ഇവിടെ ക്ലീക്കി നോക്കുക) മാൽ‌വെയറുകൾ ഉപയോഗിച്ചു കൈവശപ്പെടുത്തിയതിനു ശേഷം ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തി അക്കൗണ്ടുകളിലെ പണം മണിമ്യൂളർമാർ എന്നറിയപ്പെടുന്ന ഏജന്റുമാരെ ഉപയോഗിച്ച് അവരുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയും തുടർന്ന് ഈ ഏജന്റുമാർ അവരുടെ കമ്മീഷൻ കിഴിച്ച ശേഷം ബാക്കിയുള്ള തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിലേക്ക് ട്രാൻസഫർ ചെയ്തു കൊടുക്കുന്നു.

എന്നാൽ പൊടുന്നനെ മണീ മ്യൂളർമാരുടെ അക്കൗണ്ടിലേക്കുള്ള കമ്പനിയുടെ ട്രാൻസാക്ഷൻ നിലക്കുകയും, പിന്നീട് അവരുമായി യാതൊരു തരത്തിലും ബന്ധപ്പെടാനും കഴിയാതെ വരുന്നു. ബാങ്കിൽ നിന്നും ലാ എൻഫോഴ്സ്മെന്റ് ഏജൻസികളിൽ നിന്നും നോട്ടീസും അറസ്റ്റ് വാറന്റും ലഭിക്കുമ്പോഴായിരിക്കും തങ്ങളകപ്പെട്ട ചതിക്കുഴിയുടെ ആഴം മണി മ്യുളെഴ്സ് എന്നറിയപ്പെടുന്ന ഏജന്റുമാർ മനസ്സിലാക്കുന്നത്.


ഏജന്റുമാർക്ക് ഇമെയിൽ ലഭിക്കുന്നതിനു ഏതാനും ദിവസങ്ങൾക്കു മുൻപ് മാത്രമായിരിക്കും ബന്ധപ്പെടുന്ന കമ്പനിയുടെ പേരിൽ ഒരു വെബ്സൈറ്റൊ അല്ലെങ്കിലൊരു ഇമെയിൽ ഐഡിയൊ ക്രിയേറ്റ് ചെയ്യുനത്. യഥാർത്ഥത്തിൽ നിലവിലിലുള്ളതെന്ന് തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വിവരങ്ങളായിരിക്കും ഇവയിലുണ്ടായിരിക്കുക, ഇതു വഴി ഏജന്റുമാരെ വിശ്വസിപ്പിക്കാനും ഈ തട്ടിപ്പു സംഘങ്ങൾക്കു കഴിയുന്നു. വെറുതെ കിട്ടുന്ന പണമല്ലെയെന്നു കരുതി ഏജന്റുമാർ ഇവരുടെ കെണിയിൽ ഉൾപ്പെടുകയും ചെയ്യുന്നു. അറിഞ്ഞു കൊണ്ടായിരിക്കില്ല ഇവർ ഇതിനകത്തു ചെന്നു ചാടുന്നതെങ്കിലും പിന്നീടുള്ള നിയമക്കുരുക്കുകൾ ഒഴിയാ ബാധയായിരിക്കും.

ഇങ്ങനെയെന്തെങ്കിലും ഓഫറുകൾ ഇമെയിൽ വഴി ലഭിക്കുന്നുണ്ടെങ്കിൽ അവരുമായി ബന്ധപ്പെടാതിരിക്കുക എന്നതു മാത്രമാൺ ഇതിൽ ചെയ്യാവുന്ന ഏക കാര്യം. വെറുതെ പണം ലഭിക്കുന്നതല്ലെ എന്നു കരുതി അവരുമായി ബന്ധപ്പെടുകയൊ പണം ട്രാൻസ്ഫർ ചെയ്യുകയൊ ചെയ്താൽ മാനഹാനി, ധനനഷ്ടം സാധിക്കുമെങ്കിൽ ഒരു ജയിൽ വാസം എന്നിവയും ഒത്തുകിട്ടും. ഇത്തരം നിരവധി കേസുകൾ ഇൻഡ്യയിലൊട്ടാകെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിലും ഒട്ടും കുറവില്ലാതെ തന്നെയുണ്ട്.
Pic Courtesy: Fsecure

മെലിസയും കോഡ് റെഡും..!

1999 മാര്‍ച്ച് ഇരുപത്തിയാറാം തീയതിയായിരുന്നു കോര്‍പ്പറേറ്റ് നെറ്റ്‌വര്‍ക്കുകളെയെല്ലാം ഒന്നടങ്കം പിടിച്ചു കുലുക്കി കൊണ്ട്
w97m/Mellissa എന്ന അപകടകാരിയായ മാക്രോ വൈറസ് ലോകമെമ്പാടും ഇന്റര്നെറ്റിലൂടെ വ്യാപിച്ചതു. അന്നേവരെ കണ്ടീട്ടുള്ളതില്‍ വെച്ചു ഏറ്റവും വേഗത്തിലായിരുന്നു ഈ വൈറസ് പരത്തപ്പെട്ടത്. വേം (Worm) കാറ്റഗറിയില് പെട്ടതായിരുന്നു മെലിസ വൈറസ്. അതു കൊണ്ട് തന്നെ സ്വയമേവ പകര്‍പ്പുകള് സൃഷ്ടിക്കുവാന് കഴിവുള്ളവയായിരുന്നു മെലിസ വൈറസ്.


എക്സ് റേറ്റ് ചെയ്യപ്പെട്ട വെബ്സൈറ്റുകളിലെ പാസ് വേഡുകള് ഓഫര്‍ ചെയ്തുകൊണ്ടുള്ള LIST.DOC എന്ന ഒരു ഫയല് അറ്റാച്ച് ചെയ്തതയക്കപ്പെട്ട മെലിസ വൈറസ് ഡൌണ്‍ ലോഡ് ചെയ്ത് ഓപ്പണ്‍ ചെയ്തത സിസ്റ്റങ്ങളിലെല്ലാംതന്നെ ബാധിക്കുകയുണ്ടായി. ഈ ഡോക്യുമെന്റ് ഫയലില്‍ എഴുതപെട്ടിരുന്ന ഒരു മാക്രൊ കോഡ് വഴിയായിരുന്നു ഈ വൈറസ് ബാധയുണ്ടായതു. വൈറസ് ബാധിക്കപ്പെട്ട സിസ്റ്റങ്ങളിലുണ്ടായിരുന്ന മറ്റു വേഡ് ഫയലുകളില് കൂടി ഈ മാക്രൊ വൈറസ് ഇന്‍ഫെക്റ്റ് ചെയ്തു അതിനു ശേഷം ഈ കോഡൂകളെ വിസിബിള് ആക്കുന്ന ഓപ്ഷന് ഡിസേബിള് ചെയ്തു കൊണ്ടായിരുന്നു പിന്നീട് മെലിസയുടെ വിളയാട്ടം. അതിനു ശേഷം പ്രവര്‍ത്തനമാരംഭിച്ച മെലിസ വൈറസ് ഈ ഉപയോക്താക്കളുടെ ഇമെയില് ക്ല്‌യന്റുകളിലുണ്ടായിരുന്ന (മൈക്രോസോഫ്റ്റ് ഔട്ട് ലുക്ക്, യൂഡോറ തുടങ്ങിയവ) അഡ്രസ് ബുക്കിലെ 50 ഇമെയില്‍ വിലാസങ്ങളിലേക്ക് ഇന്‌ഫെക്റ്റ് ചെയ്യപ്പെട്ട വേഡ് ഫയലുകള് അയക്കുന്ന വിധമായിരുന്നു തയ്യാര്‍ ചെയ്തിരുന്നതു.

4 പ്രധാനപ്പെട്ട സ്വഭാവമായിരുന്നു മെലിസ വൈറസിനുണ്ടായിരുന്നതു. അതിലൊന്ന് ലഭിക്കുന്ന ഇമെയിലുകളെല്ലാം തന്നെ ഉപയോക്താക്കളുടെ ലിസ്റ്റില് ഉണ്ടായിരുന്നവയില് നിന്നുമായിരുന്നു. പക്ഷെ ഉപയോക്താക്കള്‍ അറിഞ്ഞു കൊണ്ടായിരുന്നില്ല ഇവ അയച്ചിരുന്നതു.
“ Important Message From“ എന്ന സബ്ജക്റ്റില് ആയിരുന്നു മെലിസ അയക്കപ്പെട്ടതു. “Here is that document you asked for don't show anyone else ;-) “ എന്നതായിരുന്നു എല്ലാ ഇമെയിലുകളുടെയും ബോഡിയില് ഉണ്ടായിരുനതു. എല്ലാ ഇമെയിലുകളുടെയും കൂട്ടത്തില് list.doc എന്ന അറ്റാ‍ച്ച് മെന്റ് ഉണ്ടായിരുന്നു. ഇവയെല്ലാം മെലിസയുടെ സുഗമമായ വ്യാപനത്തിനു വഴി തെളിക്കുകയുണ്ടായി.

ഒരു വെള്ളിയാഴ്ച ദിവസം കണ്ടെത്തിയ മെലിസ ഔട്ട്ലുക്ക് ഉപയൊഗിച്ചിരുന്ന മിക്കവാറുമെല്ലാ കമ്പനികളുടെയും ബാധിക്കുകയുണ്ടായി. മണിക്കുറുകള്കുള്ളില് ആയിരക്കണക്കിനു സിസ്റ്റങ്ങളായിരുന്നു മെലിസയുടെ പ്രവര്‍ത്തനം കൊണ്ട് പ്രവര്‍ത്തന രഹിതമായതു. മൈക്രോസോഫ്റ്റ് വേഡ് 97 & 2000, ഔട്ട്‌ലുക്ക് എക്സ്പ്രസ് മുതലായ മൈക്രോസോഫ്റ്റ് പ്രോഡക്റ്റുകളായിരുന്നു പ്രധാനമായും മെലിസയുടെ ആക്രമണത്തിനു വിധേയമായതു.

മൈക്രോസോഫ്റ്റ് 95,98 & എന് ടി , ഔട്ട്ലുക്ക എക്സ്പ്രസ് ഉപയോഗിച്ചിരുന്ന മക്കന്റോഷ് ഓപ്പറേറ്റിംഗ് സോഫ്റ്റ് വെയറ് എന്നീ ഓപ്പറേറ്റിംഗ് സോഫ്റ്റവെയറുകളായിരുന്നു മെലീസയുടെ പ്രധാന ആക്രമണ ലക്ഷ്യം . ഈ ഓപ്പറേറ്റിംഗ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചിരുന്ന മിക്കവാറുമെല്ലാ ഉപയോക്താക്കളും മെലിസയുടെ ആക്രമണത്തിനു വിധേയമായി. ഔട്ട് ലുക്ക് എക്സ്പ്രസ് ഇല്ലാത്തതൊ ഇന്റര്‍നെറ്റില് കണക്റ്റ് ചെയ്തിട്ടിയ്യില്ലാത്ത സിസ്റ്റങ്ങള് ഉപയോക്താക്കളുടെ ഡോക്യുമെന്റുകള് വഴി ലാനുകളെയും
തകരാറിലാക്കുകയുണ്ടായി.


മെലിസ വൈറസ് പ്രത്യക്ഷത്തില് സിസ്റ്റങ്ങള്‍ക്കു യാതൊരു പ്രശ്നവും സൃഷ്ടിച്ഛിരുന്നില്ലെങ്കിലും അനവധി ഉപയോക്താക്കളുടെ വിലപ്പെട്ട ഡോക്യുമെന്റുകളെല്ലാം തന്നെ മറ്റുള്ളവരില്‍ എത്തിച്ചേരാന് ഇതു കാരണമായി. ഒട്ടനവധി കമ്പനികളുടെ രഹസ്യ വിവരങ്ങളായിരുന്നു ഇതു വഴി ചോരുകയുണ്ടായതു. മെലിസയുടെ അനവധി വകഭേദങ്ങളും ഇതിന്റെ കൂട്ടത്തില് ഇന്റര്‍നെറ്റില്‍കൂടി പ്രവഹിക്കുകയുണ്ടായി. Melissa.U, Melissa.V, Melissa.W, Melissa.AO മുതലായവ ആയിരുന്നു അവ.

ഏകദേശം 80 മില്യണ്‍ ഡോളറായിരുന്നു ഔട്ട്‌ലുക്ക് എക്സ്പ്രസ് ഉപയോക്താക്കള്‍ക്കു മെലിസ വൈറസ് വരുത്തി വെച്ചതു. ഒട്ടനവധി വന്‍കിട കമ്പനികളുടെ ഇമെയില്‍ സൌകര്യങ്ങള് മെലിസ വൈറസ് തകരാറിലുണ്ടാക്കുകയുണ്ടായി. കോര്‍പ്പറേറ്റ് ഭീമന്മാരും, ഗവണ്‌മെന്റ് ഏജന്‍സികളുമെല്ലാം തന്നെ മെലീസയുടെ ആക്രംണത്തിനു വിധേയമായി. മൈക്രോസോഫ്റ്റ്, ഇന്റല് , ലോക് ഹീഡ് മാര്‍ട്ടിന്, ലുസന്റ് ടെക്നോളജീസ് എന്നിവയടക്കമുള്ള കമ്പനികള് തങ്ങളുടെ ഇന്റേണല് ഇമെയില് സൌകര്യങ്ങള് ഇതു വഴി അടച്ചിടുവാന് നിര്‍ബന്ധിതരായി. അമേരിക്കയുടെയും ബ്രിട്ടന്റെയും വരെ ഇമെയില് സൌകര്യങ്ങള്‍ ഇതു വഴി താല്‍ക്കാലികമായി നിര്‍ത്തി വെക്കേണ്ടീ വന്നു. അന്നുവരെ ഉണ്ടായിട്ടുള്ളതില് വച്ചേറ്റവും വലിയ ഒരു വൈറസ് ആക്രമണമായിരുന്നു മെലിസയുടേത്.


മോഷ്ടിച്ചെടുത്ത ഒരു AOL അക്കൌണ്ടുപയോഗിച്ച് David L Smith എന്ന 33 കാരനായിരുനു alt.sex എന്ന ഡിസ്കഷന് ഗ്രൂപ്പിലെ അംഗങ്ങള്‍ക്കു മെലിസ വൈറസ് അയക്കുകയുണ്ടായത് മോഷ്ടിക്കപെട്ട ഈ ഇമെയില് വിലാസത്തെ പിന്തുടര്‍ന്ന് ഒരാഴ്ചക്കു ശേഷം ഫെഡറല് പോലിസിന്റെ . അറസ്റ്റിലായ ഡേവിഡിനെ 20 മാസത്തെ കോടതി നടപടികള്‍ക്കു ശേഷം തടവു ശിക്ഷക്കും 5000 ഡോളര് പിഴയും അമേരിക്കന് കോടതി വിധിക്കുകയുണ്ടായി. അഞ്ച് വര്‍ഷത്തേക്കും 80000 ഡോളര് പിഴശിക്ഷക്കും വിധിക്കപ്പെട്ട സ്മിത്തിനെ പിന്നീട് മറ്റു വൈറസുകളെ കണ്ടെത്തുന്നതിനായി പ്രോസിക്യൂട്ടര്‍മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വിട്ടയക്കുകയുണ്ടാണുണ്ടയതു. എന്നാല് കുറച്ചു
നാളത്തേക്കു കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നതില് നിന്നും സ്മിത്തിനെ കോടതി വിലക്കുകയുണ്ടായി. ന്യൂ ജഴ്സ്സിയിലായിരുന്നു സ്മിത്തിന്റെ വിചാരണ നടന്നത്.

മെലിസ വൈറസിന്റെ ചുവടു പിടിച്ചു കൊണ്ട് പിന്നീട് ഒട്ടനവധി വേം കാറ്റഗറിയില് പെട്ട വൈറസുകള് ഇറങ്ങുകയുണ്ടായി. ഇവയെലാം തന്നെ ഭീമമായ നഷ്ടങ്ങളായിരുന്നു ഇന്റര്‍നെറ്റ് ലോകത്തിനു വരുത്തി വെച്ചതു.


കോഡ് റെഡ് വേമുകള്‍ ( Code Red Worms)
2001 ജൂണ്‍ പതിനെട്ടാം തീയതി eeye എന്ന വെബ് സൈറ്റ് മൈക്രൊസോഫ്റ്റ് ഐ ഐ എസ് സെര്‍വറിലെ ദൌര്‍ബല്യങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു ലേഖനം അവരുടെ സൈറ്റില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ISAPI (Internet Server Application Program Interface) എന്ന ബഫര്‍ ഫില്‍റ്ററിംഗ് സംവിധാനത്തിലെ ഗുരുതരമായ സുരക്ഷാ പാളിച്ചകളെപറ്റിയുള്ളവാ‍യിരുന്നു ഇവ. ഇതു വഴി സിസ്റ്റത്തിനെ റിമോട്ടായി ആക്രമിക്കുവാന്‍ സാധിക്കും എന്നുള്ളതായിരുന്നു ഈ അര്‍ട്ടിക്കിളിലുണ്ടായിരുന്നതു്.


ജൂലൈ 13, രണ്ടായിരത്തി ഒന്നിനാണ് കോഡ് റെഡ് വേമുകള്‍ ആദ്യമായി ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നത്. മണിക്കുറുകള്‍ കൊണ്ടു ഇവ ഇന്റര്‍നെറ്റിലെ മൈക്രോസോഫ്റ്റ് ഐ ഐ എസ് സെര്‍‌വറുകള്‍ ഉപയോഗിക്കുന്ന വെബ് സെര്‍വറുകളെ വിനാശകരമായ രീതിയില്‍ ബാധിച്ചു. സിസ്റ്റം ക്ലോക്കിലെ ഡേറ്റ് ഒന്നാം തീയതിക്കും പത്തൊമ്പതാം തീയതിക്കും ഇടയിലുള്ളവയാണെങ്കില്‍ ഇവ റാന്‍ഡം ആയി വെബ്സെര്‍വറുകളിലെ ഐ പി റേഞ്ചിലെ അഡ്രസുകള്‍ തനിയെ ജെനറേട് ചെയ്തു അവയുപയോഗിച്ചു മറ്റു വെബ് സെര്‍വറുകളെ ആക്രമിക്കുകയുമായിരുന്നു ചെയ്തത്. (ഇരുപതാം തീയതി ആക്രമണം അവസാനിക്കുന്ന രീതിയിലായിരുന്നു ഈ വേം പ്രോഗ്രാം ചെയ്തിരുന്നതു). ഇവയില്‍ നിന്നും വീണ്ടും ഐപി അഡ്രസുകളെ ലിസ്റ്റ് ചെയ്യുകയും പിന്നീട് അവയുപയോഗിച്ച് കൂടുതല്‍ വെബ് സെര്‍വറുകളെ അധീനതയില്‍ ആക്കുകയും ചെയ്തു. രണ്ടാമത്തെ കോഡ് റെഡ് വേമിന്റെ വകഭേദത്തെ
അപേക്ഷിച്ചു ആദ്യത്തെ കോഡ് റെഡ് വേം വളരെകുറഞ്ഞ ഉപദ്രവമായിരുന്നു വെബ്സെര്‍വറുകള്‍ക്കു ഉണ്ടാക്കിയതു്. ഇവ വെബ് സെര്‍വറുകളെ റീബൂട്ട് ചെയ്യുകമാത്രമാണുണ്ടായതു്. എന്നാല്‍ റീബൂട്ട് ചെയ്യപ്പെട്ടതിനു ശേഷവും അവ കോഡ് റെഡ് വേമിനാല്‍ (CRv1) തുടരെ തുടരെ ഇന്‍ഫെക്റ്റ് ചെയ്യപ്പെടുകയുണ്ടായി.


വളരെ ഉയര്‍ന്ന തലത്തിലുള്ള അപകടമായിരുന്നു കോഡ് റെഡ് വേമിന്റേതു്. ഏകദേശംപന്ത്രണ്ടായിരത്തോളം വെബ് സെര്‍വറുകളായിരുന്നു കോഡ് റെഡ് വേമിന്റെ ( CRv1)
ആക്രമണത്തിനിരയായതു്. GET എന്ന കമാന്റുപയോഗിച്ചു വെബ് സര്‍വറുകളുമായി ഒരു കണക്ഷന്‍ സ്ഥാപിക്കുകയും പിന്നീട് അവയെ ബഫര്‍ ഓവര്‍ഫ്ലോ എന്നറിയപ്പെടുന്ന ആക്രമണം വഴി അധീനതയിലാക്കുകയുമാണ് കോഡ് റെഡ് വേം ചെയ്തതു്. സിസ്റ്റം മെമ്മറിയില്‍ ഇന്‍‌ഫെക്റ്റ് ചെയ്യുന്ന കോഡിംഗ് രീതിയായിരുന്നു കോഡ് റെഡ് വേമില്‍ ( CRv1) ഉപയോഗിച്ചിരുന്നതു്. അതു കൊണ്ട് തന്നെ സിസ്റ്റത്തിന്റെ ഹാര്‍ഡ് ഡിസ്കില്‍ നിന്നും ഇതിന്റെ യാതൊരു ലക്ഷണവും കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല ഒരേ സമയം കോഡ് റെഡിന്റെ തന്നെ ഏകദേശം 100 വേമുകളുടെ പകര്‍പ്പുകള്‍ ഉപയോഗിച്ച് ആക്രമിച്ച ഇവ ആദ്യം സിസ്റ്റം ക്ലോക്കിന്റെ സമയം പിന്നാക്കം മാറ്റുകയും പിന്നീട് അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ആദ്യം അധീനതയിലാക്കിയ വെബ് സെര്‍വറുകളിലെ ഐപി അഡ്രസുകള്‍ റാന്‍‌ഡം ആയി ഉപയോഗിച്ചു പോര്‍ട്ട് നമ്പര്‍ 80 വഴി മറ്റു വെബ്സെര്‍വറുകളിലേക്കു എച്ച് റ്റി റ്റി പി ഫ്ലഡ് എന്ന ആക്രമണ രീതിയായിരുന്നു അവലംബിച്ചിരുന്നതു്. ഇംഗ്ലീഷ് ഭാഷയിലുണ്ടായിരുന്ന വെബ് സെര്‍വറുകളായിരുന്നു കോഡ് റെഡ് വേമിന്റെ പ്രധാന ലക്ഷ്യം. തുടര്‍ന്ന് ഇവയുപയോഗിച്ച് www.whitehouse.gov എന്ന വെബ്സൈറ്റിനെ ആക്രമിക്കുകയുണ്ടായി. ഒരേ സമയം ഒരു ലക്ഷത്തോളം പാക്കറ്റുകളായിരുന്നു www.whitehouse.gov എന്ന വെബ്സൈറ്റിനു നേരെ കോഡ് റെഡ് വേം 1 പ്രയോഗിച്ചതു്. തുടര്‍ന്നു ഏകദേശം നാലര മണിക്കൂര്‍ നേരം ഈ വേം സ്ലീപ്പിംഗ് മോഡിലാകുകയും വീണ്ടും ആക്രമണം ആരംഭിക്കുകയും ചെയ്തു. നൂറോളം വേമുകള്‍ ഓരോ തവണയും മുകളില്‍ പറഞ്ഞ പാക്കറ്റുകള്‍ ഒരു സിസ്റ്റത്തില്‍ നിന്നു മാത്രം പ്രയോഗിച്ച് അതിനെ റിബൂട്ട് ചെയ്യുകയും തുടര്‍ന്നു www.whitehouse.gov നിന്നുള്ള സര്‍വീസ് തടഞ്ഞു. കൂടാതെ ഈ വെബ്സൈറ്റ് ഡീഫെയിസ് ചെയ്യപ്പെടുകയും ചെയ്തു.



അതിനു ശേഷം ജൂലൈ പത്തൊമ്പതാം തീയതി കോഡ് റെഡ് വേം 1 വേര്‍ഷന്‍ 2 എന്നറിയപ്പെടുന്ന (CRv2) രണ്ടാമത്തെ വകഭേദം ഇറങ്ങി. അവ ഏകദേശം രണ്ടു ലക്ഷത്തി നാല്പതിനായിരത്തോളം കമ്പ്യൂട്ടറുകളെ 48 മണിക്കൂര്‍ കൊണ്ട് ആക്രമിക്കുകയുണ്ടായി. ഓരോ മിനിട്ടിലും 2000 എന്ന കണക്കിലായിരുന്നു ഇവ സിസ്റ്റങ്ങളെ ഇന്‍ഫെക്റ്റ് ചെയ്തു കൊണ്ടിരുന്നതു്. അമേരിക്കയില്‍ മാത്രം 43 ശതമാനത്തോളം സിസ്റ്റങ്ങളായിരുന്നു ഇവയുടെ ആക്രമണത്തിനു വിധേയമായതു്. അതില്‍ 11 ശതമാനം കൊറിയയില്‍ നിന്നും, അഞ്ച് ശതമാനം ചൈനയില്‍ നിന്നും 4 ശതമാനം തയ്‌വാനില്‍ല്‍ നിന്നുമായിരുന്നു ഇന്‍ഫെക്റ്റ് ചെയ്തിരുന്നതു്. .NET എന്ന ടോപ്പ് ലെവല്‍ ഡൊമെയിന്‍ സെര്‍വറിന്റെ 19 % ത്തോളം ഡൊമെയിനുകളും ഇവയുടെ ആക്രമണത്തിനു വിധേയമായി. അവയില്‍ 14 %ത്തോളം .com , 2% . edu എന്നീ ഡൊമെയിന്‍ നെയിം എക്സ്റ്റന്‍ഷനുകളില്‍ അവസാനിക്കുന്നവയായിരുന്നു ഇവ റൌട്ടറുകളുടെയും, മോഡത്തിന്റെയുമൊക്കെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയുണ്ടായി. തുടര്‍ന്നു ഐ ഐ എസ് സെര്‍വറുകളുടെ ഈ ദൌര്‍ബല്യങ്ങള്‍ മാറ്റുന്നതിനുള്ള പാച്ചുകള്‍ ഇറങ്ങി. മെമ്മറി ബെയിസ്ഡ് വേമുകള്‍ ആയിരുന്നതിനാല്‍ ഒരിക്കല്‍ റീബൂട്ട് ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഇവ സിസ്റ്റത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു. എന്നാല്‍ സെര്‍വറുകള്‍ വീണ്ടും വീണ്ടും ഇവയുടെ ആക്രമണത്തിനു വിധേയമായിക്കൊണ്ടേയിരുന്നു.

ആഗസ്റ്റ് നാലാം തീയതി മുന്‍പിറങ്ങിയ കോഡ് റെഡ് വേമുകളെ നിഷ്പ്രഭമാക്കുന്ന രീതിയില്‍ അതിന്റെ പുതിയ വകഭേദം ഇറങ്ങുകയുണ്ടായി. ഇവ കോഡ് റെഡ് വേം 2 എന്നാ‍ണ് അറിയപ്പെട്ടിരുന്നതു്. ഇവയൊരിക്കലും കോഡ് റെഡ് വേം ഒന്നിനെപോലെയായിരുന്നില്ല, മാത്രമല്ല മെമ്മറി ബെയിസ്ഡ് വേമുകള്‍ അല്ലാതിരുന്നതിനാല്‍ ഒരിക്കല്‍ റീബൂട്ട് ചെയ്ത് കഴിഞ്ഞാലും ഇവയെ സിസത്തില്‍ നിന്നും നീക്കം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇവ സിസ്റ്റത്തിനുള്ളില്‍ പ്രവേശിച്ച് അതില്‍ ബാക്ക് ഡോറുകള്‍ ക്രിയേറ്റ് ചെയ്യുകയും വെബ്സെര്‍വറുകളെ റീബൂട്ട് ചെയ്യുന്ന പ്രക്രിയ തുടര്‍ന്ന് കൊണ്ടെയിരിക്കുകയും ചെയ്തു. റീബൂട്ട് ചെയ്തു കഴിഞ്ഞതിനു ശേഷം ഈ വേമുകള്‍ അതിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ തോതില്‍ ആരംഭിക്കുകയും അവ ഒരു സിസ്റ്റത്തില്‍ നിന്നും മറ്റൊരു സിസ്റ്ററ്റത്തിലേക്കു പകര്‍ത്തപ്പെടുകയും ചെയ്തു. എന്നാല്‍ ഇവയൊന്നും തന്നെ ചൈനീസിലോ തായ് ഭാഷകളിലോ ഉള്ള സിസ്റ്റത്തിനെ ഇന്‍ഫെക്റ്റ് ചെയ്യുകയുണ്ടായില്ല. ഈ വേമുകള്‍ ഓരോ സിസ്റ്റത്തിലും 600 ത്രെഡുകള്‍ വീതം ക്രിയേറ്റ് ചെയ്യുകയും അവ ഓരോന്നും 300 ത്രെഡുകള്‍ ഉപയോഗിച്ച് മറ്റു സിസ്റ്റങ്ങളിലേക്കു ഇന്‍ഫെക്റ്റ് ചെയ്യുകയും ചെയ്തു. കോഡ് റെഡ് ഒന്നിനെ അപേക്ഷിച്ച് കൂടൂതല്‍ ശേഷിയുള്ളതായിരുന്നു കോഡ് റേഡ് 2 വേമുകള്‍. ഇവ റാന്‍ഡം ആയി ഐപി അഡ്രസുകള്‍ ക്രിയേറ്റ് ചെയ്യുകയും അതുപയോഗിച്ച് മറ്റു സിസ്റ്റങ്ങളെ ഇന്‍ഫെക്റ്റ് ചെയ്യുകയും ചെയ്തു. ഇതിനായി ഇന്‍ഫെക്റ്റ് ചെയ്ത വെബ്സെര്‍വറിന്റെ ഐ പി അഡ്രസ് 10.25.35.42 ആണെങ്കില്‍ ഇവ 10 ഇല്‍ തുടങ്ങുന്ന ഐപി അഡ്രസുകള്‍ റാന്‍ഡം ആയി ജനറേറ്റ് ചെയ്യുകയും അവയിലേക്കു കടക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് 10.25 ഇല്‍ തുടങ്ങുന്ന ഐപി അഡ്രസുകളെ റാന്‍ഡം ആയി ജനറേറ്റ് ചെയ്യുകയും അവയിലേക്കും. എന്നാല്‍ മള്‍ട്ടികാസ്റ്റിംഗിനു ഉപയോഗിക്കുന്ന ഐപി അഡ്രസിലേക്കും, സെല്‍ഫ് പിംഗിനു ഉപയോഗിക്കുന്ന ഐപി അഡ്രസിലേക്കുമുള്ള ശ്രമങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇങ്ങനെ ആക്രമിക്കപെട്ട സിസ്റ്റങ്ങളിലേല്ലാം തന്നെ കോഡ് റെഡ് വേം2 ബാക്ക് ഡോറുകള്‍ സൃഷ്ടിക്കുകയും അവയെ പിന്നീടുള്ള എന്തു കോഡും റിമോട്ടായി ഇന്‍സ്റ്റാള്‍ ചെയ്തു ഡി ഡി ഓ എസ് ആക്രമണത്തിനുപയോഗിക്കുവാനായി മാറ്റിയെടുക്കുകയും ചെയ്തു. മൈക്രോസോഫ്റ്റ് പിന്നീട് ഇവയെ മറികടക്കുന്നതിനായുള്ള പാച്ചുകള്‍ ഡെവലപ്പ് ചെയ്യുകയുണ്ടായി.

ഇന്‍ഫെക്റ്റ് ചെയ്യപ്പെട്ട സിസ്റ്റങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ട കോഡുകളില്‍ “CodeRedII“ എന്ന വാക്കുണ്ടായിരുന്നതിനാലാണ് കോഡ് റെഡ് വേമുകള്‍ എന്ന് ഇവ അറിയപ്പെടാനുള്ള കാരണം. ചൈനയില്‍ നിന്നുമാണ് കോഡ് റെഡ് വേമിന്റെ ഉല്‍ഭവം എന്നു ഇന്റര്‍നെറ്റ് സെക്യൂരിറ്റി വിദഗ്ദര്‍ വിശ്വസിച്ചു പോരുന്നു.അതു മാത്രമല്ല ചൈനീസിലൊ തായിലൊ ഉള്ള വെബ്‌സെര്‍വറുകളെയൊന്നും തന്നെ കോഡ് റെഡ് ബാ‍ധിച്ചിരുന്നില്ല.

വാല്‍: ഇന്റര്‍നെറ്റ് വഴി അയക്കപെടുന്ന 95% ശതമാനത്തോളം ഫോര്‍വേഡ് മെയിലുകളിലും അപകടകാരികളായ വെബ്‌സൈറ്റുകളുടെ ലിങ്കായിരിക്കും നല്‍കിയിരികുന്നത് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടോറന്റുകള്‍- ഡൌണ്‍‌ലോഡിംഗിന്റെ ലോകം

ടോറന്റുകളെക്കുറിച്ച് കേട്ടീട്ടീല്ലാത്തവര്‍ കുറവായിരിക്കും. സിനിമകള്‍, സോഫ്റ്റ് വെയറുകള്‍, പാട്ടുകള്‍, വീഡിയൊ സോങുകള്‍, ഇബുക്കുകള്‍, തുടങ്ങി എല്ലാതരത്തിലുമുള്ള ഫയലുകളും ഇന്റര്‍നെറ്റിലുടെ കൈമാറാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ടോറന്റുകള്‍ എന്നറിയപ്പെടുന്നതു. .torrent എന്ന എക്സ്റ്റന്‍ഷുകളില്‍ ഉള്ളവയാണ് ടോറന്റ് ഫയലുകള്‍. ഒരു ടോറന്റ് ക്ലയന്റ് ഉപയോഗിച്ച് അധികം ചെലവില്ലാതെ തന്നെ ഫയലുകള്‍ കൈമാറ്റം ചെയ്യുന്നതു സാധ്യമാക്കുന്നു. പരസ്പരം ഫയലുകള്‍ കൈമാറിയാണ് ടോറന്റുകള്‍ വഴി ഫയല്‍ കൈമാറ്റം സാധ്യമാകുന്നതു. ബിറ്റ് ടോറന്റ് എന്ന ഓപ്പണ്‍ പ്രോട്ടോക്കോള്‍ ഉപയോഗിച്ചാണ് ടോറന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ പ്രോഗ്രാമര്‍ ആയ ബ്രാം കോഹനാണു 2001 ജൂലൈ മാസത്തില്‍ ബിറ്റ് ടോറന്റ് പ്രോട്ടൊക്കോള്‍ പുറത്തിറക്കുകയുണ്ടായത്. ടോറന്റിന്റെ പിതാവെന്നറിയപ്പെടുന്നതും ബ്രാം കോഹൻ തന്നെയാണു . കോഹന്‍ കണ്ടുപിടിച്ച ഈ സാങ്കേതികവിദ്യ ഇന്നു ലോകമെമ്പാടും ഫയലുകള്‍ കൈമാറ്റം ചെയ്യാനായി ഉപയൊഗിച്ചു വരുന്നു. ഇന്റര്‍നെറ്റ് ലോകത്തില്‍ ഇന്ന് എറ്റവും കൂടുതല്‍ ഉപയോഗിചു വരുന്ന ഫയല്‍ ഷെയറിംഗ് സാങ്കേതികവിദ്യകളിലൊന്നാണ് ബിറ്റ് ടോറന്റ് പ്രോട്ടോ‍കോളുകള്‍.


സാധാരണഗതിയില്‍ ഇന്റര്‍നെറ്റിലുടെ ഫയലുകള്‍ കൈമാറ്റം ചെയ്യുന്നത് ക്ലയന്റ്- സെര്‍വര്‍ നെറ്റ്വര്‍ക്കുകള്‍ വഴിയാണ്. ഒരു സെര്‍വര്‍ തലത്തിലുള്ള കമ്പ്യൂട്ടറില്‍ നിന്നും ക്ലയന്റ് തലത്തിലേക്കുള്ള കമ്പ്യൂട്ടറിലേക്കു എച് റ്റി റ്റി പി വഴിയൊ അല്ലെങ്കില്‍ എഫ് റ്റി പി റിക്വസ്റ്റ് വഴിയൊ ആണു ഫയലുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതു. ഇതുവഴി ഫയലുകള്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ക്ലയന്റ് കമ്പ്യൂട്ടറുകള്‍ സെര്‍വര്‍ കമ്പ്യൂട്ടറുകളുമായി മാത്രമെ ബന്ധപ്പെടുന്നുള്ളു. ക്ലയന്റ് കമ്പ്യൂട്ടറുകള്‍ തമ്മില്‍ യാതൊരു ബന്ധവും ഇവിടെ സൃഷ്ടിക്കപെടുന്നില്ല. ഈ സെര്‍വറുകള്‍ എപ്പോഴും ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്തിരിക്കുകയും “ റിക്വസ്റ്റ് & കണക്റ്റ്” എന്നതിലൂന്നി പ്രവര്‍ത്തിക്കുകയും ചെയ്യൂന്നു.

എന്നാല്‍ ഇങ്ങനെയൊരു കണക്ഷനില്‍ നിരവധി പ്രശ്നങ്ങളുമൂണ്ട്. ഉദാഹരണത്തിനു ഒരു ഫയലിന്റെ സൈസ് വല്ലാതെ കൂടിയതാണെങ്കിലൊ അല്ലെങ്കില്‍ ഒരു ഫയല്‍ ഒരു പാടു ഉപയോക്താക്കള്‍ ഒരേസമയം തന്നെ റിക്വസ്റ്റ് ചെയ്യുകയൊ ചെയ്യുമ്പോള്‍ അവ കൈമാറ്റം ചെയ്യുന്നതിനായി വളരെക്കുടിയ അളവില്‍ സമയം എടുക്കുന്നു. സെര്‍വറുകളുമായുള്ള ക്ലയന്റ് കമ്പ്യൂട്ടറുകളുടെ കണക്ഷന്‍ ഇതു വഴി വിച്ഛേദിച്ചു പോകുവാനുള്ള സാധ്യതയും ഇവിടെ കൂടുതലാണ്. മിറര്‍ ഇമേജുകള്‍ സൃഷ്ടിച്ചു നിരവധി സെര്‍വറുകള്‍ വഴി ഇതില്‍ നിന്നും ഒരു പരിധി വരെ കരകയറാമെങ്കിലും അതു പക്ഷെ വളരെകൂടീയ അളവിലുള്ള സാമ്പത്തികനഷ്ടം ഉണ്ടാക്കി വെക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ട്രാന്‍ഫര്‍ റേറ്റുള്ള സെര്‍വറുകള്‍ മാത്രമെ ഈ രീതി അവലംബിച്ചു വരുന്നുള്ളു.


ഫയലുകള്‍ കൈമാറ്റം ചെയ്യുന്നതിനുപയോഗിക്കുന്ന മറ്റൊരു സാങ്കേതികവിദ്യയാണ് പീര്‍ റ്റു പീര്‍ നെറ്റ്വര്‍ക്കുകള്‍. പീര്‍ റ്റു പീര്‍ സാങ്കേതികവിദ്യയുടെ മെച്ചം ഇത് ഒരു സെര്‍വര്‍ സിസ്റ്റത്തിനെ ആശ്രയിച്ചല്ല നിലനില്‍ക്കുന്നതുഎന്നതാണ്. അതു കൊണ്ട് തന്നെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കു പരസ്പരം ഫയലുകള്‍ കൈമാറ്റാന്‍ ചെയ്യാന്‍ ഇതു വഴി സാധിക്കുന്നു. നോഡുകള്‍ വഴിയാണ് പീര്‍ റ്റു പീര്‍ നെറ്റ്വര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നതു എന്നുള്ളതു കൊണ്ട് ഫയലുകള്‍ അയക്കുവാനും, സ്വീകരിക്കുവാനും കഴിയുന്നു. ഇത്തരം നെറ്റ് വര്‍ക്കുകളില്‍ ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകള്‍ തന്നെ സെര്‍വറുകളായും ക്ലയന്റുകളായും പ്രവര്‍ത്തിക്കുന്നു. ഉപയോഗ്താക്കളുടെ കമ്പ്യൂട്ടറുകളില്‍ പീര്‍ റ്റു പീര്‍ നെറ്റ്വര്‍ക്കുകളെ സപ്പോര്‍ട്ട് ചെയ്യുന്ന സോഫ്റ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് ഇതു സാധ്യമാക്കുന്നത്. ചാറ്റ് ക്ലയന്റുകള്‍ ഇത്തരത്തിലുള്ള പീര്‍ റ്റു പീര്‍ നെറ്റ്വര്‍ക്കുകള്‍ക്കു വളരെ ലളിതമായ ഉദാഹരണമാണ്. ഈ ചാറ്റ് ക്ലയന്റുകള്‍ ഉപയോഗിച്ചു ഉപയോക്താക്കള്‍ക്കു അവരുടെ കമ്പ്യൂട്ടറുകളിലുള്ള ഫയലുകള്‍ പരസ്പരം പങ്കു വെക്കാന്‍ സാധിക്കുന്നു. എന്നാല്‍ വളരെ വലിയ സൈസിലുള്ള ഫയലുകള്‍ അയക്കുവാന്‍ ഈ ക്ലയന്റുകള്‍ വഴി സാധിക്കുകയില്ല.

പീര്‍ റ്റു പീര്‍ നെറ്റ്വര്‍ക്കുകള്‍ പോലെ ഫയലുകളെ കൈമാറ്റം ചെയ്യാനുപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് ടോറന്റുകള്‍. ബിറ്റ് ടോറന്റ് എന്ന ഓപ്പണ്‍ പ്രോട്ടൊകോളാണ് ടോറന്റുകളില്‍ ഉപയോഗിക്കുന്നതു. .Torrents എന്ന എക്സ്റ്റന്‍ഷനുകളില്‍ അവസാനിക്കുന്ന ചെറിയ ഫയലുകള്‍ വഴിയാണ് ടൊറന്റുകള്‍ ക്രിയേറ്റ് ചെയ്യുന്നത്. ഈ ടോറന്റ് ഫയലുകളില്‍ യഥാര്‍ത്ഥ ഫയലിനെക്കുറിച്ചുള്ള വിവരങ്ങള്‍ (Metadata) മാത്രമാണ് അടങ്ങിയിരിക്കുന്നത്. എന്തു ഫയലാണ്. അതിന്റെ ട്രാക്കറുകള്‍ ഏതൊക്കെ, ഫയലിന്റെ ഹാഷ് വാല്യു, ഫയല്‍ നെയിം, ഫയല്‍ എക്സ്റ്റന്‍ഷനുകള്‍ മുതലായവ ഇതില്‍ ഉള്‍പ്പെട്ടിരിക്കും.

ടൊറന്റുകള്‍ ഉപയോഗിച്ചു ഫയലുകള്‍ ഡൌണ്‍ ലോഡ് ചെയ്യുന്നതിനായി അത്യാവശ്യം വേണ്ടതു ഒരു ടോറന്റ് ക്ലയന്റും ടോറന്റ് ഫയലുകളുമാണ്. സാധാരണ ബ്രൌസറുകളില്‍ നിന്നും വ്യത്യസ്തമായി ഒന്നില്‍ കൂടൂതല്‍ റ്റി സി പി സോക്കറ്റുകള്‍ വഴി റിക്വസ്റ്റുകള്‍ അയച്ചാണ് ടൊറന്റ് ക്ലയന്റുകള്‍ പ്രവര്‍ത്തിക്കുന്നതു. ബ്രൌസറുകള്‍ പ്രവര്‍ത്തിക്കുന്നതു ഒരെ ഒരു റ്റിസിപി സോക്കറ്റ് വഴി റിക്വസ്റ്റ് അയച്ചായിരിക്കും. ടോറന്റ് ക്ലയന്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന നിരവധി കമ്പ്യൂട്ടറുകളില്‍ നിന്നുമുള്ള ഒരേ ഫയലിന്റെ പാക്കറ്റുകളാണ് ഇതു വഴി ഡൌണ്‍ലോഡ് ചെയതു ഒരു മുഴുവന്‍ ഫയലായി മാറ്റിയെടുക്കുന്നതു. വൈദ്യുത ബന്ധം വിച്ഛേദിക്കപെട്ടൊ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ മുറിഞ്ഞു പോയാലൊ അതു വരെ ഡൌണ്‍ ലോഡ് ചെയ്ത പാക്കറ്റുകള്‍ കമ്പ്യൂട്ടറുകളില്‍ സേവ് ചെയ്തതിനു ശേഷം പിന്നീട് കണക്ഷന്‍ പുനസ്ഥാപിക്കപെടുമ്പോള്‍ ഇവ എവിടെ വെച്ചാണൊ ഡൌണ്‍ലൊഡീംഗ് മുറിഞ്ഞതു ,അവിടം മുതല്‍ ഡൌണ്‍ലോഡീംഗ് പുനരാ‍രംഭിക്കുന്നു.



ക്ലയന്റുകള്‍:

കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന പി2പി ബിറ്റ് ടോറന്റ് സാങ്കേതികവിദ്യ ഉപയൊഗിച്ചിരിക്കുന്ന സോഫ്റ്റവെയറുകളെയാണ് ക്ലയന്റുകള്‍ എന്ന് അറിയപ്പെടുന്നതു. ഈ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചാണ് മറ്റുള്ള കമ്പ്യൂട്ടറുകളുമായുള്ള ബന്ധം ഉപയോക്താവ് സാധിച്ചെടുക്കുന്നത്.

ട്രാക്കറുകള്‍:
ട്രാക്കറുകള്‍ എന്നറിയപ്പെടുന്ന സെര്‍വറുകള്‍ വഴിയാണ് പീറുകള്‍(ക്ലയന്റുകള്‍) ഏകോപ്പിക്കപ്പെടുന്നത്. കമ്പ്യൂട്ടറുകള്‍ തമ്മിലുള്ള കണക്ഷനുകള്‍ ഏകോപിപ്പിക്കുക എന്നതു മാത്രമാണ് ട്രാക്കറുകളുടെ ഉദ്ദേശം. സീഡുകളുടെയും ലീച്ചുകളുടെയും വിവരമായിരിക്കും ഒരു ട്രാക്കറിലുണ്ടായിരിക്കുക. ടോറന്റുകള്‍ വഴി വിതരണം ചെയ്യപ്പെടുന്ന ഫയലുകളുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഈ ട്രാക്കറുകളില്‍ ഉണ്ടായിരിക്കുകയില്ല. അതു കൊണ്ട് തന്നെ കുറഞ്ഞ ബാന്‍ഡ്‌വിഡ്തിലും ഇവ പ്രവര്‍ത്തിക്കുന്നു. ഉപയോക്താക്കള്‍ ഡൌണ്‍ലോഡ് ചെയ്യുന്ന അതെ സമയത്തു തന്നെ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന ഫയലുകളും അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു . അതു കൊണ്ട് തന്നെ നെറ്റ് വര്‍ക്ക് ബാന്‍‌ഡ് വിഡ്ത് ശരിയായ രീതിയില്‍ തന്നെ ഉപയോഗിക്കാന്‍ ഇതു വഴി കഴിയുന്നു. ഒരു ഫയലിനു ഒന്നില്‍ക്കൂടുതല്‍ ട്രാക്കറുകള്‍ ഉണ്ടായിരിക്കാം.

എന്താണ് സീഡുകളും ലീച്ചുകളും:
ടോറന്റുകള്‍ വഴി ഒരു ഫയല്‍ മുഴുവനായി ഡൌണ്‍ ലോഡ് ചെയ്തതിനു ശേഷം മറ്റുള്ളവര്‍ക്കു അപ്‌ലോഡ് ചെയ്യുവാനായി നല്‍കിയിട്ടുണ്ടെങ്കില്‍ അതിനെ സീഡുകള്‍ എന്നു പറയുന്നു. ഒരു ഫയല്‍ മുഴുവനായി കമ്പ്യൂട്ടറിലേക്കു ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞാലുടന്റെ ഡൌണ്‍ ലോഡ് ചെയ്യപെട്ട ഫയല്‍ സീഡ് ചെയ്യാന്‍ തുടങ്ങുന്നു. ഇങ്ങനെ തന്റെ കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യപ്പെട്ട ഫയലുകള്‍ മറ്റുള്ളവരെ അനുവദിക്കുന്ന ഉപയോക്താക്കളെയാണ് സീഡേഴ്സ് എന്നു പറയുന്നത്. ടോറന്റുകളുടെ നിലനില്‍പ്പ് തന്നെ ഇത്തരം സീഡേഴ്സിനെ അവലംബിച്ചാണ്. ഒരു ഫയലിന്റെ ഫുള്‍ കോപ്പി ആദ്യമായി കൈവശം ഉള്ള ആളായിരിക്കും ആദ്യത്തെ സീഡ്. സീഡിംഗ് തുടങ്ങുന്നതു ഇയാള്‍ വഴിയായിരിക്കും. ആരെങ്കിലും ഒരാള്‍ ഈ ഫയല്‍ ഡൌണ്‍ ലോഡ് ചെയ്താലുടനെ തന്നെ അയാളും ഒരു സീഡറാകുന്നു. പിന്നിടു വരുന്ന ഉപയൊക്താവിനു ഈ രണ്ടു പേരില്‍ നിന്നും ഫയലുകളുടെ പാക്കറ്റുകള്‍ ഡൌണ്‍ ലോഡ് ചെയ്തു ഒരു ഫുള്‍ കോപ്പി തന്റെ സിസ്റ്റത്തിലേക്കു മാറ്റുവാന്‍ സാധിക്കും.ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടെയിരിക്കും.

ഉപയൊക്താക്കള്‍ ഒരു ഫയലിനെ ഡൌണ്‍ലോഡ് ചെയ്തിരിക്കുമ്പോഴുള്ള അവസ്ഥയാണ് ലീച്ചിംഗ്. ഇങ്ങനെ ഡൌണ്‍ ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന ഉപയോക്താവിനെ ലീച്ചര്‍ എന്നു പറയുന്നു. ലീച്ചിംഗ് നടന്നു കൊണ്ടിരിക്കുമ്പോഴും മറ്റുള്ള ലീച്ചേഴ്സിനു ഫയല്‍ പാക്കറ്റുകള്‍ ഇതു വഴി ഡൌണ്‍ ലോഡ് ചെയ്തെടുക്കാന്‍ സാധിക്കും. പക്ഷെ ഡൌണ്‍ ലോഡ് ചെയ്തു മുഴുവനാക്കിയ പാക്കറ്റുകള്‍ മാത്രമെ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാന്‍ സാധിക്കുകയുള്ളൂ. ഇതു ടോറന്റ് ഫയലുകളുടെ സ്പീഡ് വര്‍ദ്ധിപ്പിക്കുന്നു.

എങ്ങനെയാണ് ടൊറന്റുകള്‍ വര്‍ക്ക് ചെയ്യുന്നതെന്ന് വളരെ ലളിതമായ ഉദാഹരണം വഴി വിശദമാക്കാം

നാലൊ അഞ്ചൊ ആള്‍ക്കാര്‍ ഒരു ടേബിളിനു ചുറ്റുമിരിക്കുകയാണെന്ന് കരുതുക ഇതില്‍ എല്ലാവര്‍ക്കും ഒരു പുസ്തകത്തിന്റെ കോപ്പി ആവശ്യമാണ്. ഒരാളുടെ കൈവശം പുസ്തകത്തിന്റെ മുഴുവന്‍ കോപ്പിയും ഉണ്ടായിരിക്കും. ഇദ്ദേഹം പേജുകള്‍ ഇടവിട്ടൊ അല്ലാതെയൊ ഇവര്‍ക്കായി നല്‍കുന്നു. ഒന്നാമതെ ആള്‍ക്കു നാലാമത്തെ പേജിന്റെ കോപ്പിയായിരിക്കും ലഭിക്കുന്നതു. രണ്ടാമത്തെ ആള്‍ക്കു മൂന്നാമത്തെയും എട്ടാമത്തെയും പേജിന്റെ കോപ്പികളായിരികും ലഭിക്കുന്നത്. അങ്ങനെ എല്ലാവര്‍ക്കും പുസ്തകത്തിന്റെ ഇടവിട്ടുള്ള പേജുകള്‍ ലഭിക്കുന്നുവെന്നു കരുതുക. ഒന്നാമത്തെ ആള്‍ക്കു രണ്ടാമത്തെ ആള്‍ മൂന്നാമത്തെയും എട്ടാമത്തെയും പേജിന്റെ കോപ്പികള്‍ നല്‍കുന്നു. തിരിച്ചു രണ്ടാമത്തെ ആള്‍ക്കു ഒന്നാമത്തെ ആള്‍ നാലാമത്തെ പേജിന്റെ കോപ്പി നല്‍കുന്നു. ഇങ്ങനെ ഈ പ്രക്രിയ വഴി എല്ലാവര്‍ക്കും ആ പുസ്തകത്തിന്റെ കോപ്പി ലഭിക്കുന്നു. ഇതാണ് ടോറന്റുകളില്‍ ഉപയോഗിക്കുന്ന ടെക്നോളജി.


ടോറന്റുകളുടെ ദോഷങ്ങള്‍:
ടോറന്റുകള്‍ ഉപയോഗിക്കുന്നവരുടെ കമ്പ്യൂട്ടറുകളുടെ ഐ പി വിലാസങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടീ അറിയാന്‍ കഴിയുന്നു.ഈ ഐപി വിലാസങ്ങളെ ദുരുപയോഗം ചെയ്യുവാന്‍ സാധിക്കും. ഓപ്പണായിരിക്കുന്ന് പോര്‍ട്ടുകള്‍ വഴി സിസ്റ്റം വള്‍നറബിള്‍ ആകാനുള്ള സാധ്യത. ഫേക് ടൊറന്റുകള്‍ ഉപയോഗിക്കുന്നതു വഴിയുള്ള സമയ നഷ്ടവും, ബാന്‍ഡ് വിഡ്ത് നഷ്ടവും. ഫയര്‍വാളുകള്‍ ടോറന്റുകളെ തടയുന്നതിനാല്‍ അവ ഡിസേബീള്‍ ചെയ്തിട്ടു ഡൌണ്‍ലോഡ് ചെയുന്നതു വഴിയുള്ള വള്‍നറബിലിറ്റി മുതലായവ ഇതിന്റെ പ്രധാന ദോഷങ്ങളാണ്.

ടോറന്റുകള്‍ വഴി ഡൌണ്‍ ലോഡ് ചെയ്യുന്ന സിപ് ഫയലുകളിലും സോഫ്റ്റ്വെയറുകളുടേ കീ ജനറെറ്ററുകളിലും കമ്പ്യൂട്ടറുകള്‍ക്കു ദോഷകരമായ സോഫ്റ്റ് വെയറുകള്‍ ഉണ്ടായിരിക്കാനുള്ള സാധ്യത കൂടൂതലാണ്. എന്താണു ഡൌണ്‍ ലോഡ് ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഇവ.


കോപ്പിറൈറ്റും നിയമകുരുക്കും:
ബിറ്റ് ടോറന്റ് ക്ലയന്റുകള്‍ ‍ ഉപയോഗിക്കുന്നതു കൊണ്ട് യാതൊരു വിധത്തിലുള്ള നിയമകുരുക്കും നിലവിലില്ല. എന്നാല്‍ കോപ്പിറൈറ്റുള്ള വസ്തുക്കളാണ് ടോറന്റുകള്‍ ഉപയോഗിച്ചു കൂടുതലായും ഡൌണ്‍ ലോഡ് ചെയ്യുന്നതു. മറ്റേതൊരു ഡൌണ്‍ലോഡിംഗ് പോലെയും ഇവ ടോറന്റുകള്‍വഴിയും ഡൌണ്‍ ലോഡ് ചെയ്യുന്നതു കുറ്റകരമാണ്. എന്നാല്‍ ചില രാജ്യങ്ങളില്‍ (ഉദാഹരണം സ്വിറ്റ്സര്‍ലന്റ്) ടോറന്റുകള്‍ വഴി സിനിമകളും പാട്ടുകളും ഡൌണ്‍ലോഡ് ചെയ്യുന്നത് അനുവദിച്ചിരിക്കുന്നു. എന്നാല്‍ ഇവ അപ്‌ലോഡ് ചെയ്യുന്നതു വഴി കോപ്പിറൈറ്റുള്ള വസ്തുകള്‍ അനധികൃതമായി മറ്റുള്ളവര്‍ക്കു ഡൌണ്‍ ലോഡ് ചെയ്യാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നതു. ഇതു നിയമലംഘനമാണ്. എന്നാല്‍ സോഫ്റ്റ് വെയറുകളുടെ ഡെമോ വേര്‍ഷനുകളും മറ്റും ടോറന്റുകള്‍ വഴി ഡൌണ്‍ ലോഡ് ചെയ്യുന്നതിനു നിയമതടസ്സം ഇല്ല. എന്നാല്‍ ലീച്ച് ചെയ്തു കൊണ്ടിരിക്കുന്ന ഫയലുകള്‍ക്കു ഇതു ബാധകമല്ല. കാരണം അവ മുഴുവനായി ഡൌണ്‍ ലോഡ് ചെയ്തിട്ടില്ല എന്നതു തന്നെ കാരണം.

പ്രധാനപ്പെട്ട ടോറന്റ് ക്ലയന്റുകള്‍:
ഇന്നു നിരവധി ടോറന്റ് ക്ലയന്റുകള്‍ ലോകമൊട്ടാകെയുള്ള ഉപയോക്താക്കള്‍ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിനായി ഉപയോഗിച്ചു വരുന്നു. ബിറ്റ് ടോറന്റ് പ്രോട്ടോക്കോള്‍ ഡെവലപ് ചെയ്ത ബ്രാം കോഹന്റെ തന്നെ ടൊറന്റ് ക്ലയന്റാണ് ബിറ്റ് ടോറന്റ്. ഇന്നു ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ടോറന്റ് ക്ലയന്റുകളിലൊന്നാണ് ബിറ്റ് ടോറന്റ്. മറ്റൊന്നു യുടോറന്റ് ആണ്. ബിറ്റ് കോമറ്റ്, അസൂറിയസ്, ഏരിസ്, ലൈംവയര്‍ തുടങ്ങി നിരവധി ടൊറന്റ് ക്ലയന്റുകള്‍ ഉപയോക്താക്കള്‍ക്കായി ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

എവിടെനിന്നും ടോറന്റ് ഫയലുകള്‍ ഡൌണ്‍ ലോഡ് ചെയ്തെടുക്കാം.
ടോറന്റ് ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കുന്നതിനായി സൌകര്യം ഒരുക്കി തരുന്ന നിരവധി വെബ്സൈറ്റുകള്‍ ഇന്നു നിലവിലുണ്ട്. അതില്‍ പ്രധാനം isohunt.com എന്ന ടോറന്റ് ഫയല്‍ സെര്‍വറാണ്. Thepiratebay.org , Torrentz.com മുതലായവയെല്ലാം ടോറന്റ് ഫയലുകള്‍ ഡൌണ്‍ ലോഡ് ചെയ്തുപയൊഗിക്കാനുള്ള സൌകര്യം ഏര്‍പെടുത്തിയിരിക്കുന്നു.

വൈറസുകളുടെ നാള്‍വഴി ചരിത്രം

കമ്പ്യൂട്ടറുകളെ ദോഷകരമായി ബാധിക്കുന്ന പ്രോഗ്രാമുകളെക്കുറിച്ചുള്ള ആശയത്തിനു ആധുനിക കമ്പ്യൂട്ടറുകളൊടൊപ്പം തന്നെ സ്ഥാനമുണ്ട്. 1949-ല്‍ തന്നെ ഇവയെക്കുറിച്ചുള്ള ആശയം നിലവില്‍ വന്നിരുന്നു. ആദ്യത്തെ കമ്പ്യൂട്ടര്‍ വൈറസ് ഏതാണ് എന്നതിനെക്കുറിച്ച് നിരവധി തര്‍ക്കങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ മധ്യത്തില്‍ യുണിവാക് 1108 (Univac 1108) സീരിസില്‍ ഉപയോഗിച്ചിരുന്ന അനിമല്‍ എന്ന ഗെയിം വഴി ഒരു പ്രോഗ്രാം കമ്പ്യൂട്ടറുകളെ ബാധിക്കുകയുണ്ടായി എന്നാല്‍ ഇവ സിസ്റ്റത്തിനു ദോഷകരമായി ബാധിക്കാത്തതിനാല്‍ ഇതിനെ ഒരു കമ്പ്യൂട്ടര്‍ വൈറസ് എന്നു വിളിച്ചിരുന്നില്ല. ഇവ ‘Pervading Animal’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകളുടെ പ്രാഗ്‌രൂപമായിരുന്ന ആര്‍പ്പാനെറ്റിനെ “ദി ക്രീപ്പര്‍” എന്നറിയപ്പെട്ടിരുന്ന ഒരു പ്രോഗ്രാം ബാധിക്കുകയും അവ ആര്‍പ്പാനെറ്റ് വഴി സഞ്ചരിച്ച് അവ പ്രത്യക്ഷപ്പെടുന്നിടത്തെല്ലാം “I’m the Creeper, catch me if you can” എന്നൊരു സന്ദേശം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ക്രീപ്പര്‍ വൈറസിനെ തടയുന്നതിനായി “ദി റിപ്പര്‍” എന്ന മറ്റൊരു പ്രോഗ്രാം പുറത്തിറങ്ങി. അവ ക്രീപ്പറിനെപോലെ തന്നെ നെറ്റ്വര്‍ക്കുകള്‍ വഴി സഞ്ചരിച്ച് എവിടെയൊക്കെ ക്രീപ്പര്‍ ബാധിച്ചിരുന്നുവോ അവയെല്ലാം ഡിലിറ്റ് ചെയ്തു മാറ്റുകയും ചെയ്തു. എന്നാല്‍ കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്തതിനാല്‍ ഇവയൊന്നും തന്നെ വൈറസുകളായി കമ്പ്യൂട്ടര്‍ ലോകം ഗണിച്ചിരുന്നില്ല.

1977-ല്‍ ആപ്പിള്‍ കളര്‍ ഗ്രാഫിക്സിലുള്ള ആദ്യത്തെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ വെസ്റ്റ് കോസ്റ്റ് കമ്പ്യുട്ടര്‍ ഫെയറിലൂടെ അവതരിപ്പിച്ചു. . ആയിരത്തി മുന്നൂറ് ഡോളറായിരുന്നു അക്കാലത്തെ ഇതിന്റെ വില. അതേ ഫെയറില്‍ തന്നെ കമ്മഡോര്‍ ബിസിനസ് മെഷീന്‍ (Commodore Business Machines ) എന്ന കമ്പനി അവരുടെ PET 2001 എന്ന കമ്പ്യൂട്ടറിന്റെ പ്രോട്ടൊടൈപ് പുറത്തിറക്കി. അറുനൂറ് ഡോളറായിരുന്നു അതിന്റെ വില.



ഏകദേശം ഒരു വര്‍ഷത്തിനു ശേഷം Atari 400,800 സീരിസിലുള്ള പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ പുറത്തിറങ്ങി. 1979 ജൂണില്‍ ടെക്സാസ് ഇന്‍സ്ട്രമെന്റ്സ് TI-99/4 പേഴ്സണല്‍ കമ്പ്യൂട്ടര്‍ പുറത്തിറക്കി.തൊട്ടടുത്ത വര്‍ഷം റേഡിയോ ഷാക്ക് എന്ന കമ്പനി 230 ഡോളറിനു അവരുടെ TRS-80 കളര്‍ കമ്പ്യൂട്ടര്‍ മാര്‍ക്കറ്റില്‍ ഇറക്കി. 1982-ല്‍ Commodore 64 എന്ന കമ്പ്യൂട്ടര്‍ പുറത്തിറങ്ങുന്നതോടെ ഒരു ഡസനോളം കമ്പ്യൂട്ടര്‍ ബ്രാന്റുകള്‍ വിപണിയില്‍ ലഭ്യമായി. അതോടു കൂടി ചരിത്രത്തിലാദ്യമായി ജനങ്ങള്‍ക്കു ഇഷ്ടമുള്ള കമ്പ്യൂട്ടറുകള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുവാനുള്ള സൌകര്യം ലഭ്യമായിത്തുടങ്ങി.

വൈറസ് എന്ന പദം ആദ്യമായി ഉപയോഗിച്ചതു 1984-ല്‍ ഫ്രഡറിക് കോഹന്‍ ആയിരുന്നു. ഒരു പ്രോഗ്രാം കൊണ്ട് മറ്റൊരു പ്രോഗ്രാമിനെ എങ്ങനെ വിനാശകരമായ രീതിയില്‍ ആക്രമിക്കാമെന്നു ഒരു ഡെമൊണ്‍സ്ട്രേഷന്‍ വഴി ലോകത്തിന് ആദ്യമായി കാണിച്ചു കൊടുത്തത് കോഹനാണ്.പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ വ്യാപനത്തോടു കൂടിയാണ് വൈറസുകളും പെരുകിയത്. എണ്‍പതുകള്‍ക്കു മുന്‍പ് ഹോം കമ്പ്യൂട്ടറുകള്‍ എന്നൊരു ആശയം പോലും നിലവിലില്ലായിരുന്നു. കമ്പ്യൂട്ടറുകള്‍ അപൂര്‍വ്വമായിരുന്ന അക്കാലത്തു വിദഗ്ദരായവര്‍ മാത്രമെ അവ ഉപയോഗിച്ചിരിന്നുള്ളൂ. അതിനു മുന്‍പ് രണ്ട് ദശാബ്ദക്കാലത്തോളം ജനങ്ങള്‍ക്കു കമ്പ്യൂട്ടര്‍ എന്ന പേരു മാത്രമെ പരിചയമുണ്ടായിരുന്നുള്ളു.

1982-ല്‍ റിച്ചാഡ് സ്ക്രെന്റ എന്ന ജുനിയര്‍ സ്കൂള്‍ വിദ്യാര്‍ഥി ആപ്പിള്‍II സിസ്റ്റത്തെ ബാധിച്ച എല്‍ക് ക്ലോണര്‍ (Elk Cloner) എന്നറിയപ്പെട്ട പ്രോഗ്രാം എഴുതി. ബൂട്ട് ചെയ്യാനുപയോഗിക്കുന്ന ഫ്ലോപ്പിയുടെ ബൂട്ട് സെക്ടറുകള്‍ വഴി കമ്പ്യൂട്ടറിന്റെ മെമ്മറിയെ ബാധിക്കുകയും അതു വഴി സിസ്റ്റത്തിനുള്ളില്‍ ഇടുന്ന മറ്റു ഫ്ലോപ്പികളിലേയ്ക്ക് പകര്‍ത്തപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും. ഇവ. അന്‍പതാമതു ബൂട്ടിംഗ് നടക്കുമ്പോഴെല്ലാം സിസ്റ്റത്തില്‍ ഒരു കവിത തെളിയും. എന്നാല്‍ സിസ്റ്റത്തിനെ ദോഷകരമായി ബാധിക്കുന്ന യാതൊന്നും തന്നെ ഇതില്‍ ഉണ്ടായിരുന്നില്ല.

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ആറായപ്പോഴേക്കും, അന്ന് ഏറ്റവും കൂടുതല്‍ പ്രചാരമുണ്ടായിരുന്ന കമ്പ്യൂട്ടര്‍ ബ്രാന്റ് ആയിരുന്ന ആപ്പിള്‍ 2 വിനെ വിനാശകരമായി ബാധിച്ച “ബ്രയിന്‍“ എന്ന വൈറസ് ഇറങ്ങുകയുണ്ടായി. ഇതിനെയാണ് ആദ്യത്തെ കമ്പ്യൂട്ടര്‍ വൈറസായി കണക്കാക്കി പോരുന്നത്. ലാഹോറില്‍ ഒരു കമ്പ്യൂട്ടര്‍ സ്റ്റോര്‍ നടത്തിയിരുന്ന പാകിസ്ഥാനി സഹോദരങ്ങള്‍, ബസിത് ഫറൂക് അല്‌വിയും ( Basit Faruq Alvi) സഹോദരനായ അംജത് ഫറുക് അല്‍‌വിയും (Amjad Faruq Alvi) ആയിരുന്നു ഇതിന്റെ പിന്നില്‍. ഈ വൈറസുകള്‍ ബൂട്ട് ചെയ്യാനുപയോഗിച്ചിരുന്ന ഫ്ലോപ്പി ഡ്രൈവുകളുടെ ഉപയോഗിക്കാത്ത സ്ഥലത്തെയാണ് ബാധിച്ചത്. അതോടു കൂടി ഈ ബൂട്ട് ഫ്ലോപ്പികളെല്ലാം തന്നെ ഉപയോഗശൂന്യമായി. അറിയപ്പെട്ടതില്‍ വെച്ച് ഏറ്റവും ആദ്യത്തെ കമ്പ്യൂട്ടര്‍ വൈറസായിരുന്നു “ബ്രെയിന്‍”.

ലാഹോര്‍ എന്നും, പാകിസ്ഥാനി ബ്രെയിന്‍ എന്നും വിളിപ്പേരുള്ള ഈ വൈറസിനെ ബിസിനസ് വീക്ക് മാഗസിന്‍ വിശേഷിപ്പിച്ചതു “പാകിസ്താനി ഫ്ലൂ”എന്നായിരുന്നു. ഓര്‍മ്മിക്കുക ആദ്യകാലങ്ങളില്‍ കമ്പ്യുട്ടറുകള്‍ ബൂട്ട് ചെയ്തിരുന്നത് ഫ്ലോപ്പി ഡ്രൈവുകള്‍ വഴിയായിരുന്നു. ഹാര്‍ഡ് ഡിസ്കുകള്‍ നിലവില്ലായിരുന്ന അക്കാലത്തു കമ്പ്യൂട്ടറുകള്‍ ബൂട്ട് ചെയ്യാന്‍ മറ്റു മാര്‍ഗങ്ങള്‍ ഉപയൊഗിച്ചിരുന്നില്ല.ഒന്നോ രണ്ടോ ഫ്ലോപ്പികള്‍ക്കുള്ളില്‍ നിന്നും കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യിച്ച് ഈ ഫ്ലോപ്പികളില്‍ നിന്നു തന്നെ വേഡ് പ്രോസസര്‍ പോലുള്ള ഓഫീസ് ടുളുകള്‍ ഉപയോഗിക്കുകയാണ് അക്കാലങ്ങളില്‍ ചെയ്തിരുന്നത്.

പിന്നീട് തുടരെ തുടരെ കമ്പ്യൂട്ടറുകളെ ബാധിക്കുന്ന വൈറസുകള്‍ ഇറങ്ങി. ബ്രയിന്‍ വൈറസ് ഇറങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും മാസ്റ്റര്‍ ബൂട്ട് റെക്കോഡിനെ ബാധിച്ച സ്റ്റോണ്‍‌ഡ് (stoned) എന്ന വൈറസ് അവതരിച്ചു. ബൂട്ട് ഫ്ലോപ്പി സിസ്റ്റത്തിനുള്ളില്‍ ഇട്ട് ബൂട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ "Non-system disk or disk error" എന്ന സന്ദേശം തെളിയിക്കുകയായിരുന്നു സ്റ്റോണ്‍‌ഡ് വൈറസ്സിന്റെ പണി.

1988-ല്‍ ഇറങ്ങിയ വൈറസ്സാണ്, ജറുസലേം (Jerusalem). പതിമൂന്നാം തീയതി വെള്ളിയാഴ്ചയായി (13th Friday) വരുന്ന എല്ലാ ദിവസവും ഇവ ആക്ടിവേറ്റ് ചെയ്യപ്പെടുകയും ആ ദിവസങ്ങളില്‍ കമ്പ്യൂട്ടറിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പ്രോഗ്രാമുകളും ഡിലീറ്റ്ചെയ്യുകയും ചെയ്യും. അതേ വര്‍ഷം തന്നെയാണ് “ഇന്റര്‍നെറ്റ് വേം (Internet Worm) എന്ന വൈറസും പുറത്തിറങ്ങിയത്. എകദേശം അയ്യായിരത്തോളം കമ്പ്യൂട്ടറുകളെ അത് പ്രവര്‍ത്തനരഹിതമാക്കി. 1989-ല്‍ ഐ ബി എം ആദ്യത്തെ വ്യാപാരാടിസ്ഥാനത്തിലുള്ള ആന്റി വൈറസ് പുറത്തിറക്കി വൈറസ്സുകളുടെ ഭീഷണികള്‍ക്ക് താത്കാലികമായ കവചം പണിഞ്ഞു. അതേ വര്‍ഷം തന്നെയാണ് ഡാര്‍ക്ക് അവഞ്ചര്‍ (Dark Avenger) എന്നറിയപ്പെടുന്ന വൈറസും പ്രത്യക്ഷപ്പെട്ടത്. മെമ്മറിയിലുള്ള ലൊക്കേഷന്‍ മാറ്റുവാനോ ഒളിപ്പിച്ച് വെക്കുവാനോ കഴിവുള്ളവ പ്രോഗ്രാമുകളായ സ്റ്റെല്‍ത്ത് വൈറസിന്റെ ആദ്യമാതൃക പുറത്തിറങ്ങിയത് 1989-ല്‍.

1990-ല്‍ സീമാന്റ്റിക് കോര്‍പ്പറേഷന്‍ നോര്‍ട്ടണ്‍ ആന്റിവൈറസ് പുറത്തിക്കി. 1991-ല്‍ ടെക്വില (Tequila) എന്ന പേരില്‍ ആദ്യത്തെ പോളിമോര്‍ഫിക് വൈറസ് വ്യാപകമായി കമ്പ്യൂട്ടറുകളില്‍ നാശം വിതച്ചു. ഓരോ തവണയും വ്യത്യസ്തങ്ങളായ രീതിയിലായിരുന്നു ഈ പോളിമോര്‍ഫിക് വൈറസുകള്‍ കമ്പ്യൂട്ടറുകളെ ബാധിച്ചത്. അതു കൊണ്ട് തന്നെ ഇവയെ കണ്ടെത്തുക ദുഷ്കരമായിരുന്നു. വൈറസ് എഴുത്തുകാര്‍ ബുള്ളറ്റിന്‍ ബോര്‍ഡുകള്‍ വഴി വൈറസ് ഉണ്ടാക്കുവാനുള്ള കോഡുകള്‍ പ്രസിദ്ധീകരിച്ചതു വഴി ആര്‍ക്കും അതു ഡൌണ്‍ ലോഡ് ചെയ്തു പുതിയ തരം വൈറസുകളെ ഉണ്ടാ‍ക്കുവാന്‍ സാ‍ധിച്ചു. വൈറസ് നിര്‍മ്മാണങ്ങളുടെ തോതുയര്‍ത്തിയ ഒരു തുറന്നുവിടലായിരുന്നു ഇത്. 1991-ല്‍ ഒന്‍പതു ശതമാനമായിരുന്ന വൈറസ് ആക്രമണങ്ങള്‍ ആ വര്‍ഷം അവസാനത്തോടു കൂടി അത് അറുപത്തി മൂന്ന് ശതമാനം ആയി ഉയര്‍ന്നതിനു കാരണം മറ്റെവിടെയും അന്വേഷിക്കേണ്ടതില്ല. 1992 -ല്‍ 1300 ഓളം വൈറസുകളെയാണ് വിദഗ്ദ്ധര്‍ കണ്ടെത്തിയത്. 1990 ഡിസംബറിനെ അപേക്ഷിച്ച് 43% വര്‍ദ്ധനവായിരുന്നു ഇത്.1993 മാര്‍ച്ചില്‍ മൈക്കലാഞ്ചലൊ വൈറസ് (Michele angelo) അഞ്ച് മില്യണ്‍ കമ്പ്യൂട്ടറുകളെ ബാധിക്കുമെന്നു ഭീതിപരത്തുകയുണ്ടായെങ്കിലും നാശനഷ്ടങ്ങളുടെ അളവ് പ്രതീക്ഷിച്ചതിനേക്കാളും തുലോം കൂറവായിരുന്നു എന്നു കൂടി പറയട്ടേ.

പിന്നീട് ഹോക്സ് സന്ദേശങ്ങളുടെ (Hoax Messages) കുത്തൊഴുക്കായിരുന്നു. 1994-ല്‍ വൈറസുകളെക്കുറിച്ചുള്ള കമ്പ്യൂട്ടര്‍ ലോകത്തിന്റെ ഭീതി മുതലെടുത്തു കൊണ്ട് ആയിരക്കണക്കിനു വ്യാജവൈറസ് മുന്നറിയിപ്പുകള്‍ ഇമെയിലുകള്‍ വഴി പ്രചരിക്കുകയുണ്ടായി. ഇന്റര്‍നെറ്റ് വ്യാപകമല്ലാതിരുന്ന അക്കാലത്ത് യൂസ് നെറ്റുകള്‍ വഴിയുള്ള ന്യൂസ് ലെറ്റര്‍ ഉപയോഗിച്ചായിരുന്നു ഇവ അയച്ചിരുന്നത്. ഈ വ്യാജ വൈറസ് മുന്നറിയിപ്പുകളില്‍ ഏറ്റവും പ്രധാനം സബ്ജക്ട് ലൈനില്‍ ഗുഡ് ടൈംസ് (Good Times) എന്ന് വെച്ചു കൊണ്ട് പാതോജന്‍ (Pathogen) എന്ന വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ആയിരുന്നു. ഇവ ഇമെയിലുകളിലുടെ പ്രവഹിച്ച് ലക്ഷക്കണക്കിനു കംപ്യൂട്ടര്‍ ഉപഭോക്താക്കളെ ഭീതിയിലാഴ്ത്തുകയുണ്ടായി. വൈറസ് സിസ്റ്റത്തിനുള്ളില്‍ പ്രവേശിച്ച് ഹാര്‍ഡ് ഡ്രൈവിലുള്ള എല്ലാ വിവരങ്ങളും നശിപ്പിക്കുമെന്നായിരുന്നു ഈ വ്യാജ മുന്നറിയിപ്പില്‍ ഉണ്ടായിരുന്നത്. ഈ വ്യാജ സന്ദേശം തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. പിന്നീട് ഈ വ്യാജവൈറസ് സന്ദേശം അയച്ചയാളിനെ സ്കോട്‌ലന്റ് യാര്‍ഡ് പോലീസ് കണ്ടെത്തുകയും കോടതി പതിനെട്ടു മാസം തടവിനു ശിക്ഷിക്കുകയും ചെയ്തു.

1995-ല്‍ “കണ്‍സെപ്ട്” (Concept) എന്ന മാക്രൊ വൈറസുകള്‍ ഇറങ്ങുകയുണ്ടായി. ഇവ ആപ്പിളിന്റെ മാക് കമ്പ്യൂട്ടറുകളിലും, മൈക്രോസോഫ്റ്റിന്റെ പേഴ്സണല്‍ കമ്പ്യൂട്ടറുകളിലും ഉപയോഗിച്ചിരുന്ന വേഡ് ഡോക്യുമെന്റുകളെ ബാധിച്ചു. അടുത്ത വര്‍ഷം ജൂലൈയില്‍ XM.Laroux എന്നറിയപ്പെട്ട അടുത്ത മാക്രോ വൈറസ് കമ്പ്യൂട്ടറുകളില്‍ പ്രത്യക്ഷപ്പെട്ടു. ഇവ എക്സല്‍ ഫയലുകളെയായിരുന്നു ബാധിച്ചത്. ഈ കാലയളവില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗത്തിലുണ്ടായ ഗണ്യമായ വളര്‍ച്ച ഉപയോക്താക്കള്‍ക്കു പരസ്പരം വിവരങ്ങള്‍ പങ്കു വെക്കുന്നതിനുള്ള സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഇന്റര്‍നെറ്റ് വ്യാപകമായതോടു കൂടി വൈറസുകളുടെ വ്യാപനവും സുഗമമായി.

1998-ല്‍ സ്ട്രെയിഞ്ച് ബ്ര്യു (StrangeBrew )എന്ന പേരില്‍ ജാവ ഫയലുകളെ ബാധിച്ച വൈറസും തൊണ്ണുറ്റി ഒന്‍പതില്‍ കമ്പ്യൂട്ടര്‍ ലോകത്തിനെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കിയ മെലിസ വൈറസും (Melissa virus-W97M/Melissa) ഇറങ്ങുകയുണ്ടായി. മാക്രൊവൈറസ് ഗണത്തില്‍ പെട്ട ഇവ മൈക്രോസോഫ്ട് വേഡ് ഫയലുകളില്‍ എഴുതപ്പെട്ട മാക്രോ കോഡുകള്‍ വഴി കമ്പ്യുട്ടറുകളെ ബാധിക്കുകയും ഔട്ട് ലുക്ക് എക്സ്പ്രസിലെ അഡ്രസുകള്‍ ഉപയോഗിച്ച് ഇമെയിലുകളായി ഈ വൈറസുകളെ അയച്ച് മറ്റുള്ള സിസ്റ്റങ്ങളെയും കീഴ്പ്പെടുത്തുകയും ചെയ്തു. നിരവധി സ്ഥാപനങ്ങളുടെ വിലപ്പെട്ട രേഖകളും മറ്റും ഈ വൈറസിനെ ആക്രമണത്തില്‍ മറ്റുള്ളവരുടെ കൈവശം എത്തിച്ചേന്നു. അന്നു വരെ ഇറങ്ങിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വേഗത്തിലായിരുന്നു മെലിസ, കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകള്‍ വഴി ബാധിച്ചത്. ഡേവിഡ് എല്‍ സ്മിത്ത് എന്ന മുപ്പത്തി മൂന്നുകാരനായിരുന്നു ഇതിന്റെ പിന്നില്‍.

അതേ വര്‍ഷം തന്നെ ചെര്‍ണൊബില്‍(Chernobyl) വൈറസുകള്‍ രംഗപ്രവേശം ചെയ്തു. ഇവ ഹാര്‍ഡ് ഡ്രൈവുകള്‍ തുറക്കുന്നതില്‍ നിന്നും ഉപയോക്താക്കളെ തടയുകയും അതിനെ തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി വെക്കുകയും ചെയ്തു. തുടര്‍ന്ന് ബബിള്‍ ബോയിയുടെ (Bubbleboy ) വിളയാട്ടമായിരുന്നു. ഇമെയില്‍ മെസ്സേജുകള്‍ (ഔട്ട്‌ലുക്ക് എക്സ്പ്രസ്) തുറന്നു നോക്കുകയൊ പ്രിവ്യു നോക്കുകയൊ ചെയ്യുമ്പോഴെക്കും കമ്പ്യൂട്ടറിനെ ബാധിക്കുന്ന വിധത്തിലായിരുന്നു പ്രോഗ്രാം ചെയ്തിരുന്നത്. ഇവ ഔട്ട്‌ലുക്കിലെ അഡ്രസ് ബുക്കുകള്‍ വഴി മറ്റു കമ്പ്യൂട്ടറുകളിലേയ്ക്ക് വ്യാപിക്കയും ചെയ്തു. ട്രിസ്റ്റേറ്റ് (Tristate) എന്ന മള്‍ട്ടി പ്രോഗ്രാം മാക്രോ വൈറസും അതേ വര്‍ഷം തന്നെ നിരവധി നാ‍ശനഷ്ടങ്ങള്‍ ഉപയോക്താക്കള്‍ക്കു ഉണ്ടാക്കി വെച്ചു. ഇവ വേഡ്, എക്സല്‍, പവര്‍പോയിന്റ് മുതലായ മൈക്രോസോഫ്ട് ഉല്‍പ്പന്നങ്ങള്‍ വഴിയായിരുന്നു കമ്പ്യൂട്ടറുകളെ ബാധിച്ചിരുന്നത്.

2000 ലാണ് ലവ് ബഗ് (Love Bug) അല്ലെങ്കില്‍ ഐ ലവ് യു (ILoveYou) എന്നറിയപ്പെട്ട വൈറസ് പ്രത്യക്ഷപ്പെട്ടത്. ഇവയും മെലിസയെപ്പോലെ ഔട്ട് ലുക്ക് വഴിയായിരുന്നു കമ്പ്യൂട്ടറുകളെ ബാധിച്ചത്. ഫിപ്പൈന്‍സില്‍ നിന്നും ഉല്‍ഭവിച്ച ഈ വൈറസ് ഒരു VBS അറ്റാച്ച്‌മെന്റ് ആയി അയക്കപ്പെടുകയും കമ്പ്യൂട്ടറിനുള്ളീലെ ഫയലുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇവയില്‍ ആഡിയൊ ഫയലുകള്‍, ചിത്രങ്ങള്‍ എന്നിവയെല്ലം ഉള്‍പ്പെട്ടിരുന്നു. കൂടാതെ ഇവ ഇമെയിലുകളുടെ യൂസര്‍ നെയിമുകളും പാസ് വേഡുകളും വൈറസ് എഴുതിയ ആളിനു അയക്കപ്പെട്ടിരുന്ന വിധത്തിലായിരുന്നു എഴുതിയിരുന്നത്. ലവ് ബഗ് വൈറസ് ആറുമണിക്കുര്‍ കൊണ്ട് അമേരിക്കയിലും യൂറോപ്പിലും വ്യാപകമായി കമ്പ്യുട്ടറുകളെ ബാധിക്കുകയും ഏകദേശം രണ്ടരമില്യണ്‍ പേഴ്സണല്‍ കമ്പ്യൂട്ടറുകളെ തകരാറിലാക്കുകയും ചെയ്തു. ഏകദേശം ഒന്‍പതു ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമായിരുന്നു ലവ് ബഗ് വൈറസ് വരുത്തി വെച്ചത്.

മെലിസയുടെയും ലവ് ബഗിന്റെയും ചുവടു പിടിച്ച് പിന്നീട് നിരവധി വേമുകളുടെ വകഭേദങ്ങള്‍ ഇറങ്ങി. രണ്ടായിരത്തില്‍ ഇറങ്ങിയ പിഡി‌എ( പെഴ്സണല്‍ ഡിജിറ്റല്‍ അസ്സിസ്റ്റന്റ്) കളെ ബാധിക്കുന്ന ലിബര്‍ട്ടി എന്ന ട്രോജനുകള്‍ ശ്രദ്ധേയമായിരുന്നു. ഈ ട്രോജന്‍ വൈറസിന്റെ കര്‍ത്താവ് പാമുകളില്‍ ഉപയോഗിക്കുന്ന ബോയ് എമുലേറ്റര്‍ ലിബര്‍ട്ടി എന്ന ഗെയിമിന്റെ സ്രഷ്ടാ‍വായിരുന്നു.

രണ്ടായിരത്തി ഒന്നില്‍ ഇറങ്ങിയ വൈറസ്സാണ് അന്നാ കുര്‍ണ്ണിക്കോവ. ടെന്നീസ് താരമാ‍യ അന്നാകുര്‍ണ്ണിക്കോവയുടെ ഒരു ചിത്രത്തില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു പ്രോഗ്രാം വഴിയായിരുന്നു ഇവ ഇമെയില്‍ വഴി അയച്ചിരുന്നതു. മെലിസയുടെയും ലവ് ബഗ് വൈറസിന്റെയും ഇനത്തില്‍പ്പെട്ട ഒരു വൈറസായിരുന്നു അന്നാകുര്‍ണ്ണിക്കോവ. ഔട്ട് ലുക്കില്‍ നിന്ന് വിലാസങ്ങള്‍ കൈവശപ്പെടുത്തി വൈറസ് പരത്തുക എന്ന രീതിയായിരുന്നു ഇതിന്റെയും. ഈ വൈറസ് ആദ്യത്തെ വൈറസ് ക്രിയേഷന്‍ കിറ്റ് എന്ന പേരില്‍ അറിയപ്പെടുന്നു. ഒട്ടനവധി വൈറസുകള്‍ സൃഷ്ടിക്കാവുന്ന കോഡുകള്‍ ഇതില്‍ എഴുതപ്പെട്ടിരുന്നു എന്നാണ് ഇന്റര്‍നെറ്റ് സെക്യൂരിറ്റി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

മേയ് ആയപ്പോഴെക്കും ഹോം പേജ് വൈറസ് (Home page virus) എന്ന അപരനാമധേയത്തില്‍ അറിയപ്പെട്ട വൈറസ് ഔട്ട് ലുക്ക് എക്സ്പ്രസുകളെ ബാധിച്ചു. ഇവ തുറക്കുമ്പൊഴെല്ലാം പോര്‍ണൊ സൈറ്റുകള്‍ ആയിരുന്നു പകരം തുറന്നു വന്നിരുന്നത് . ഇവ VBSWG.X എന്ന പേരില്‍ അറിയപ്പെടുന്നു. ഈ വൈറസ് ഏഷ്യയിലേയും യൂറോപ്പിലെയും കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളെയായിരുന്നു കൂടുതലും ബാധിച്ചത്. നേരത്തെ ഉണ്ടായിട്ടുള്ള അനുഭവങ്ങളെ തുടര്‍ന്ന് വേണ്ട മുന്‍‌കരുതലെടുത്തതിനാല്‍ അമേരിക്കയിലുള്ള കമ്പ്യൂട്ടറുകളെ ഇവ കൂടുതല്‍ ബാധിക്കുകയുണ്ടായില്ല, ഈ വൈറസിന്റ്റെ ഉറവിടം അര്‍ജന്റീനയാണെന്നു കരുതിപ്പോരുന്നു.

പിന്നീട് കോഡ് റെഡ് വേമുകള്‍ (Code Red Worms) എന്നറിയപ്പെട്ട, ഇന്റര്‍നെറ്റിലെ എക്കാലത്തെയും വലിയ വൈറസിന്റെ ആക്രമണത്തിനു ലോകം സാക്ഷ്യം വഹിച്ചു. ഇവ ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ നെറ്റ്വര്‍ക്കുകളെ തകര്‍ക്കുകയും അന്നു വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളെ ബാധിക്കുകയും ചെയ്തു. ഏകദേശം ഏഴു ലക്ഷത്തോളം കമ്പ്യൂട്ടറുകളെ ഇവ ബാധിക്കുകയും രണ്ടു ലക്ഷത്തോളം കമ്പ്യൂട്ടറുകളില്‍ നാശം വിതക്കുകയും ചെയ്തു. ഇവ ഇന്റ്ര്നെറ്റിനെയും ലോക്കല്‍ നെറ്റ്വര്‍ക്കുകളെയും ആക്രമിച്ചു. വിന്‍ഡോസ് രണ്ടായിരത്തിന്റെയും വിന്‍‌ഡോസ് എന്‍ റ്റിയിലെയും സെര്‍വര്‍ എഡിഷനുകളുടെ ദൌര്‍ബല്യങ്ങള്‍ ആയിരുന്നു ഈ വൈറസുകള്‍ മുതലെടുത്തത്. പിന്നീട് മൈക്രോസോഫ്ട് ഇതിനെ തടയുന്നതിനു വേണ്ടീയുള്ള പാച്ചുകള്‍ വികസിപ്പിക്കുകയും തങ്ങളുടെ ഓപ്പറേറ്റിംഗ് സോഫ്ട് വെയറുകളില്‍ തകരാറുണ്ടെന്നു ഔദ്യോഗികമായി സമ്മതിക്കുകയും ചെയ്തു. നിരവധി കമ്പനികളുടെ നെറ്റ് വര്‍ക്കുകള്‍ ഈ വൈറസ് തകര്‍ത്തുതരിപ്പണമാക്കി.

തുറ്റര്‍ന്ന് ജൂലൈ ഇരുപത്തിഅഞ്ചിനു W32/Sircam എന്ന വൈറസ് ഇമെയിലുകള്‍ വഴി സുരക്ഷിതമല്ലാത്തെ നെറ്റ് വര്‍ക്കുകളെ ബാധിക്കുകയും കമ്പ്യൂട്ടറിലുള്ള ഇമെയില്‍ അഡ്രസുബുക്കുകള്‍ വഴി പരക്കുകയും ചെയ്തു. കോഡ് റെഡ് വേം 2 അവശേഷിപ്പിച്ചു പോയ ബാക്ക് ഡോറുകളെ ഇമെയിലുകളും, ഷെയര്‍ ചെയ്തിരിക്കുന്ന നെറ്റ് വര്‍ക്കുകളും ഇന്‍ഫെക്റ്റ് ചെയ്തിരിക്കുന്ന വെബ്സൈറ്റുകളും വഴി W32/Nimda എന്ന വൈറസ് ആക്രമിച്ചു. ഈ ബാക് ഡോര്‍ വൈറസ് ഇന്നും നിരവധി സിസ്റ്റങ്ങളില്‍ നിലനില്‍ക്കുന്നു.

രണ്ടായിരത്തി രണ്ടില്‍ Klezworm എന്നറിയപ്പെട്ടിരുന്ന വേമുകള്‍ ഒറിജിനല്‍ ഫയലിന്റെ ഒരു കോപ്പി സൃഷ്ടിച്ചിട്ട് യഥാര്‍ത്ഥ ഫയലിനെ ഓവര്‍ റൈറ്റ് ചെയ്തുകൊണ്ടാണ് കമ്പ്യൂട്ടറുകളെ ഇന്‍ഫക്റ്റ് ചെയ്തത്. ഇവ ഹിഡന്‍ കോപ്പിയായി, എന്‍‌ക്രിപ്ട് ചെയ്താണ് കമ്പ്യൂട്ടറുകളില്‍ സൂക്ഷിക്കപ്പെട്ടിരുന്നത്. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ഫയലുകള്‍ ഒറിജിനല്‍ ഫയലിന്റെ പേരില്‍ തന്നെയായിരുന്നു സേവ് ചെയ്തിരുന്നത് . എന്നാല്‍ ഇവയുടെ എക്സ്റ്റന്‍ഷനുകള്‍ മാറ്റി മറിച്ചായിരുന്നു അവയില്‍ സൂക്ഷിക്കപെട്ടതിനാല്‍ അവ കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.

അതേ വര്‍ഷം തന്നെ നിംഡ(Nimda) എന്ന വൈറസ് പുറത്തിറങ്ങി. ഇവ കമ്പ്യൂട്ടറുകളെ നെറ്റ് വര്‍ക്കുകള്‍ വഴി ബാധിക്കുകയുണ്ടായി. അഡ്മിന്‍ (admin) എന്ന വാക്കിന്റെ തിരിച്ചിട്ട രൂപമാണ്, നിംഡ. മൈക്രോസോഫ്ട് ഐ ഐ എസ് വെബ് സെര്‍വറുകളിലെ ദൌര്‍ബല്യങ്ങള്‍ മുതലെടുത്ത ഇവ ലോക്കല്‍ സിസ്റ്റങ്ങളിലെ ഫയലുകളെയും നെറ്റ് വര്‍ക്കുകള്‍ വഴി ഷെയേഡ് ഫയലുകളെയും ബാധിച്ചു.
അക്കാലയളവില്‍ തന്നെ പുറത്തിറങ്ങിയ മറ്റൊരു വേം വിഭാഗത്തില്‍ പെട്ട വൈറസായിരുന്നു യാഹ ക്യു( Yaha Q). ഇന്‍ഡ്യന്‍ സ്നേക്സ് എന്നറിയപ്പെട്ട ഇന്‍ഡ്യന്‍ ഹാക്കേഴ്സ് ഗ്രൂപ്പായിരുന്നു ഈ വേമുകളുടെ സൂത്രധാരകര്‍. ഇവര്‍ പാകിസ്ഥാന്റെ ഔദ്യോഗിക സൈറ്റുകള്‍, പ്രതിരോധവകുപ്പിന്റേതടക്കം തകര്‍ത്തു അവരുടെ ഹോം പേജില്‍ ഇന്‍ഡ്യന്‍ ഫ്ലാഗ് പറത്തുകകൂടി അക്കാലത്തു ചെയ്തിരുന്നു.

രണ്ടായിരത്തി മുന്നില്‍ ബഗ്ബിയര്‍ വൈറസുകള്‍ കമ്പ്യുട്ടറുകളെ ബാധിച്ചു. ഇവ കമ്പ്യുട്ടറിനുള്ളില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഇമെയില്‍ വിലാസങ്ങളെ സേര്‍ച്ച് ചെയ്യുകയും തുടര്‍ന്ന് വൈറസുകളുടെ ഒരു കോപ്പിയെ ഈ ഇമെയില്‍ വിലാസങ്ങളിലേക്കു അയക്കുകയും ചെയ്തു. ഇവയില്‍ നിന്നുമുള്ള ഇമെയില്‍ വിലാസങ്ങളെ റാന്‍ഡം ആയി കോപ്പി ചെയ്തു ഫ്രം ഫീല്‍ഡില്‍ ഉപയോഗിക്കുകയുണ്ടായി. അതു കൊണ്ട് തന്നെ ആരാണ് യഥാര്‍ത്ഥത്തില്‍ ഇമെയിലുകള്‍ അയക്കുന്നതെന്ന ഒരു ചിന്താക്കുഴപ്പം ഇമെയില്‍ ലഭിക്കുന്നവരില്‍ ഉണ്ടാകുകയും ചെയ്തു.

പിന്നീട് ഇറങ്ങിയ Klez.H വൈറസുകള്‍ കമ്പ്യൂട്ടറില്‍ നിന്നും റാന്‍ഡം ആയി ഒരു ഡോക്യുമെന്റ് തെരഞ്ഞെടുക്കുകയും അവയെ ഇമെയിലുകള്‍ വഴി അയക്കുകയും ചെയ്തു. ബഗ് ബിയര്‍ വൈറസുകളുടെ അതേ സ്വഭാവ സവിശേഷതകളായിരുന്നു Klez.H വൈറസിനുമുണ്ടായിരുന്നതു. ആ വര്‍ഷം കമ്പ്യൂട്ടറുകളെ ബാധിച്ച ഏറ്റവും വിനാശകരമായ വൈറസായിരുന്നു Klez.H വൈറസുകള്‍. നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതില്‍ Klez.H വൈറസുകള്‍ അന്നു വരെ ഇറങ്ങിയിട്ടൂള്ള വൈറസുകളില്‍ രണ്ടാമത്തേതായിരുന്നു. ഏകദേശം 14 ബില്യണ്‍ ഡോളറിന്റെ നഷ്ടമായിരുന്നു ഇവ വരുത്തി വെച്ചതു. ലവ് ബഗ് വൈറസിനെയാണിത് കടത്തി വെട്ടിയത്.

2003 ആഗസ്റ്റില്‍ ഇറങ്ങിയ സോബിക് (Sobig) വൈറസുകളുടെയും ഹാക്കര്‍മാരുടെയും കൂട്ടായ ആക്രമണം 32.8 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടം കമ്പനികള്‍ക്കു വരുത്തി വെച്ചു. ലണ്ടന്‍ ആസ്ഥാനമായ, ഡിജിറ്റല്‍ റിസ്ക് അസെസ്മെന്റ് കമ്പനിയായ mi2g വിന്റെ റിപ്പോര്‍ട്ട് പ്രകാരം സോബിക് വൈറസ് മാത്രം ആ വര്‍ഷം 29.7 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടം ലോകമെമ്പാടും വരുത്തി വെച്ചു.

പിന്നീട് കമ്പ്യൂട്ടറുകളിലെ പ്രിന്റര്‍ ഷെയറിംഗും ഫയല്‍ ഷെയറിംഗും സാധ്യമാക്കുന്ന വി‌ന്‍‌ഡോസ് സിസ്റ്റങ്ങളിലെ റിമോട്ട് പ്രൊസിജ്യര്‍ കാള്‍ (remote procedure call) പ്രോസസിന്റെ ദൌര്‍ബല്യങ്ങള്‍ മുതലെടുത്തു കൊണ്ട് ബ്ലാസ്റ്റര്‍ വേമുകള്‍ (Blaster Worms) ഇറങ്ങി. മണിക്കൂറുകള്‍ക്കുള്ളില്‍ ആന്റി വൈറസ് നിര്‍മ്മാണ കമ്പനിയായ സീമാന്റിക് കോര്‍പ്പറേഷന്‍ ഇവ ഒരു മണിക്കുറിനുള്ളില്‍ 420 മുതല്‍ 4000 കമ്പ്യൂട്ടറുകളെ വരെ ബാധിച്ചുവെന്നു കണ്ടെത്തി. ശരാശരി 2500 കമ്പ്യൂട്ടറുകള്‍ ഒരു മണിക്കൂറിനുള്ളില്‍ ഈ വൈറസ് ആക്രമണത്തിനു വിധേയമായി.

രണ്ടായിരത്തി നാലില്‍ മൈ ദൂം (MyDoom) എന്ന പേരിലുള്ള വൈറസ് കമ്പ്യൂട്ടറുകളെ ബാധിച്ചു. അന്നേവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കൂടൂതല്‍ നാ‍ശനഷ്ടങ്ങള്‍ ഉണ്ടാക്കിയ വൈറസായിരുന്നു ഇത്. ലോകമെമ്പാടും ഇന്റര്‍നെറ്റ് വഴി പ്രവഹിക്കുന്ന ഇമെയിലുകളുടെ ആകെ 30 ശതമാനത്തോളം ഈ വൈറസുകള്‍ ബാധിച്ചു. ആദ്യത്തെ 36 മണിക്കൂറിനുള്ളില്‍ നൂറ് മില്യണ്‍ ഇമെയിലുകളെയാണിവ കീഴ്പ്പെടുത്തിയത്. നെറ്റ് വര്‍ക്കുകളെ ബ്ലോക്ക് ചെയ്യുകയും സെര്‍വ്വറുകളെ ഓവര്‍ലോഡ് ചെയ്യിക്കുകയും ചെയ്തു. രണ്ട് ദിവസത്തിനു ശേഷം മൈ ദൂം വേം ബി എന്ന പേരില്‍ അടുത്ത വേം വൈറസുകള്‍ പുറത്തു വന്നു. മൈക്രോസോഫ്ട് വെബ്സൈറ്റിനെ സര്‍വീസുകള്‍ നടത്തുന്നതില്‍ നിന്നും തടഞ്ഞു. കമ്പ്യൂട്ടറുകളിലെ ആന്റി വൈറസ് പ്രോഗ്രാമുകളെ ഉപയോഗിക്കാന്‍ പറ്റാതെയാക്കി.

വേമുകള്‍ എന്നറിയപ്പെടുന്ന കമ്പ്യൂട്ടര്‍ വൈറസുകളുടെ മറ്റൊരു വകഭേദമായിരുന്നു ലോകത്തെമ്പാടും എറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ചത്. ബ്ലാക്ക് ഹാറ്റ് വൃത്തങ്ങളില്‍ ആര്‍ റ്റി എന്ന അപരനാമധേയത്തില്‍ അറിയപ്പെട്ടീരുന്ന റോബര്‍ട്ട് മോറിസണ്‍ ആണ് വേമുകളുടെ ഉപജ്ഞാതാവ്. മെലിസ, കോഡ് റെഡ്, സോബിക്, മൈ ദൂം,നിംഡ എന്നിവയെല്ലാം തന്നെ വേം വിഭാഗത്തില്‍ പെട്ട വൈറസുകളായിരുന്നു. മറ്റൊന്നിന്റെ സഹായമില്ലാതെ സ്വയമേവ തന്നെ പെരുകുവാന്‍ (Self replicating Programs) കഴിവുള്ളവയാണ് ഇത്തരം വൈറസുകള്‍. അറിയപ്പെട്ടതില്‍ വെച്ച് തൊണ്ണൂറ്റൊമ്പത് ശതമാനം വേമുകളും വൈറസുകളും ബാധിച്ചിരിക്കുന്നതു മൈക്രോസോഫ്ട് ഉല്‍പ്പന്നങ്ങളെയായിരുന്നു. ഇവയിലെ ദൌര്‍ബല്യങ്ങളായിരുന്നു ഇത്തരം വൈറസുകളും വേമുകളും മുതലെടുത്തത്. . ഇതില്‍ കോഡ് റെഡ് വേം 2 ബാക്കി വെച്ച ബാക്ക് ഡോറുകള്‍ ഇന്നും മൈക്രോസോഫ്റ്റിന്റെ വെബ്സെര്‍വറുകള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളീല്‍ ഉണ്ടെന്നു വിശ്വസിക്കുന്നു.

വൈറസുകളെക്കുറിച്ചുള്ള കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ ഭീതി മുതലെടുത്തു കൊണ്ട് വ്യാജ വൈറസ് സന്ദേശം ഇന്റര്‍നെറ്റിലുടനീളം പ്രവഹിക്കുന്നതു സാധാരണയാണ്. ഇന്നും നിരവധി ഹോക്സ് സന്ദേശങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കപ്പെടുന്നുണ്ട്. അത്തരത്തില്‍ പെട്ട ഒരു ഹോക്സ് സന്ദേശം ഒരു ദേശാഭിമാനി എന്ന ബ്ലോഗറുടെ ഒരു പോസ്റ്റില്‍ കാണാനിടയായി.

ചിന്തയില്‍ ഒക്റ്റോബര്‍ ലക്കത്തില്‍ വന്ന ആര്‍ട്ടിക്കിള്‍

നോട്ട്: ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതു കൂടാതെ ഒട്ടനവധി വൈറസുകളും വേമുകളും കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകളെ ആക്രമിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ ഈ ലേഖനം പൂര്‍ണ്ണമല്ല.

മുന്‍‌കൂര്‍ ജാമ്യം: ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വൈറസുകള്‍ ഇറങ്ങിയ വര്‍ഷവും അവയുടെ സ്വഭാവസവിശേഷതകളിലും തെറ്റുകളുണ്ടാകാം. അതു കൊണ്ട് തന്നെ ഈ ലേഖനത്തിനു ആധികാരികത ഉണ്ടാകണമെന്നു ആരും നിര്‍ബന്ധം പിടിക്കരുത്..;)

ഇന്റര്‍നെറ്റിലെ ക്രിമിനല്‍ സംഘങ്ങള്‍- RBN

സംഘടിത ക്രിമിനലുകളുടെ പറുദീസയാണ് ഇന്റര്‍നെറ്റ് . അത്തരത്തിലുള്ള ഒരു സംഘടിതമായ ക്രിമിനല് സംഘടനയാണ് റഷ്യന്‍ ബിസിനസ് നെറ്റ് വര്‍ക്ക് (Russian Business Network)അഥവാ ആര്‍ ബി എന്‍ എന്ന ചുരുക്കത്തില് അറിയപ്പെടുന്ന റഷ്യന് മാഫിയ സംഘടന. സെയിന്റ് പീറ്റേഴ്സ് ബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വെബ് ഹോസ്റ്റിംഗ് കമ്പനിയാണ് റഷ്യന്‍ ബിസിനസ് നെറ്റ് വര്‍ക്ക് എന്ന പേരിലറിയപ്പെടുന്നത്.

വെബ് ഹോസ്റ്റിംഗിന്റെ മറവില്‍നടത്തുന്ന ,നിരവധി ക്രിമിനല് പ്രവര്‍ത്തനങ്ങളുടെ ചുക്കാന് പിടിക്കുന്ന ഈ സംഘടനയാണ് ലോകത്തിലെ ഏറ്റവും കൂടുതല് സൈബര് ക്രൈമുകളുടെ പിറകിലുള്ളതു. ചൈല്‍ഡ് പോര്‍ണൊഗ്രാഫി, ഫിഷിംഗ്, സ്പൈ വെയറുകളുടെയും മാല്‌വെയറുകളുടെയും നിര്‍മ്മാണം തുടങ്ങി ഇന്റര്‍നെറ്റില്‍ നടക്കുന്ന മിക്കവാറുമെല്ലാം ക്രിമിനല് പ്രവര്‍ത്തനങ്ങളുടെയും പിറകില് ഈ സംഘടനയുണ്ട്. ലോകത്തു നടക്കുന്ന സൈബര് കുറ്റകൃത്യങ്ങളുടെ അറുപതു മുതല് എഴുപതു ശതമാനം വരെ ഈ സംഘടനയില്‍ നിന്നുമാണ് ഇന്റര്‍നെറ്റ് സെക്യൂരിറ്റി വിദഗ്ദര്‍ കണക്കു കൂട്ടുന്നു.


ഒരു വര്‍ഷം ഈ സംഘടനക്കു ഇന്റര്‍നെറ്റ് വഴി നടക്കുന്ന നിയമവിരുദ്ധമായ പ്രവര്‍ത്തികളില്‍ നിന്നും മാത്രം ഏകദേശം നൂറ്റിഅമ്പത് മില്യണ് ഡോളറിന്റെ വരുമാനമുണ്ടെന്ന് കരുതി പോരുന്നു. ഇങ്ങനെയൊരു കമ്പനി പ്രത്യക്ഷത്തില്‍ നിലവിലില്ല. എവിടെ തപ്പിയാലും ഇതിനെ കാണുവാനും കഴിയില്ല. ഇതൊരു രജിസ്റ്റേഡ് കമ്പനിയേയല്ല. വെബ്സൈറ്റുകളുമില്ല റഷ്യന് ബിസിനസ് നെറ്റ്വര്‍ക്കിന്. ഒരു തരത്തിലുമുള്ള പരസ്യങ്ങളൊ യാതൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒന്നാണ് റഷ്യന്‍ ബിസിനസ് നെറ്റ് വര്‍ക്ക്. ഇവരുടെ എല്ലാ ഡൊമെയിനുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അനോണിമസായിട്ടാണ്

ഇവരുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ ആഗ്രഹമുള്ള മറ്റു ക്രിമിനല് സംഘങ്ങള്‍ ബുള്ളറ്റിന്‍ ബോഡുകള്‍ വഴിയും, ഡിസ്കഷന് ഫോറങ്ങള്‍ വഴിയും ചാറ്റു വഴിയുമൊക്കെ ഇവരുമായി ബന്ധപ്പെടുന്നു. ഒരിക്കള്ല് ഇവരുമായി ബന്ധപെട്ടു കഴിഞ്ഞാല് ക്രിമിനല് പശ്ചാത്തലവുമായി, ബന്ധപെടുന്ന വ്യക്തിക്കൊ അല്ലെങ്കില്‍ ഗ്യാംഗുകള്‍ക്കൊ ഉള്ള ബന്ധം ഇവരോടു തെളിയിക്കേണ്ടതുണ്ട്. ബന്ധപ്പെടുന്ന വ്യക്തിക്കു ക്രിമിനല് പശ്ചാത്തലമുണ്ടെന്നു അസന്നിഗ്ദിമായി വെളിപ്പെട്ടുകഴിഞ്ഞല് വെബ് ഹോസ്റ്റിംഗ് ഒഴിച്ചുള്ള എല്ലാ തരത്തിലുമുള്ള സേവനങ്ങളും ആര്‍ ബി എന് വാഗ്ദാനം ചെയ്യുന്നു. Mpack (ട്രോജനുകള്, വൈറസുകള്, കീലോഗറുകള്, മുതലായവയുടെ ഒരു പാക്ക്) എന്നറിയപ്പെടുന്ന അപകടകാരികളായ പ്രോഗ്രാമുകള് ഉപയോഗിച്ച് കൊണ്ട് ലഭിക്കുന്ന വ്യക്തികളുടെ വിവരങ്ങളാണ് ആര്‍ ബി എന് നല്‍കുന്ന സേവനങ്ങളില്‍ ഏറ്റവും പ്രധാനം. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളൊ, ബാങ്ക് അക്കൌണ്ട് വിവരങ്ങളൊ യാതൊന്നുമല്ല ആര്‍ ബി എന് അവരുടെ ഉപയോക്താക്കള്‍ക്കു നല്‍കുന്നത്. പകരം എംപാക്കുപയൊഗിച്ച് അധീനതയിലാക്കുന്ന കമ്പ്യൂട്ടറുകളുടെ നേരിട്ടുള്ള നിയന്ത്രണം നല്‍കുക തന്നെയാണ് ചെയ്യുന്നതു. ഇതു വഴി ആര് ബി എന്നിന്റെ ഉപയോക്താക്കള്‍ക്കു അധീനതയിലാക്കിയ കമ്പ്യൂട്ടറുകളുടെ നേരിട്ടുള്ള നിയന്ത്രണം ലഭ്യമാകുന്നു. ഒരു മാസത്തേക്കൊ അല്ലെങ്കില്‍ രണ്ടു മാസത്തേക്കൊ ഉള്ള കാലയളവില് ആയിരിക്കും . ആര്‍ ബി എന് അവരുടെ സേവനങ്ങള് തങ്ങളുടെ ഉപയോക്താക്കള്‍ക്കു നല്‍കുന്നതു. പണം ഈടാക്കിയാണ് ഈ സേവനങ്ങള് ആര്‍ ബി എന് നല്‍കുന്നത്.

ഈ മുപ്പത് ദിവസ കാലയളവില് ഒരുപയോക്താവിനു ബാങ്ക് അക്കൌണ്ടുകള്, ഇബേ അക്കൌണ്ടുകള് മുതലായവ അക്സസ് ചെയ്യുവാന് സാധിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന സൌകര്യങ്ങളുപയോഗിച്ചു ലഭിക്കുന്ന വിവരങ്ങള് അവ മൂന്നമതൊരു പാര്‍ട്ടിക്കു നല്‍കുകയൊ അല്ലെങ്കീല്‍ അതുപയോഗിച്ച് ലഭിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, പെഴ്സണല് അക്കൌണ്ട് വിവരങ്ങള്‍ എന്നിവയുപയൊഗിച്ച് അവ ദുരുപയോഗം ചെയ്യുകയൊ ചെയ്യുന്നു. ഇങ്ങനെ അവരുടെ ഉപയോക്താക്കള്‍ക്കു കമ്പ്യൂട്ടറുകളെ നേരിട്ടു ഉപയോഗിക്കുക എന്നുള്ള സൌകര്യം ഒരുക്കി കൊടുക്കുക വഴി ഒരു വെടിക്കു രണ്ട് പക്ഷി എന്ന ഗുണമാണ് ആര് ബി എന്നിനു ലഭിക്കുന്നതു. അവരുടെ ക്രിമിനല് ശൃംഖലകള് വളര്‍ത്തുകയും ഒരിക്കലും അതില് നിന്നും പുറത്തു ചാടാന് കഴിയില്ല എന്നുറപ്പാക്കാനും ഇതു വഴി ആര് ബി എന്നിനു സാധിക്കുന്നു. റഷ്യന് മാഫിയാ സംഘങ്ങളുടെ ഓണ്‍ലൈനായിട്ടുള്ള പരിഛേദമാണ് ആര് ബി എന്. തങ്ങള്‍ വെബ് ഹോസ്റ്റിംഗ് മാത്രമാണ് ചെയ്യുന്നതെന്നും ഉപയോക്താക്കള് എന്തു ചെയ്യുന്നുവെന്നുള്ള ബാധ്യത അവര്‍ക്കില്ലായെന്നുമാണ് ആര് ബി എന് അവകാശപ്പെടുന്നതു.

ആര്‍ ബി എന്നിനെതിരെയുള്ള മറ്റൊരു ആരോപണം ഡെനിയല് ഓഫ് സര്‍വീസ് എന്ന ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ ആക്രമണങ്ങള്‍ക്കു ചുക്കാന് പിടിക്കുന്നു എന്നുള്ളതാണ്. എം പാക്കുകള് വഴി അധീനതയിലാക്കിയ സോംബി കമ്പ്യൂട്ടറുകളുടെ ശൃംഖലയുപയോഗിച്ച് രാജ്യങ്ങളുടെയും കമ്പനികളുടെയും മിലിട്ടറി ഓര്ഗൈനൈസേഷനുകളുടെയും കമ്പ്യൂട്ടര് നെറ്റ് വര്‍ക്കുകളും വെബ്സൈറ്റുകളും തകര്‍ക്കുവാന് ശേഷിയുള്ള ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ ക്രിമിനല് സംഘടനയാണ് ഇന്ന് ആര്‍ ബി എന്. കഴിഞ്ഞ വര്‍ഷം എസ്റ്റോണിയക്കെതിരെയും, ഈ വര്‍ഷം ജോര്‍ജിയക്കെതിരെയും റഷ്യ നടത്തിയ സൈബര്‍ ആക്രമണത്തിനു ചുക്കാന് പിടിച്ചതു ഈ ഗ്രൂപ്പാണെന്ന് വളരെ ശക്തമായ ആരോപണമുണ്ട്.

ആര്‍ ബി എന്നിന്റെ പ്രവര്‍ത്തനങ്ങളിലെ പ്രധാനപെട്ട ഒന്ന് സ്പൈവെയറുകളും, മാല്‍വെയറുകളും നീക്കം ചെയ്യുന്ന സോഫ്റ്റ് വെയറുകളുടെ വിപണനമാണ്. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കു ഇത്തരത്തിലുള്ള ആന്റി സ്പൈ വെയറുകളുടെ സൌജന്യ ഇവാലുവേഷന് വേര്‍ഷനുകള്‍ നല്‍കുകയും തുടര്‍ന്നു ഈ സോഫ്റ്റ് വെയറുകള് സിസ്റ്റങ്ങളില് ഇന്‍സ്റ്റാള് ചെയ്തു കഴിഞ്ഞാല് കമ്പ്യൂട്ടറുകളുടെ നിയന്ത്രണം ഏറ്റെടുക്കയും അതു കൂടാതെ ഈ സോഫ്റ്റ് വെയറുകള് റണ് ചെയുമ്പോള് അവ വ്യാജ സ്പവെയറുകളുടെ മുന്നറിയിപ്പു ഉപയോക്താക്കള്‍ക്കു നല്‍കുകയും ഈ സോഫ്റ്റ് വെയറുകളുടെ പൂര്‍ണ്ണ പതിപ്പു വാങ്ങുവാന് അവരെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു.

ഒരു റഷ്യന്‍ രാഷ്ട്രീയക്കാരന്റെ ബന്ധുവായ ഫളൈ മാന് (Fly Man) എന്നറിയപ്പെടുന്ന ഇരുപത്തിനാലുകാരനായ വ്യക്തിയാണ് റഷ്യന് ബിസിനസ് നെറ്റ് വര്‍ക്കിന്റെ ചുക്കാന് പിടിക്കുന്നതെന്ന് സ്ഥിരികരിക്കപ്പെടാത്ത സൂചനകളുണ്ട്. സെന്റ് പീറ്റേഴ്സ് ബര്‍ഗിലല്ലാതെ ആര് ബി എന്നിനു പനാമ, ബ്രിട്ടണ്, ബഹാമാസ് ദ്വീപുകള് എന്നിവിടങ്ങളില് ആസ്ഥാനങ്ങളൊ അല്ലെങ്കില് അവിടങ്ങളില് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെര്‍വറുകളൊ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു.

നിരവധി കുറ്റകൃത്യങ്ങളാണ് ആര്‍ ബി എന്‍ ചെയ്തു കൂട്ടിയിരിക്കുന്നതു. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം ബാങ്കുകളുടെയും മറ്റു ധനകാര്യസ്ഥാപനങ്ങളുടെയും സൈറ്റുകളില്‍ നുഴഞ്ഞു കയറി ഉപയോക്താക്കളുടെ അക്കൌണ്ടുകള്‍ ശേഖരിക്കുകയും അവയുപയോഗിച്ച് പണം തട്ടുക എന്നുള്ളതുമാണ്. ആസ്ട്രേലിയന്‍ നാഷണല്‍ ബാങ്ക്. ബാങ്ക് ഓഫ് ഇന്‍ഡ്യ എന്നിവ ഇവരുടെ ആക്രമണത്തിനു വിധേയമായ പ്രധാന ബാങ്കുകളാണ്.ഈ ബാങ്കുകളുടെ ഉപയോക്താക്കള്‍ ലോഗിന്‍ പേജില്‍ അവരുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ നല്‍കുമ്പോള്‍ തന്നെ ആ വിവരങ്ങള്‍ ആര്‍ ബി എന്നിന്റെ സെര്‍വറുകളില്‍ എത്തിച്ചേരുന്ന വിധത്തിലായിരുന്നു അവരുടെ വെബ്സൈറ്റുകളില്‍ കോഡുകള്‍ എഴുതിയിരുന്നതു.

VeriSign iDefense നടത്തിയ സര്‍വേയില്‍ ആര്‍ ബി എന്നിനെ ഇന്നു ഇന്റര്‍നെറ്റില്‍ നിലവിലുള്ള ഏറ്റവും മോശപ്പെട്ട ഐ എസ് പിയായി ക്ലാസിഫൈ ചെയ്തിരിക്കുന്നു. ആര്‍ ബി എന്നിന്റെ കണ്ടു പിടിക്കപ്പെട്ട എല്ലാ വെബ്സെര്‍വറുകളും ഐ സി എന്‍ എന്നിന്റെ അഫിലിയേഷനില്‍ നിന്നും നീക്കം ചെയ്തു. എന്നാല്‍ ഇങ്ങനെ കണ്ടു പിടിക്കപ്പെട്ട വെബ് സെര്‍വറുകള്‍ ആര്‍ ബി എന്നിന്റെ നിലവിലുള്ളവയുടെ ഒരു ശതമാനം പോലുമില്ലെന്നാണ് ഇന്റര്‍നെറ്റ് സെക്യൂരിറ്റി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ആര്‍ ബി എന്നിന്റെ മറ്റു പേരുകള്‍ RBNet, RBNetwork,RBusinessNetwork, iFrame Cash,SBT Telecom Network (Seychelles), Aki Mon Telecom,4Stat, Eexhost,Rusouvenirs Ltd,TcS Network (Panama),Nevcon Ltd. (Panama),Micronnet Ltd. (St. Petersburg Russia),Too coin Software (UK), 76service, MalwareAlarm, InstallsCash

ആര്‍ബി എന്നിനെക്കുറിച്ചുള്ള കൂടൂതല്‍ വിവരങ്ങള്‍ ഇവിടെ നിന്നും ഇവിടെനിന്നും വായിക്കുവാന്‍ കഴിയും.

സ്പൈ വെയറുകളും അഗ്രജന്റെ സ്പൈ വെയര്‍ ഷോപ്പും.

ഇന്റര്‍നെറ്റിലൂടെ, പരസ്യങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന സോഫ്റ്റ് വെയറുകളെ സൂചിപ്പിക്കാനുപയോഗിക്കുന്ന വാ‍ക്കാണ് ആഡ് വെയറുകള്. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കു ഉല്പന്നങ്ങള് വില്‍കാ‍തെ തന്നെ പരസ്യങ്ങള്‍ മുഖേന പണം സമ്പാദിക്കുവാനായിട്ടാണ് ആഡ് വെയറുകള് സാധാരണായി ഉപയോഗിച്ചു വരുന്നത്. ഒട്ടനവധി വന്‌കിട കമ്പനികള് അവരുടെ ഉല്;പന്നങ്ങളുടെ പരസ്യങ്ങള് വെബ് സൈറ്റില് പതിക്കുന്നതിനായി വെബ്സൈറ്റുകള് ഉള്ള വ്യക്തികള്‍ക്കും കമ്പനികള്‍ക്കും നല്‍കാറുണ്ട്. ഇതു വഴി ഉല്‍പ്പന്നങ്ങള്‍വില്‍ക്കാതെ തന്നെ അവയുടെ പരസ്യത്തിലുടെ വെബ്സൈറ്റുകള്‍ക്കോ വ്യക്തികള്‍ക്കൊ നിശ്ചിതമായ ഒരു വരുമാനം ലഭിക്കുന്നു. .

അഡ്വര്‍ടൈസ് ചെയ്യുന്ന കമ്പനികള് ഇതിനായി വെബ്സൈറ്റുകളിലൊ കമ്പ്യൂട്ടറുകളിലൊ ട്രാ‍ക്ക് ചെയ്യുന്നതിനാവശ്യമായ സോഫ്റ്റ് വെയറുകള് ഇന്‍സ്റ്റാള് ചെയ്യുന്നു. ഇതു വഴി ഇങ്ങനെയുള്ള കമ്പ്യൂട്ടറുകളും വെബ്സൈറ്റുകളും പരസ്യം നല്‍കിയിരിക്കുന്ന കമ്പനിയുമായുള്ള ഒരു ബന്ധം സ്ഥാപിച്ചെടുക്കുകയും അവ ഇന്‍സ്റ്റാ‍ള് ചെയ്യപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറിന്റെ ഇന്റര്‍നെറ്റ് കണക്ഷന് ഉപയോഗിച്ചു കമ്പനിയുടെ പ്രൈവസി പോളിസികള്‍ക്കു അനുസൃതമായി വിവരങ്ങള് “മദര്‍ഷിപ്പ്“ എന്നറിയപെടുന്ന സെര്‍വറുകളിലേക്ക് അയക്കുകയും ചെയ്യുന്നു. ഇങ്ങനെ ട്രാക്കിംഗ് സോഫ്റ്റ്‌വെയറുകള് ഇന്‍സ്റ്റാള് ചെയ്തിരിക്കുന്ന കമ്പ്യൂട്ടറൊ അതുമല്ലെങ്കില് വെബ്സൈറ്റിന്റെയൊ ഉപയോക്താക്കളുടെ ബ്രൌസിംഗ് ഹാബിറ്റുകള് ഇതു വഴി വന്‍‌കിട കമ്പനികളിലെത്തിച്ചെരുകയും അതിനനുസരിച്ച് അവര് പുതിയ പ്രോഡക്റ്റുകള് നിര്‍മ്മിക്കുകയും ചെയ്യുന്നു.

എന്നാല് ഉപയോക്താക്കള്‍ക്ക് എന്തു വിവരമാണ് ഈ സോഫ്റ്റ് വെയറ് കോഡുകള് മദര്‍ഷിപ്പുകള് എന്നറിയപ്പെടുന്ന സെര്‍വറുകളിലേക്ക് അയക്കുന്നതെന്ന് അറിയാനൊ അവയെ നിയന്ത്രിക്കാനൊ കഴിയില്ല. ഇതു ഉപയോക്താക്കള്‍ക്കു വളരെയധികം ബുദ്ധിമുടൂകള് സൃഷ്ടിക്കുകയും അതു മൂലം കഴിയുന്നത്ര അവയെ ഒഴിവാക്കുവാനും അവര് ശ്രമിക്കുന്നു.


സ്പൈ വെയറുകള്‍

ഉപയോക്താക്കളുടെ അറിവൊ സമ്മതമൊ കൂടാതെ കമ്പ്യൂട്ടറുകളിലൊ വെബ്സൈറ്റുകളിലൊ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന അഡ്വര്‍ടൈസിംഗ് സോഫ്റ്റ് വെയറുകളെ ( malicious software (malware)) സൂചിപ്പിക്കാനുപയൊഗിക്കുന്നവയാണ് സ്പൈവെയറുകള്‍. ഇത്തരം സ്പൈവെയറുകള്‍ ഉപയോക്താവിന്റെ വിലപ്പെട്ട വിവരങ്ങള്‍ കീ സ്ട്രോക്കുകള്‍, സ്ക്രീന്‍ ഷോടുകള്‍, വ്യക്തിഗത വിവരങ്ങള്‍( ഇമെയില്‍ വിലാസങ്ങള്‍), ഉപയോക്താവിന്റെ ബ്രൌസിംഗ് ശീലങ്ങള്‍ എന്നിവ ശേഖരിക്കുകയൂം അവയുപയോഗിച്ചു സാമ്പത്തികമൊ അല്ലാതെയൊ ഉള്ള നേട്ടങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈന്‍ അറ്റാക്കേഴ്സിനോ( ബ്ലാക് ഹാറ്റ് ഹാക്കേഴ്സ്), സ്പാമുകള്‍ അയക്കുന്നതിനൊ അതുമല്ലെങ്കില്‍ ഐഡന്റിറ്റി തെഫ്റ്റ് പോലുള്ള ഫൈനാന്‍ഷ്യല്‍ കുറ്റകൃത്യങ്ങള്‍ക്കോ വേണ്ടിയാണ് സാധാരണഗതിയില്‍ ഉപയോഗിക്കുന്നത്.

പ്രധാനമായും ഓണ്‍ലൈന്‍ അറ്റാക്കേഴ്സ്, മാര്‍കറ്റിംഗ് സ്ഥാപനങ്ങള്‍, എന്നീ വിഭാഗങ്ങളാണ് സ്പൈ വെയറുകള്‍ സാധാരണയായി ഇത്തരത്തില്‍ ഉപയോഗിച്ചു വരുന്നത്. ഇതില്‍ ഓണ്‍ലൈന്‍ ആക്രമണകാരികളുടെ പ്രധാന ഉന്നം വ്യക്തി ഗത വിവരങ്ങള്‍ (ഉദാഹരണമായി ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്, വ്യക്തി ഗതവിവരങ്ങള്‍) ആയിരിക്കും. ഇതു വഴി ലഭിക്കുന്ന വിവരങ്ങള്‍ വില്‍ക്കുകയൊ അതുമല്ലെങ്കില്‍ സ്വന്തമായി തന്നെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കൊ ആണു അവരുപയോഗിച്ചു വരുന്നത്.


മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നതു ഇമെയില്‍ അഡ്രസുകളൊ, ഉപയോക്താക്കളുടെ ഷോപ്പിംഗ് ശീലങ്ങളൊ അല്ലെങ്കില്‍ ബ്രൌസിംഗ് ശീലങ്ങളുമൊക്കെ പോലുള്ള വ്യക്തിഗത വിവരങ്ങളൊ ആയിരിക്കും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ വ്യക്തിഗത അഭിരുചികള്‍ക്കനുസരിച്ചു ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയൊ സ്പാമുകള്‍ അയക്കുകയൊ ചെയ്യുന്നു. സിസ്റ്റത്തില്‍ ഉപയോക്താവ് അറിയാതെ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സോഫ്റ്റ് വെയറുകള്‍ പരസ്യങ്ങളുടെ പോപ്പ് അപ്പ് വിന്‍ഡോകള്‍ ഓപ്പണ്‍ ചെയ്യിക്കുകയും ഹോം പേജില്‍ നല്‍കിയിരിക്കുന്ന വെബ് അഡ്രസുകള്‍ മാറ്റുകയും ചെയ്യുന്നു. ഒരു സപൈ വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സിസ്റ്റത്തില്‍ നിന്നുമുള്ള ഒട്ടു മിക്ക വിവരവും അവ എഴുതിയിരിക്കുന്ന വ്യക്തികള്‍ അറിയാതെ പോകാന്‍ കഴിയില്ല.

എങ്ങനെയൊക്കെയാണ് സ്പൈ വെയറുകള്‍ സിസ്റ്റത്തിലൊ വെബ് സൈറ്റുകളിലൊ ഇന്ഫെക് ചെയ്യുന്നതു?

ഇന്റര്‍നെറ്റില്‍ നിന്നും ഫ്രീയായി ലഭിക്കുന്ന സോഫ്റ്റ് വെയറുകളില്‍ ( ഇവയെ കോമണ്‍ ആയി ഫ്രീ വെയറുകള്‍ എന്നു വിളിക്കുന്നു) സ്പൈ വെയറുകള്‍ ഉണ്ടായിരിക്കാനുള്ള സാധ്യത വളരെകൂടുതലാണ്. ഫ്രീ വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന 90 ശതമാനം കമ്പ്യൂട്ടറുകളിലും സ്പൈ വെയറുകള്‍ ഉണ്ടായിരിക്കും. ഇത്തരം സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വരുന്ന എന്‍ഡ് യൂസര്‍ ലൈസന്‍സ് എഗ്രിമെന്റുകളില്‍ ഇവയെക്കുറിച്ച് വ്യംഗ്യമായി സൂചിപ്പിച്ചിരിക്കും. ഫ്രീയായി നല്‍കുന്ന ഇത്തരം സോഫ്റ്റ് വെയറുകളുടെ ഉദ്ദേശ്യവും മാല്‍ വെയറുകളുടെ ഇന്‍സ്റ്റലേഷന്‍ ആയിരിക്കും. നമുക്കറിയാത്ത ഒരു സോഫ്റ്റ് വെയറോ അതുമല്ലെങ്കില്‍ വ്യക്തമായ ധാരണയോടു കൂടി എന്തിനാണ് ഒരു സോഫ്റ്റ് വെയര്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതു എന്നറിഞ്ഞാല്‍ കൂടി അവയിലുടെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന അപകടകാരികളായ സോഫ്റ്റ് വെയറുകളെക്കുറിച്ച് യാതൊരു വിധത്തിലുള്ള ധാരണയും ഉപയോക്താവിനു ഉണ്ടായിരിക്കുകയില്ല. ഇതു പോലെ തന്നെയാണ് ഫ്രീയായി വെബ്സൈറ്റുകളുടെ സ്റ്റാറ്റിസ്റ്റിക്സുകളും ഓണ്‍ലൈന്‍ ഉപയോക്താക്കളുടെ വിവരങ്ങളും അറീയാന്‍ കഴിയുന്ന വിധത്തിലുള്ള വിഡ്ജറ്റുകള്‍ ലഭ്യമാക്കുന്ന സൈറ്റുകളും ചെയ്യുന്നത്. ഫോര്‍വേഡ് ചെയ്യപ്പെട്ടു വരുന്ന ഇമെയില്‍ അറ്റാച്ച് മെന്റുകള്‍ വഴിയും (പവര്‍ പോയിന്റ് പ്രസന്റേഷനുകള്‍, മാക്രോ എഴുതപ്പെട്ട വേഡ് ഫയലുകള്‍,എക്സല്‍ ഫയലുകള്‍) ഇവ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാം.



അഗ്രജന്റെ സ്പൈ വെയര്‍ ഷോപ്പ്

ഇന്നു രാവിലെയൊ ഉച്ചക്കോ ആണ് വെറുതെ ഇരുന്ന സമയത്ത് ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ച് വഴി ബ്ലോഗുകള്‍ വായിച്ചു കൊണ്ടിരിക്കെ ലിസ്റ്റ് ചെയ്ത “ചുറ്റുവട്ടം“ എന്ന അഗ്രജന്റെ ബ്ലോഗില്‍ വന്ന “ മാപ്പ്” എന്ന പോസ്റ്റ് വായിക്കാനായി ലിങ്കില്‍ ക്ലിക്ക് ചെയ്തു. വേറൊരു ടാബില്‍ ആയിരുന്നു ഓപ്പണ്‍ ചെയ്യാന്‍ കൊടുത്തതു. അതിന്റെ കൂടെ വേറേ ഒന്നു രണ്ട് ബ്ലോഗും ഓപ്പണ്‍ ചെയ്തു വെച്ചു. ആദ്യം ഓപ്പണ്‍ ചെയ്ത് വന്ന ബ്ലോഗുകള്‍ വായിച്ചു. നോക്കിയപ്പോള്‍ ഒരു ടാബ് വെറും ബ്ലാങ്ക് ആയി കാണുന്നു. വെറുതെ ടാബ് ഞാന്‍ തന്നെ തുറന്നു വെച്ചതായിരിക്കും എന്നു വിചാരിച്ചു അതങ്ങു ക്ലോസ് ചെയ്തു. അപ്പോള്‍ അതു കാര്യമാക്കിയില്ല.

പിന്നീട് വൈകുന്നേരം വീണ്ടും ഗൂഗിള്‍ ബ്ലോഗ് സേര്‍ച്ചില്‍ കേറി. അപ്പോഴാണ് അഗ്രജന്റെ ബ്ലോഗ് വീണ്ടും കണ്ടത്. കൊടുത്തു വേറൊരു ടാബിലേക്ക് ഓപ്പണ്‍. ഇപ്പോഴും കിട്ടിയില്ല. അപ്പൊള്‍ ഒരു സംശയം എന്താ‍യിരിക്കും കിട്ടാത്തതെന്ന്.വെറുതെ ആ ലിങ്ക് കോപ്പിയെടുത്ത് ഫയര്‍ഫോക്സിലെ വേറൊരു വിന്‍ഡോയില്‍ ഇട്ടു. ഒന്നെടുത്തു ക്രോമിലുമിട്ടു. മോസില്ലയില്‍ ഓപ്പണ്‍ ചെയ്തില്ല പകരം വന്നതു ഒരു എ വി ജിയുടെ ഒരു വാണിംഗ് മുന്നറീയിപ്പായിരുന്നു. സ്ക്രീന്‍ താഴെ കൊടുക്കുന്നു.



പക്ഷെ ക്രോമില്‍ ഓപ്പണ്‍ ആയി. അതിന്റെയും സ്കീന്‍ ഷോട്ട് താഴെകൊടുക്കുന്നു. പക്ഷെ പോപ് അപ്പ് ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന മെസേജ് കണ്ടു അതെന്താണെന്നു നോകി. http://8fpr5.myprogdom.com - goodstuff എന്നൊരു പോപ്പപ്പ് വിന്‍ഡോയായിരുന്നു ബ്ലോക്ക് ചെയ്തതായി കണ്ടതു. ആ ലിങ്കെടുത്ത് ക്രോമില്‍ തന്നെ കൊടുത്തു. കിട്ടിയതു താഴെകാണിച്ചിരിക്കുന്ന വിന്‍‌ഡൊ. ആ വെബ് പേജ് അവിടെ നിന്നും നീ‍ക്കം ചെയ്യുകയൊ അതുമല്ലെങ്കില്‍ താല്‍ക്കാലികമായി ഡൌണ്‍ ആയിരിക്കുകയൊ ചെയ്തിരിക്കുന്നു.



എ വി ജിയില്‍ കിട്ടിയ ഐപി ഒന്നു ലുക്കപ്പ് ചെയ്തു നോക്കി. ഐപി ലൊക്കേഷന്‍ ക്യാനഡ, ആ ഐപി നല്‍കിയിരിക്കുന്നതു iWeb Technologies Inc എന്ന കമ്പനിക്കും. 12 വെബ്സൈറ്റുകള്‍ കൂടി ഇതേ ഐപിയില്‍ ഹോസ്റ്റ് ചെയ്തിരിക്കുന്നതായി മനസ്സിലാക്കി.അവ ഏതൊക്കെ തുടര്‍ന്നു വീണ്ടും ആ കമ്പനിയുടെ സര്‍വീസ് എന്താണെന്നു ചെക്ക് ചെയ്തു നോക്കി. സൈറ്റുകളുടെയും ബ്ലോഗുകളുടെയും സ്റ്റാറ്റസ് അറീയുന്നതിനായി വിഡ്ജറ്റ് കോഡുകള്‍ ലഭ്യമാക്കുന്ന കമ്പനികളായിരുന്നു ഭൂരിഭാഗവും.


അതിലൊന്ന് സാമ്പത്തികനേട്ടം പ്രൊവൈഡ് ചെയ്യുന്ന സൈറ്റാണെന്നും അതിന്റെ ഹോം പേജില്‍ നിന്നും മനസ്സിലായി. തുടര്‍ന്നു ഒന്നു കൂടി നോക്കിയപ്പോള്‍ അഗ്രജന്‍ en.superstat.info എന്ന വെബ്സൈറ്റ് ഫ്രീയായി ഏര്‍പ്പെടുത്തിയിരിക്കുന്ന സൌകര്യമായ കൌണ്ടര്‍ സ്റ്റാറ്റ് ( en.superstat.info/counterstat) എന്ന വിഡ്ജറ്റ് ഉപയോഗിച്ചിരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മനസ്സിലാക്കി. ഈ വിഡ്ജറ്റില്‍ എഴുതിയിരിക്കുന്ന കോഡുണ്ടായതു കൊണ്ടായിരിക്കണം എ വി ജി ഈ ബ്ലോഗിനെ ഞാന്‍ അക്സസ് ചെയ്യുന്നതില്‍ നിന്നും തടഞ്ഞത് ( 90 ശതമാനവും സാധ്യത ഇതിനാണ്). ഈ വിഡ്ജറ്റില്‍ എഴുതിയിരിക്കുന്ന കോഡിനനുസരിച്ചായിരിക്കണം ക്രോം ബ്ലോക്ക് ചെയ്ത പോപ് വിന്‍ഡോ വന്നതും. ( ഇതൊക്കെ അനുമാനങ്ങളാണ്, അഗ്രജന്‍ മറുപടി പറഞ്ഞാലെ ഈ നിഗമനത്തിനു സാധുതയുള്ളു. അല്ലാത്തപക്ഷം മറ്റേതെങ്കിലും വിഡ്ജറ്റുകള്‍ അഗ്രജന്റെ “ചുറ്റുവട്ടം” എന്ന ബ്ലോഗില്‍ ഉണ്ടായിരിക്കും).

എത്ര പേര്‍ക്കു ഈ അനുഭവം ഉണ്ടായെന്നു അറിയാന്‍ വയ്യ. ശരിയായ ആന്റിവൈറസ് ഇല്ലാത്ത സിസ്റ്റമാണെങ്കില്‍ ബ്ലോക്ക് ചെയ്യാനുള്ള സാധ്യത കുറവും ഈ ബ്ലോഗ് ഓപ്പണ്‍ ചെയ്യുമ്പൊഴൊക്കെ നമ്മളറിയാതെ പോപ്പപ് വിന്‍ഡൊ വരികയും ചെയ്യും. എന്റെ നിഗമനം ശരിയാണെങ്കില്‍ (?) അഗ്രജന്റെ മാത്രമല്ല ഇത്തരത്തിലുള്ള ഫ്രീ വിഡ്ജറ്റുകള്‍ ഉപയോഗിക്കുന്ന മിക്കവാറുമെല്ലാ ബ്ലോഗുകളും ഇങ്ങനെ തന്നെയായിരിക്കും. വിന്‍ഡോസ് പ്ലാറ്റ്ഫോമില്‍ ഉപയോഗിക്കുമ്പോള്‍ മാത്രമെ ഇങ്ങനെ വരികയുമുള്ളു.

വാല്‍: നമുക്കറിയാത്തെ സോഫ്റ്റ്വെയറുകളൊ, വിഡ്ജറ്റ് കോഡുകളൊ ഒന്നും തന്നെ ഉപയോഗിക്കാതിരിക്കുകയാണ് മുകളില്‍ പറഞ്ഞ കാര്യം ശരിയാണെങ്കിലും തെറ്റാണെങ്കിലും നല്ലത്. ആരും ഫ്രി ആയി ഒന്നും ആര്‍ക്കും കൊടുക്കുന്നില്ല എന്ന ലളിതമായ കാര്യം മാത്രം ഓര്‍മ്മ വെക്കുവാന്‍ ശ്രമിക്കുക. കൂട്ടത്തില്‍ മുന്‍പിട്ട ഈ പോസ്റ്റ്, ഈപോസ്റ്റ് എന്നിവ വായിക്കാന്‍ ശ്രമിക്കുക.


ഈ വര്‍ഷത്തെ ഇരുപത്തിഅഞ്ചാമത്തെ ചവര്‍..;)

മോറോ-മൈക്രോസോഫ്റ്റിന്റെ ആന്റിവൈറസ് പ്രോഗ്രാം

മോറോ-മൈക്രോസോഫ്റ്റിന്റെ ആന്റിവൈറസ് പ്രോഗ്രാം

മൈക്രോസോഫ്റ്റിൽ നിന്നും വിൻഡോസ് ഉപയോക്താക്കൾക്കായി സൌജന്യ ആന്റിവൈറസ് പ്രോഗ്രാം..മോറൊ എന്നു രഹസ്യ പേരിട്ടിട്ടുള്ള മൈക്രോസോഫ്റ്റിന്റെ ഈ ആൻ‌റ്റിവൈറസ് പ്രോഗ്രാം 2009 അവസാനത്തോടെ ഉപയോക്താക്കൾക്ക് നൽകാനാണ് മൈക്രോസോഫ്റ്റ് തീരുമാനം. വിൻഡോസ് എക്സ് പി, വിസ്റ്റ, സെവൻ,എന്നീ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകളെ സപ്പോർട്ട് ചെയുന്നതാണ് മോറോ. വർദ്ധിച്ച് വരുന്ന മാൽ‌വെയർ ഭീഷണി കണക്കിലെടുത്താണ് മൈക്രോസോഫ്റ്റിന്റെ ഈ തീരുമാനം. നേരത്തെയുണ്ടായിരുന്ന “ലൈവ് ഒൺ കെയർ“ എന്ന ആന്റി മാൽ‌വെയർ പ്രോഗ്രാമിനെ പേരുമാറ്റിയാണു മോറോ എന്ന പേര് മൈക്രോസോഫ്റ്റ് ഈ ആന്റിവൈറസിന്റെ ഡെവലപ്പ്മെന്റ് സമയത്ത് നൽകിയിരുന്നത്. ജൂൺ 23 മുതൽ തന്നെ ഇസ്രയേൽ, അമേരിക്ക, ചൈനഎന്നീ രാജ്യങ്ങളിൽ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സൻഷ്യൽ 1.0 എന്ന പേരിൽ നിയന്ത്രിത ഉപയോക്താക്കൾക്കായി ലഭിച്ച് തുടങ്ങിയിരുന്നു




വിൻഡോസ് ലൈവ് വൺ കെയറിന്റെ ആന്റി മാ‍ൽ‌വെയർ എഞ്ചിൻ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ ആന്റിവൈറസ് വിൻഡോസിന്റെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കാനാണ് മൈക്രോസോഫ്റ്റിന്റെ പ്ലാൻ. ഈ ആന്റിവൈറസ് വിൻഡോസിലേക്ക് ഇൻസ്റ്റാൾ ചെയ്യുന്നതിനു മുൻപ് ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിന്റെ ജെന്യൂൻ അഡ്വാന്റേജ് വാലിഡേഷൻ പൂർത്തിയാക്കിയിരിക്കണം, പൈറേറ്റഡ് വിൻഡോസ് തടയുന്നതിനുള്ള മുൻ‌കരുതൽ കൂടിയാ‍ണ് വിൻഡോസിന്റെ ഈ വാലിഡേഷൻ പരിപാടി. ഇൻസ്റ്റലേഷൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ ഏറ്റവും പുതിയ വൈറസ്, മാൽ‌വെയർ ഡെഫനിഷൻ അപ്ഡേറ്റുകൾ ഡൌൺലോഡ് ചെയ്യാനുള്ള സൌകര്യം കൂടീ മൈക്രോസോഫ്റ്റ് തരുന്നുണ്ട്. mpam-fe.exe എന്ന ഈ മാൽ‌വെയർ,വൈറസ് അപ്ഡേഷൻ കിറ്റ് ഇവിടെ നിന്നും ഡൌൺലോഡ് ചെയ്തുപയോഗിക്കാവുന്നതാണു. , വൈറസ് അപ്ഡേഷൻ കിറ്റ് കൂടി ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ എറ്റവും പുതിയ മാൽ‌വെയറുകളുടെ ഡെഫനിഷൻ കൂടീ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സൻഷ്യലിൽ കൂട്ടിച്ചെർക്കപ്പെടുന്നു.

വളരെ ലളിതമായ ഒരു ഇന്റർഫേസോട് കൂടിയാണു മൈക്രോസോഫ്റ്റിന്റെ ഈ ആന്റിവൈറസിന്റെ വരവ്. ഡൌൺലോഡിംഗ്, ഇൻസ്റ്റാളിംഗ്, അപ്ഡേഷൻ എന്നിവ വളരെകുറഞ്ഞ സമയത്തിനുള്ളീൽ തന്നെ നടക്കുകയും ചെയ്യുന്നു.

സോഫ്റ്റ്‌പീഡിയയിൽ നിന്നോ മൈക്രോസോഫ്റ്റിന്റെ സൈറ്റിൽ നിന്നൊ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സൻഷ്യൽ 1.0 വിൻഡോസിന്റെ വേർഷനുകളനുസരിച്ച് ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്.

മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സൻഷ്യൽ 1.0 സ്ക്രീൻ ഷോട്ടുകൾ.



ഇൻസ്റ്റലേഷൻ വിസാർഡ്


വാലിഡേഷൻ


അപ്ഡേഷൻ


സ്കാനിംഗ്

സിസ്റ്റം റിക്വയർമെന്റ്
* For XP - CPU with clock speed of 500 MHz or higher
* For XP - Memory: 256 MB RAM or higher
* For Vista / W7 - CPU with clock speed of 1.0 GHz or higher
* For Vista / W7 - Memory: 1 GB RAM or higher
* VGA (Display): 800 x 600 or higher
* Storage: 140 MB of available hard-disk space

കുറിപ്പ്: പൈറേറ്റ് ചെയ്തെടുത്ത വിൻഡോസ് ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകളുടെ വേർഷൻ ഉപയോഗിക്കുന്നവർ ഈ ആന്റിവൈറസ് ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. വാലിഡേഷൻ പ്രോസസ് പൂർത്തിയാക്കിയാൽ മാത്രമെ വിൻഡോസിലേക്ക് മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സൻഷ്യൽ 1.0 ഇൻസ്റ്റാൾ ചെയ്യപ്പെടുകയുള്ളൂ.

വിൻ‌ഡോസ് 7 - ഒരു പരീക്ഷണക്കുറിപ്പ്

വിൻ‌ഡോസ് 7 - ഒരു പരീക്ഷണക്കുറിപ്പ്




മൈക്രോസൊഫ്റ്റ് വിൻഡോസിന്റെ പുതിയ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറായ വിൻഡോസ് 7 റിലീസ് കാൻ‌ഡിഡേറ്റ് കഴിഞ്ഞ മാസം മൈക്രോസോഫ്റ്റ് പുറത്തിറക്കുകയുണ്ടായി. ഈ മാസം അവസാനം വരെ വിൻഡോസ് 7 പ്രീ റിലീസ് വേർഷൻ ഉപയോക്താക്കൾക്ക് സൌജന്യമായി തന്നെ മൈക്രോസോഫ്റ്റിന്റെ സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തുപയോഗിക്കാനായി അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിൽ എത്ര വേണമെങ്കിലും പ്രോഡക്റ്റ് കീ സൌജന്യമായി തന്നെ ലഭിക്കും. 2010 ജൂൺ ഒന്നാം തീയതി വരെ റിലീസ് കാൻഡിഡേറ്റ് ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയും. എക്സ്പയറി ഡേറ്റിനു ഒരു മാസം മുൻപ് (മാർച്ച് ഒന്നാം തീയതി) മുതൽ തന്നെ വിൻഡോസ് 7 ഓരൊ രണ്ടു മണിക്കൂറിലും ഷട് ഡൌൺ ആവുകയും ചെയ്യുന്ന തരത്തിലാണു പ്രീ റിലീസ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഒരുവർഷകാലയളവിൽ വിൻഡോസ് 7 ന്റെ എല്ലാ അപ്‌ഡേറ്റുകളൂം ഉപയോക്താവിനു ലഭിക്കുകയും ചെയ്യും. ഈ വർഷം ഒക്റ്റോബർ മധ്യത്തോടെ വിൻഡോസ് സെവൻ ഔദ്യോഗികമായി പുറത്തിറക്കാനാണു മൈക്രോസോഫ്റ്റിന്റെ പദ്ധതി.



മൈക്രോസോഫ്റ്റിന്റെ മറ്റു ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകളായ വിൻഡോസ് എക്സ് പി, വിസ്റ്റ എന്നിവയുടെ ഒരു സങ്കര രൂപം എന്നു വേണമെങ്കിൽ വിൻഡോസ് ഏഴിനെ വിശേഷിപ്പിക്കാം. എക് സ് പിക്ക് ശേഷം വന്ന വിസ്റ്റ ഓപറേറ്റിംഗ് സോഫ്റ്റ്‌വെയറിനു തുടക്കത്തിൽ ഉപയോക്താക്കളിൽ നിന്നും നല്ല പ്രതികരണമായിരുന്നെങ്കിലും പിന്നീട് ഒരു പാടു പ്രശ്നങ്ങൾ വിസ്റ്റ സൃഷ്ടിച്ചു. അസാധാരണമായിട്ടുള്ള സ്പീഡ് കുറവ്. ബഗുകൾ, മറ്റൊരുപാട് സോഫ്റ്റ്‌വെയർ, ഹാർഡ് വെയർ കോമ്പാറ്റിബിലിറ്റി പ്രശ്നങ്ങൾ ഇതെല്ലാം വിസ്റ്റയുടെ ജനപ്രീതി കുറച്ചു.

വിസ്റ്റ ഇറക്കിയതു മൂലമുണ്ടായ മാനഹാനി മൈക്രോസോഫ്റ്റ് വിൻഡോസ് ഏഴ് പുറത്തിറക്കിയതിലൂടെ പരിഹരിച്ചു എന്നു വേണം കരുതാൻ..;)

വിസ്റ്ററ്റയിലുണ്ടായിരുന്ന ഡ്രൈവർ കോമ്പാറ്റിബിലിറ്റി പ്രശ്നങ്ങളും. സോഫ്‌റ്റ്‌വെയർ ബഗ്സും ഏറെക്കുറെ പരിഹരിച്ചാണു വിൻഡോസ് 7 പുറത്തിറങ്ങിയിരിക്കുന്നത്. കാഴ്ചയിൽ വിസ്റ്റ പോലെ തന്നെയാണു വിൻഡോസ് ഏഴും. വിസ്റ്റയെ അപേക്ഷിച്ച് നോക്കുമ്പോൾ നല്ല സ്പീഡുമുണ്ട് വിൻഡോസ് ഏഴിന്.

വിൻ‌ഡോസ് സെവൻ ഇൻസ്റ്റലേഷനു വേണ്ടി ആകെയെടുത്ത സമയം 30 മിനിട്ടിൽ താഴെ മാത്രമാണു. വിസ്റ്റയെ അപേക്ഷിച്ച് നോക്കുമ്പോൾ ഡ്രൈവർ കോമ്പാറ്റിബിലിറ്റി പ്രശ്നങ്ങൾ ഒന്നും തന്നെ സെവനുണ്ടായിരുന്നില്ല. ചിപ്‌സെറ്റ് ഡ്രൈവറും ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യം വന്നില്ല. അതില്ലാതെ എല്ലാ കമ്പൊണന്റ്സും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇൻസ്റ്റാ‍ൾ ചെയ്യേണ്ട ഡ്രൈവ് കാണിച്ച് കൊടുത്ത് കഴിഞ്ഞാൽ പ്രത്യേകിച്ചൊന്നും തന്നെ സെവൻ ഇൻസ്റ്റാൾ ചെയ്യാനായി ചെയ്യേണ്ടി വന്നില്ല. രൂപവും ഭാവവുമൊക്കെ വിസ്റ്റയുടേതിനു സമാനമായി തോന്നുന്നുമെങ്കിലും വിസ്റ്റയേക്കാളും മനോഹാരിതയുണ്ട് വിൻഡോസ് ഏഴിന്.

വിൻഡോസ് ഏഴ് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞ് സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്നത് തന്നെ ഒരു നല്ല അപ്പിയറൻസോട് കൂടിയാണു.


ചില പ്രത്യേകതകൾ

സാധാരണഗതിയിൽ നിന്നും വ്യത്യസ്തമായി ക്യൂക് ലോഞ്ച് ഐക്കൺ (Quick Launch) ഓപ്ഷൻ വിൻ‌ഡോസ് സെവനിലെ ടാസ്ക് ബാറിൽ കാണാനില്ല. ടാസ്ക് ബാറിൽ റൺ ചെയ്തു കൊണ്ടിരിക്കുന്ന പ്രോഗ്രാമിൽ റൈറ്റ് ക്ലിക്ക് ചെയ്തു “ Pin this Program in Taskbar" എന്ന ഓപ്ഷൻ ചെക്ക് ചെയ്തു കൊടുത്ത് കഴിഞ്ഞാൽ ടാസ്ക് ബാറിലായി ആ പ്രോഗ്രാം വരികയും ടാസ്ക് ബാറിൽ ഫിക്സ് ചെയ്തിരിക്കുകയും ചെയ്യും. റിമൂവ് ചെയ്യെണ്ട അവസരത്തിൽ “ Pin this Program in Taskbar" എന്ന ഓപ്ഷൻ വീണ്ടും ടാസ്ക് ബാറിലെ പ്രോഗ്രാമിൽ റൈറ്റ് ക്ലിക്ക് ചെയ്ത് ഡിസേബിൾ ചെയ്യാനും സാധിക്കുന്ന തരത്തിലാണു വിൻഡോസ് ഏഴിന്റെ ടാസ്ക് ബാർ ഡിസൈൻ ചെയ്തിരിക്കുന്നത്. അതു കൊണ്ട് തന്നെ വിസ്റ്റയേയൊ എക്സ് പിയേയൊ അപേക്ഷിച്ച് എല്ലാ പ്രോഗ്രാമുകളും, ഫോൾഡറുകളും തുടങ്ങി കൺ‌ട്രോൾ പാനൽ വരെ ടാസ്ക് ബാറിൽ പിൻ ചെയ്തു ഉപയോഗിക്കാനായി സാധിക്കുന്നുണ്ട്.

മൌസിന്റെ കഴ്സർ ടാസ്ക് ബാറിൽ കൊണ്ടു വന്നു വെക്കുമ്പോഴെക്കും തന്നെ റൺ ചെയ്തു കൊണ്ടിരിക്കുന്ന പ്രോഗ്രാമുകളൂടെ ഫുൾ പേജ് പ്രിവ്യൂകൾ കാണാൻ സാധിക്കുന്ന തരത്തിലാണു ടാസ്ക് ബാർ ബിൽഡ് ചെയ്തിരിക്കുന്നത്. മറ്റൊന്നു “ Show Desktop" ഐക്കൺ ടാസ്ക് ഇത്തവണ ടാസ്ക് ബാറിന്റെ വലത്തേയറ്റത്തായിട്ടാണു സ്ഥാനം പിടിച്ചിരിക്കുന്നത്.
Running Program Preview

Show Desktop

എക്സ്പ്ലോററിൽ എന്തെങ്കിലും ഡൌൺലോഡ് ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ ഡൌൺലോഡ് സ്റ്റാറ്റസ് മിനിമൈസ് ചെയ്തിരിക്കുന്ന എക്സ്പ്ലൊറർ വിൻഡൊ നോക്കിയാൽ അറിയാൻ സാധിക്കുന്നുണ്ട്. അതിമനോഹരങ്ങളായ ഡെസ്ക്ടോപ്പ് വാൾപേപ്പറുകൾ വിൻഡോസ് ഏഴിനൊപ്പമുണ്ട്. ഉപയോക്താവിന്റെ ഇഷ്ടമനുസരിച്ച് ഡെസ്ക്ടോപ്പ് കസ്റ്റമൈസ് ചെയ്യാൻ സാധിക്കുന്ന രീതിയിൽ പെഴ്സണലൈസേഷൻ വിൻഡോയും ഡിസൈൻ ചെയ്തിരിക്കുന്നു.
Download Status

Personalization window

സെവനിലെ പെയിന്റ് പുതിയ രൂപത്തിലും ഭാവത്തിലുമാണു വന്നിരിക്കുന്നതു. ക്രോപ്പ് ചെയ്യാനും റിസൈസ് ചെയ്യാനുമുള്ള സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഏ സി ഡി സീ ഉപയോഗീച്ച് ചെയ്യാൻ കഴിയുന്ന എല്ലാം വിൻ‌ഡോസ് ഏഴിലെ പെയിന്റ് ഉപയോഗിച്ച് ചെയ്യാൻ കഴിയും. വിൻഡോസ് മീഡിയ പ്ലേയർ വഴി ഒട്ടുമിക്ക വീഡിയോ ഫയൽ , ആഡിയോ ഫയൽ ഏക്സ്റ്റൻഷുകളും പ്ലേ ചെയ്യാനായി സാധിക്കുന്നുണ്ട്, അഡിഷണൽ പ്ലഗിനുകൾ ഒന്നും തന്നെ ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല.



Windows Media Player


ഒരു ക്ലിക്കിൽ തന്നെ കൺ‌ട്രോൾ പാനൽ ഓപ്ഷനുകൾ തുറന്നു വരുന്ന രീതിയിലാണു ഡിസൈൻ ചെയ്തിരിക്കുന്നതെന്നതിനാൽ വളരെ ഈസിയായി തന്നെ എല്ലാം കോൺഫിഗർ ചെയ്യാൻ സാധിക്കുന്നുണ്ട്.
Control Panel

All Control Panel Items

സിസ്റ്റവുമായി കണക്റ്റ് ചെയ്തിരിക്കുന്ന എല്ലാ ഡിവൈസുകളും (പ്രിന്ററുകൾ, യു എസ് ബി ഡ്രൈവുകൾ, ക്യാമറ, മൌസ്, മോണിറ്റർ, തുടങ്ങിയവ ) കൺ‌ട്രോൾ പാനലിലെ “Devices and Printers" എന്ന ഓപ്ഷനിൽ ക്ലിക്കിയാൽ അറിയാൻ സാധിക്കും.

Devices and Printers


"Action Center" ഓപ്ഷനിൽ ക്ലിക്കിയാൽ ഫയർവാളുകൾ, ആന്റിവൈറസുകൾ എന്നിവയക്കുറിച്ചുള്ള വിവരങ്ങളും എന്തൊക്കെയാണു അടിയന്തിരമായി ചെയ്യേണ്ടതു എന്നുള്ളതിന്റെ നോട്ടിഫിക്കേഷനും കാണാം.
Action Center

ഡിഫാൾട്ട് പ്രോഗ്രാമുകൾ സെറ്റ് ചെയ്യാനും, നോട്ടിഫിക്കേഷൻ ഏരിയ, ടാസ്ക് ബാറിൽ സെറ്റ് ചെയ്തു കൊടുക്കാനും വളരെ ഈസിയായി തന്നെ കഴിയുന്നുണ്ട്. ഡെസ്ക്ടോപ്പ് ഗാഡ്ജറ്റുകൾ ( ക്ലോക്ക്, സി പി യു മീറ്റർ, കലണ്ടർ.. മുതലായവ), പാരന്റൽ കൺ‌ട്രോൾ ടാസ്കുകൾ, ആട്ടൊ പ്ലേ ഓപ്ഷനുകൾ ലിമിറ്റ് ചെയ്യുക, ഫോൾഡർ ഓപ്ഷനുകൾ,സിസ്റ്റം പെർഫോമൻസ് ഇൻഫർമെഷൻ ടൂളുകൾ, ബാക്കപ്പ് & റീസ്റ്റോർ ഓപ്ഷനുകൾ എല്ലാം തന്നെ കൺ‌ട്രോൽ പാനൽ വിൻഡോയിൽ നിന്നും എളുപ്പത്തിൽ അക്സസ് ചെയ്യാൻ സാധിക്കുന്നുണ്ട്. ബേസിക് നോളജ് മാത്രം ഉള്ളവർക്ക് വരെ വളരെ ഈസിയായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന വിധത്തിലാണു കൺ‌ട്രോൾ പാനൽ ഡിസൈൻ ചെയ്തിരിക്കുന്നത്.

Turn Windows Features On or Off

വിൻഡോസിന്റെ തന്നെ ബ്രൌസർ ആയ ഇന്റർനെറ്റ് എക്സ്പ്ലോറർ ഡിസേബിൾ ചെയ്യാൻ സാധിക്കുമെന്നുള്ളതാണു വിൻഡോസ് ഏഴിന്റെ ഒരു പ്രത്യേകത, ഇതുവരെ വിൻഡോസിൽ നിന്നും എക്സ്പ്ലോറർ ഡിസേബിൾ ചെയ്യാനുള്ള സൌകര്യം മൈക്രോസോഫ്റ്റിന്റെ ഒരു ഓ എസിന്റെ കൂടെയും ലഭിച്ചിരുന്നില്ല. എന്നാൽ ഇത്തവണ താൽകാലികമായിട്ടെങ്കിലും അതിനുള്ള സൌകര്യം കൂടെ മൈക്രോസോഫ്റ്റ് ഒരുക്കുന്നുണ്ട്, ഇതെടുക്കുന്നതിനായി കൺ‌ട്രോൾ പാനലിലെ പ്രോഗ്രാംസ് & ഫീച്ചേഴ്സ് ഓപ്ഷനിലെ ഇടതു വശത്തായി കാണുന്ന “Turn Windows Features On or Off" ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ ഒരു പുതിയ വിൻഡോ അപ്പിയർ ചെയ്യുകയും അതിലെ "Internet Explorer 8 " എന്ന ചെക്ക് ബോക്സ് അൺ ചെക്ക് ചെയ്താൽ എക്സ്പ്ലോറർ ഡിസേബിൾ ആകുകയും ചെയ്യും. പിന്നീടെപ്പോഴെങ്കിലും വേണമെന്നുണ്ടെങ്കിൽ അതേ ചെക്ക് ബോക്സ് ചെക്ക് ചെയ്തുകൊടുത്താൽ മതിയാകും. ഇതേ വഴി തന്നെ മറ്റു ചില സർവിസുകൾ കൂടി ഡിസേബിൾ ചെയ്യാനായി സാധിക്കും.

യുണീക്കോഡിലുള്ള എല്ലാം തന്നെ സുഗമമായി വായിക്കാൻ കഴിയുന്നുണ്ട്. എന്നാൽ ആസ്കി ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നവ വായിക്കുവാൻ സാധിക്കുന്നില്ല.


സെക്യൂരി ഫീച്ചറുകൾ:
വിൻഡോസ് ഡിഫന്റർ സർവീസ് എനേബിൾ ചെയ്തിട്ടുള്ളതിനാൽ താൽക്കാലികമായിട്ടുള്ള ഒരു സുരക്ഷ ലഭിക്കും, ഫയർ വാളുകൾ ഡിഫാൾടായി എനേബിൾ ചെയ്താണു വന്നിരിക്കുന്നതു. ബിറ്റ് ലോക്കർ ഡ്രൈവർ എൻ‌ക്രിപ്ഷൻ സൌകര്യമുള്ളതിനാൽ ഡ്രൈവുകൾ പാസ്‌വേഡുപയോഗിച്ച് ലോക്ക് ചെയ്യാനും അതു വഴി മറ്റുള്ളവർ ഡ്രൈവുകൾ അക്സസ് ചെയ്യുന്നതു തടയാനും സാധിക്കും.


Bit Locker

Windows Defender

വിൻഡോസ് സെവന്റെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയതു അതിന്റെ സ്പീഡ് തന്നെയാണു. എക്സ് പി, വിസ്റ്റ, മാക്, റെഡ്‌ഹാറ്റ് എന്റർപ്രൈസസ് എഡിഷൻ 5 എന്നീ ഓ എസുകളുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ വിൻഡോസ് ഏഴിനു തന്നെയാണു സ്പീഡ് കൂടൂതൽ( രണ്ടാഴ്ചത്തെ എക്സ്പീരിയൻസ് മാത്രം).


ഏകദേശം രണ്ടര ജീബിയോളമുണ്ട് ഏഴിന്റെ ഇൻസ്റ്റലേഷൻ സെറ്റപ്പ് ഇമേജിന്. വിൻഡോസ് 7 ഇൻസ്റ്റാൾ ചെയ്യാൻ വേണ്ട മിനിമം റിക്വയർമെന്റ് ഇവയാണു.

  1. 32 ബിറ്റ് അല്ലെങ്കിൽ 64 ബിറ്റ് പ്രോസസറിന്റെ കൂടെ ഏറ്റവും കുറഞ്ഞത് 1 ഗിഗാഹെഡ്സ് സ്പീഡും അല്ലെങ്കിൽ അതിനു മുകളിലും
  2. മിനിമം 1 ജി ബി റാം
  3. 16 ജിബി ഹാർഡ് ഡിസ്ക് സ്പെയിസ്



രണ്ടു വേർഷനുകളായാണു വിൻഡോസ് 7 ലോഞ്ച് ചെയ്യുന്നതു. 32 ബിറ്റ് ഇവിടെ നിന്നും 64 ബിറ്റ് ഇവിടെ നിന്നും ഡൌൺലോഡ് ചെയ്തുപയോഗിക്കാം. നോർമൽ യൂസേഴ്സിനു 32 ബിറ്റ് മതിയാവും. പ്രോഡക്റ്റ് കീ ലഭിക്കാനായി നിങ്ങൽക്കാകെ വേണ്ടതു ഒരു എം എസ് എൻ/ഹോട്മെയിൽ ഐഡി മാത്രം. ഡൌൺലോഡ് ചെയ്യുന്ന സമയത്ത് ഒരു പുതിയ വിൻഡോ ഡൌൺലോഡ് മാനേജർ എന്ന പേരിൽ ഓപ്പൺ ആവുകയും അതു വഴി വിൻഡോസ് സെവൻ ഡൌൺലോഡ് ചെയ്തെടുക്കാം. കറന്റ് പോവുകയൊ , നെറ്റ് കണക്ഷൻ വിച്ഛേദിച്ച് പോവുകയൊ ചെയ്താലും ഡൌൺലോഡ് ചെയ്തു നിർത്തിയ ഭാഗം മുതൽ തന്നെ ഡൌൺലോഡ് പിന്നീട് തുടരാവുന്നതാണു.




പിൻ‌കുറിപ്പ്: വിൻഡോസ് ഏഴിന്റെ സെറ്റപ്പ് ശരിയായി ഡൌൺലോഡ് ചെയ്തെടുക്കാൻ ഏകദേശം 12 മണിക്കൂറുകൾ ഞാനെടുത്തു. രണ്ടു തവണ ഡൌൺലോഡ് ചെയ്തതു കറപ്റ്റായതിനാൽ ആ ഫയലുകൾ ഇൻസ്റ്റാൾ ചെയ്താൽ “Severe Problems" ഉണ്ടാകുമെന്നു മൈക്രോസോഫ്റ്റ് പേടിപ്പിച്ചതിനാൽ ആകെ മൂന്ന് തവണ ഡൌൺലോഡ് ചെയ്തു. മൊത്തത്തിൽ പത്തു നാല്പത് മണിക്കുർ വേസ്റ്റായി. രണ്ടു തവണ ഇമേജ് ഫയൽ ഡിവിഡിയിലേക്ക് ബേൺ ചെയ്തപ്പോൾ കറപ്റ്റായി 50 രൂപ വെള്ളത്തിലായി. ആകെ രണ്ടാഴ്ചയെ നോക്കിയിട്ടുള്ളു ( അതും ഏറ്റവും കൂടി പ്പോയാൽ മാക്സിമം 30-40 മണിക്കൂർ). അതു കൊണ്ട് തന്നെ ഇതിലെഴുതിയിരിക്കുന്നതു പൂർണ്ണമായും എന്റെ എക്സ്പീരിയൻസും അഭിപ്രായവും മാത്രമാണു. വിരുദ്ധാഭിപ്രായമുള്ളവർ ടെസ്റ്റ് ചെയ്തു അതൊന്നു കമന്റായിട്ടെങ്ങാൻ എഴുതിയാൽ പോസ്റ്റ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.

നിങ്ങളുടെ പ്രൈമറി സിസ്റ്റം വിൻഡോസ് സെവൻ ടെസ്റ്റ് ചെയ്യാതിരിക്കാനായി ഉപയോഗിക്കാതിരിക്കുക. പ്രീ റിലിസ് വേർഷൻ ആയതിനാൽ സിസ്റ്റം ക്രാഷാവാനുള്ള സാധ്യത കൂടുതലായിരിക്കും. അതു കൊണ്ട് തന്നെ മറ്റേതെങ്കിലും സിസ്റ്റത്തിലോ അല്ലെങ്കിൽ സിസ്റ്റത്തിലെ മറ്റൊരു ഡ്രൈവിലൊ അതുമല്ലെങ്കിൽ വെർച്വൽ സിസ്റ്റത്തിലൊ മാത്രം ചെക്ക് ചെയ്തു നോക്കുക. ചിപ്സെറ്റ് സി ഡീ യൂസ് ചെയ്യാതെ തന്നെ എല്ലാ കമ്പണന്റുകളൂം ഇൻസ്റ്റാൾ ചെയ്യപ്പെടുമെങ്കിലും സിസ്റ്റം ശരിയായി പ്രവർത്തിക്കാൻ ഡ്രൈവർ സിഡി തന്നെ ഉപയോഗിക്കണം.

സ്ക്രീൻഷോട്ടുകളിൽ ക്ലിക്കിയാൽ വലുതായി കാണാൻ സാധിക്കും

കഥ തുടരും.......