മോറോ-മൈക്രോസോഫ്റ്റിന്റെ ആന്റിവൈറസ് പ്രോഗ്രാം
മൈക്രോസോഫ്റ്റിൽ നിന്നും വിൻഡോസ് ഉപയോക്താക്കൾക്കായി സൌജന്യ ആന്റിവൈറസ് പ്രോഗ്രാം..മോറൊ എന്നു രഹസ്യ പേരിട്ടിട്ടുള്ള മൈക്രോസോഫ്റ്റിന്റെ ഈ ആൻറ്റിവൈറസ് പ്രോഗ്രാം 2009 അവസാനത്തോടെ ഉപയോക്താക്കൾക്ക് നൽകാനാണ് മൈക്രോസോഫ്റ്റ് തീരുമാനം. വിൻഡോസ് എക്സ് പി, വിസ്റ്റ, സെവൻ,എന്നീ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകളെ സപ്പോർട്ട് ചെയുന്നതാണ് മോറോ. വർദ്ധിച്ച് വരുന്ന മാൽവെയർ ഭീഷണി കണക്കിലെടുത്താണ് മൈക്രോസോഫ്റ്റിന്റെ ഈ തീരുമാനം. നേരത്തെയുണ്ടായിരുന്ന “ലൈവ് ഒൺ കെയർ“ എന്ന ആന്റി മാൽവെയർ പ്രോഗ്രാമിനെ പേരുമാറ്റിയാണു മോറോ എന്ന പേര് മൈക്രോസോഫ്റ്റ് ഈ ആന്റിവൈറസിന്റെ ഡെവലപ്പ്മെന്റ് സമയത്ത് നൽകിയിരുന്നത്. ജൂൺ 23 മുതൽ തന്നെ ഇസ്രയേൽ, അമേരിക്ക, ചൈനഎന്നീ രാജ്യങ്ങളിൽ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സൻഷ്യൽ 1.0 എന്ന പേരിൽ നിയന്ത്രിത ഉപയോക്താക്കൾക്കായി ലഭിച്ച് തുടങ്ങിയിരുന്നു
വിൻഡോസ് ലൈവ് വൺ കെയറിന്റെ ആന്റി മാൽവെയർ എഞ്ചിൻ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ ആന്റിവൈറസ് വിൻഡോസിന്റെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കാനാണ് മൈക്രോസോഫ്റ്റിന്റെ പ്ലാൻ. ഈ ആന്റിവൈറസ് വിൻഡോസിലേക്ക് ഇൻസ്റ്റാൾ ചെയ്യുന്നതിനു മുൻപ് ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിന്റെ ജെന്യൂൻ അഡ്വാന്റേജ് വാലിഡേഷൻ പൂർത്തിയാക്കിയിരിക്കണം, പൈറേറ്റഡ് വിൻഡോസ് തടയുന്നതിനുള്ള മുൻകരുതൽ കൂടിയാണ് വിൻഡോസിന്റെ ഈ വാലിഡേഷൻ പരിപാടി. ഇൻസ്റ്റലേഷൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ ഏറ്റവും പുതിയ വൈറസ്, മാൽവെയർ ഡെഫനിഷൻ അപ്ഡേറ്റുകൾ ഡൌൺലോഡ് ചെയ്യാനുള്ള സൌകര്യം കൂടീ മൈക്രോസോഫ്റ്റ് തരുന്നുണ്ട്. mpam-fe.exe എന്ന ഈ മാൽവെയർ,വൈറസ് അപ്ഡേഷൻ കിറ്റ് ഇവിടെ നിന്നും ഡൌൺലോഡ് ചെയ്തുപയോഗിക്കാവുന്നതാണു. , വൈറസ് അപ്ഡേഷൻ കിറ്റ് കൂടി ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ എറ്റവും പുതിയ മാൽവെയറുകളുടെ ഡെഫനിഷൻ കൂടീ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സൻഷ്യലിൽ കൂട്ടിച്ചെർക്കപ്പെടുന്നു.
വളരെ ലളിതമായ ഒരു ഇന്റർഫേസോട് കൂടിയാണു മൈക്രോസോഫ്റ്റിന്റെ ഈ ആന്റിവൈറസിന്റെ വരവ്. ഡൌൺലോഡിംഗ്, ഇൻസ്റ്റാളിംഗ്, അപ്ഡേഷൻ എന്നിവ വളരെകുറഞ്ഞ സമയത്തിനുള്ളീൽ തന്നെ നടക്കുകയും ചെയ്യുന്നു.
സോഫ്റ്റ്‌പീഡിയയിൽ നിന്നോ മൈക്രോസോഫ്റ്റിന്റെ സൈറ്റിൽ നിന്നൊ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സൻഷ്യൽ 1.0 വിൻഡോസിന്റെ വേർഷനുകളനുസരിച്ച് ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സൻഷ്യൽ 1.0 സ്ക്രീൻ ഷോട്ടുകൾ.
സിസ്റ്റം റിക്വയർമെന്റ്
* For XP - CPU with clock speed of 500 MHz or higher
* For XP - Memory: 256 MB RAM or higher
* For Vista / W7 - CPU with clock speed of 1.0 GHz or higher
* For Vista / W7 - Memory: 1 GB RAM or higher
* VGA (Display): 800 x 600 or higher
* Storage: 140 MB of available hard-disk space
കുറിപ്പ്: പൈറേറ്റ് ചെയ്തെടുത്ത വിൻഡോസ് ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകളുടെ വേർഷൻ ഉപയോഗിക്കുന്നവർ ഈ ആന്റിവൈറസ് ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. വാലിഡേഷൻ പ്രോസസ് പൂർത്തിയാക്കിയാൽ മാത്രമെ വിൻഡോസിലേക്ക് മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സൻഷ്യൽ 1.0 ഇൻസ്റ്റാൾ ചെയ്യപ്പെടുകയുള്ളൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ