ലോകത്തിലെ ഏറ്റവും ജനപ്രീയവും പ്രശസ്തവും ബ്രൌസര്‍ യുദ്ധത്തില്‍ പുതിയ ചരിത്രം കുറിച്ചതുമായ ഫയര്‍ഫോക്സ് ഇപ്പോള്‍ മലയാളത്തിലും.ഇപ്പോള്‍ ബീറ്റ വേര്‍ഷനിലാണ് മലയാളം.മലയാളത്തിനൊപ്പം തമിഴ് ഭാഷയിലുള്ള ഫയര്‍ഫോക്സും ഇപ്പോള്‍ ലഭിക്കും.സൌജന്യ സോഫ്റ്റ്വെയര്‍ വിപ്ലവത്തിലെ പുതിയ പരീക്ഷണങ്ങളുമായി കടന്നു വന്ന ഫയര്‍ഫോക്സ് തങ്ങളുടെ പ്രമുഖ ശത്രു ആയ ഇന്റെര്‍നെറ്റ് എക്പ്ലോററിനേക്കാള്‍ ഒരു പടി മുന്നിലാണ്.മറ്റു ബ്രൊസറുകളേക്കാള്‍ വേഗത്തില്‍ പേജ് ലോഡാവുന്നതിലും മുമ്പന്‍ ഫയര്‍ഫോക്സ് തന്നെയാണ്.എന്റെ ബ്ലോഗ് ലോഡാകാന്‍ സമയക്കൂടുതല്‍ ഏടുക്കുന്നു എന്ന് പല സുഹ്രുത്തുക്കളും മുന്‍പ് പറഞ്ഞിട്ടുണ്ട് അവര്‍ ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അതില്‍ നിന്നൊന്ന് കയറി നോക്കൂ സ്പീഡിലുള്ള വ്യത്യാസം തിരിച്ചറിയാം.നിങ്ങള്‍ക്ക് ഇനിയും അധികം സ്പീഡ് ഫയര്‍ഫോക്സില്‍ വേണമെന്നുണ്ടെങ്കില്‍ അതിനുള്ള പോടിക്കൈകള്‍ ഇവിടെ നിന്ന് വായിക്കാം
ഫയര്‍ഫോക്സ് മലയാളം 3.6.4 ബീറ്റ മലയാളം വേര്‍ഷന്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ