2010 മേയ് 8, ശനിയാഴ്‌ച

ലാപ്‌റ്റോപ്

എനിക്കു ഒരു പഴയ micron ണിന്റെ ലാപ്‌റ്റോപ് ഉണ്ട്. 3 വർഷമായി ഞാൻ ഉപയോഗിക്കുന്നു. കഴിഞ്ഞ് കുറച്ചുനളായി ആശാൻ ചൂടാവാൻ തുടങ്ങി. ഇടക്കു തനിയെ റീ സ്റ്റാർട്ടാവും.... ഞാൻ മടുത്തു. ഒരു മെക്കാനിക്കിനെ കാണിച്ചപ്പോൾ ഹാർഡ് ഡിസ്കു തകരാറാണ് അതു മാറ്റാൻ പറഞ്ഞു. അതു മാറ്റി, പുതിയതായി വിൻഡോസ് ഇൻസ്റ്റാൾ ചെയ്തു തന്നു. വീട്ടിൽ വന്നു പിറ്റെ ദിവസ്സം പഴയ പല്ലവി ആവർത്തിക്കാൻ തുടങ്ങി! വീണ്ടും മെക്കാനിക്കിനെ കാണിച്ചു. അയാൾ ഫാൻ മറ്റാൻ പറഞ്ഞു - അതും മാറ്റി ( മറ്റി എന്നു പറഞ്ഞു,) എന്നിട്ടുമില്ല പുരോഗതി! തിരിച്ച് വീണ്ടു അയാളേ കാണിച്ചു, അപ്പോൾ പറ്യുകയാ പഴയതായില്ലെ? ഇങ്ങ്നെ അങ്ങു ഉപയോഗിക്കുക, എന്നിട്ട് തീരെ വയ്യാതായാൽ ഞാൻ ഒരണ്ണം സംഘടിപ്പിച്ചു തരാം! എത്രനല്ല മെക്കാനിക്ക്!

തിരിച്ചു വരുന്ന വഴി പെരുമ്പാവൂരുള്ള ഒരു ഹാർഡുവെയർ മെക്കനിക്കിനെ കണ്ടു, പുള്ളി ചോദിച്ചു” ചേട്ട എന്തുപറ്റി ലാപ്റ്റ് ടൊപ്പിനു”
ഞാൻ കാര്യം പറഞ്ഞു, അവൻ പറഞ്ഞു
“ ഇങ്ങുതാ, എന്നിട്ട് വൈകിട്ട് വന്നു വാങ്ങി കൊണ്ട് പോയിക്കോ”

വൈകിട്ടി സാധനം റെഡി! പ്രവർത്തികാതിരുന്ന ബറ്ററിയും ഇപ്പോൾ 2 മണിക്കുർ നേരം പ്രവർത്തിക്കും.

ഞാൻ വിളിച്ചു ചോദിഹ്ച്കു എന്തു പറ്റിയതായിരുന്നു എന്നു - “ പുള്ളി പറഞ്ഞു ഒന്നും പറ്റിയിരുന്നില്ല” ഒന്നു സർവീസ് ചെയ്തു - അതു കൊണ്ടല്ലെ ചേട്ടനോട് കാശും വാങ്ങാതിരുന്നത്”
പുള്ളി ഒരു കാര്യം പിന്നേയും പറഞ്ഞു ‌ “ ഈ സാധനം കളയരുതേ - നല്ല സെറ്റാണു....”

ആദ്യം നോക്കിയത്റ്റു പഞ്ചാബി മെക്കാനിക്കു, മറ്റതു മലയാളി
നോക്കൂ . .. .. ജോലിയിലെ വ്യത്യാസം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ