ഹാർഡ് ഡിസ്കുകളിൽ നിന്നും എന്തെങ്കിലും ഡിലീറ്റ് ആയിപോയിക്കഴിഞ്ഞാൽ എന്തു ചെയ്യും ? ഡിലീറ്റ് ആയിപ്പോയ എല്ലാം തന്നെ ഹാർഡ് ഡിസ്കുകളിൽ നിന്നൊ മറ്റേതൊരു സ്റ്റോറേജ് ഡിവൈസുകളിൽ നിന്നൊ റിക്കവർ ചെയ്തെടുക്കാൻ സാധിക്കും . എന്നാല് ഇവ അനലൈസ് ചെയ്യാനും അതിനുള്ളില് നിന്നും ഡിലീറ്റ് ചെയ്തതും ഫോര്‍മാറ്റു (Deleted and Formatted) ചെയ്തു കഴിഞ്ഞതുമായ ഡാറ്റ റിട്രീവ് ചെയ്യാനും കഴിഞ്ഞാല് മാത്രമെ ഇവ കൊണ്ട് എന്തെങ്കിലും പ്രയോജനമുള്ളു. ഇതിനായി ഹാര്‍ഡ് ഡിസ്കുകളുടെ പ്രവര്‍ത്തനം നല്ല രീതിയില് അറിഞ്ഞിരിക്കേണ്ടതു അത്യാവശ്യമാണ്.
രണ്ട് തരത്തിലുള്ള ഡിസ്ക് ഡ്രൈവുകളാണുള്ളത്
ഫിക്സഡ് സ്റ്റോറേജ് ഡിവൈസ്:(Fixed Storage Device)
റിമൂവബിള് സ്റ്റോറേജ് ഡിവൈസ്: ( Removable Storage Device)
ഫിക്സഡ് സ്റ്റോറേജ് ഡിവൈസുകള്‍ക്കു ഉദാഹരണമാണ് ഹാര്‍ഡ് ഡിസ്കുകള്, (IDE-Integrated Drive Electronics), SATA( Serial Advanced Technology Attachment), SCSI- (Small Computer System Interface)
റിമൂവബിള് സ്റ്റോറേജ് ഡിവൈസുകള്‍ക്ക് ഉദാഹരണങ്ങളാണ് ഫ്ലോപ്പി,(Floppy Diskette) സി ഡി (Compact Disk) , പെന് ഡ്രൈവുകള് (Pen Drives) , ഡിവിഡി, (Digital Versatile Disk) ബ്ലു റേ ഡിസ്കുകള് (Blue Ray Disks) മുതലയാവ
ഹാര്‍ഡ് ഡിസ്കുകള്: : ഇലക്ട്രൊ മാഗ്നെറ്റിക് പള്‍സ് ഉപയോഗിച്ചാണ് ഹാര്‍ഡ് ഡിസ്കുകളില് ഡാറ്റ എഴുതപ്പെടുന്നത്. മൂന്നു പ്രധാന ഭാഗങ്ങളാണ് ഒരു ഹാര്‍ഡ് ഡിസ്കിനുള്ളത്.
1. പ്ലാറ്റര് (Platter)
2. സിലിണ്ടറുകള് (Cylinders)
3. ഇലക്ടൊ മാഗനെറ്റിക് ഹെഡ് (Electro Magnetic Head)
പ്ലാറ്റര് നിര്‍മ്മിക്കാനുപയോഗിക്കുന്നതു അലുമിനിയത്തിന്റെ അലൊയി ഉപയോഗിച്ചാണ്, ഇന്നാല്‍ ഇപ്പൊള്‍ ഗ്ഗാസ്സും സെറാമിക്സും പ്ലാറ്ററുകളുടെ നിര്‍മ്മാണത്തിനുപയോഗിച്ച് വരുന്നുണ്ട്. പ്ലാറ്ററുകളുടെ ഇരുവശവും അയണ് ഓക്സൈഡൊ അല്ലെങ്കില് കൊബാള്‍ട്ട് അലൊയി ഉപയോഗിച്ചൊ കോട്ട് ചെയ്യുന്നു. കുറെയധികം പ്ലാറ്ററുകളടങ്ങിയതാണ് ഒരു ഹാര്‍ഡ് ഡിസ്ക്. ഓരൊ പ്ലാറ്ററുകളുടെയും മുകളിലും താഴെയുമായി ഇലക്ട്രൊ മാഗനെറ്റിക് ഹെഡുകള് സ്ഥാപിച്ചിരിക്കുന്നു. പ്ലാറ്ററുകള് സ്പിന് ചെയ്യുമ്പോള് ഈ ഹെഡുകള് ചലിക്കുകയും അവ പ്ലാറ്ററുകളുടെ മധ്യഭാഗം മുതല് അറ്റം വരെ ഇതിനു മുകളിലുടെ ഒരു ഇലക്ട്രൊ മാഗനെറ്റിക് പള്‍സ് പുറപ്പെടുവിക്കുകയും അങ്ങനെ ഡാറ്റ റൈറ്റ് ചെയ്യുകയും ചെയ്യുന്നു. പ്ലാറ്ററുകളുടെ ഇരു വശത്തും ഡാറ്റ റൈറ്റ് ചെയ്യുവാനായി ഉപയോഗിച്ചു വരുന്നു.

ഈ പ്ലാറ്ററുകളെ ട്രാക്കുകളായി തിരിച്ച് അവക്ക് തിരിച്ചറിയാനായി നമ്പരുകള് നല്‍കിയിരിക്കുന്നു. ഇങ്ങനെ പ്ലാറ്ററുകളെ രണ്ടു വശവും ട്രാക്കുകളായി തിരിച്ചു കഴിഞ്ഞാലതിനെ സിലിണ്ടറ് എന്നറിയപ്പെടുന്നു. ഇവ ഹാര്‍ഡ് ഡിസ്കുകള് നിര്‍മ്മിക്കുന്ന സമയത്തു തന്നെ നമ്പരിട്ടായിരിക്കും വരിക. ഡാറ്റ റൈറ്റ് ചെയ്യുന്ന സമയത്തു ഹെഡുകള് ഈ ട്രാക്കുകളിലൊന്നിനെ മാത്രം ഒരു സമയത്ത്ഉപയോഗിക്കുന്നു.ഉദാഹരണമായി പ്ലാറ്ററിന്റെ എറ്റവും പുറത്തുള്ള ട്രാക്കിന്റെ നമ്പറ് പൂജ്യവും എറ്റവും അകത്തുള്ള ട്രാക്കിന്റെതു 1023 വരെയും ആയിരിക്കും. . ഈ ട്രാക്കുകളെ വീണ്ടും വിഭജിച്ച് സെക്റ്ററുകളാക്കുന്നു ഒരു ഹാര്‍ഡ് ഡിസ്കില് ഡാറ്റ റൈറ്റ് ചെയ്യാനുപയോഗിക്കുന്ന ഏറ്റവും കുറഞ്ഞ ഫിസിക്കലായിട്ടുള്ള് സൈസാണ് സെക്ടറുകളിലേത്. ഒരു സെക്റ്റടറിന്റെ സാധാരണഗതിയിലുള്ള അളവ് 512 ബൈറ്റായിരിക്കും. ഉദാഹരണമായി ഒരു ഡാറ്റയുടെ സൈസ് 600 ബൈറ്റാണെങ്കില് രണ്ട് സെക്റ്ററുകളെ ഡാറ്റ റൈറ്റ് ചെയ്യുവാനായി ഉപയോഗിക്കുന്നു.രണ്ട് തരത്തിലുള്ള ഡിസ്ക് ഡ്രൈവുകളാണുള്ളത്
ഫിക്സഡ് സ്റ്റോറേജ് ഡിവൈസ്:(Fixed Storage Device)
റിമൂവബിള് സ്റ്റോറേജ് ഡിവൈസ്: ( Removable Storage Device)
ഫിക്സഡ് സ്റ്റോറേജ് ഡിവൈസുകള്‍ക്കു ഉദാഹരണമാണ് ഹാര്‍ഡ് ഡിസ്കുകള്, (IDE-Integrated Drive Electronics), SATA( Serial Advanced Technology Attachment), SCSI- (Small Computer System Interface)
റിമൂവബിള് സ്റ്റോറേജ് ഡിവൈസുകള്‍ക്ക് ഉദാഹരണങ്ങളാണ് ഫ്ലോപ്പി,(Floppy Diskette) സി ഡി (Compact Disk) , പെന് ഡ്രൈവുകള് (Pen Drives) , ഡിവിഡി, (Digital Versatile Disk) ബ്ലു റേ ഡിസ്കുകള് (Blue Ray Disks) മുതലയാവ
ഹാര്‍ഡ് ഡിസ്കുകള്: : ഇലക്ട്രൊ മാഗ്നെറ്റിക് പള്‍സ് ഉപയോഗിച്ചാണ് ഹാര്‍ഡ് ഡിസ്കുകളില് ഡാറ്റ എഴുതപ്പെടുന്നത്. മൂന്നു പ്രധാന ഭാഗങ്ങളാണ് ഒരു ഹാര്‍ഡ് ഡിസ്കിനുള്ളത്.
1. പ്ലാറ്റര് (Platter)
2. സിലിണ്ടറുകള് (Cylinders)
3. ഇലക്ടൊ മാഗനെറ്റിക് ഹെഡ് (Electro Magnetic Head)
പ്ലാറ്റര് നിര്‍മ്മിക്കാനുപയോഗിക്കുന്നതു അലുമിനിയത്തിന്റെ അലൊയി ഉപയോഗിച്ചാണ്, ഇന്നാല്‍ ഇപ്പൊള്‍ ഗ്ഗാസ്സും സെറാമിക്സും പ്ലാറ്ററുകളുടെ നിര്‍മ്മാണത്തിനുപയോഗിച്ച് വരുന്നുണ്ട്. പ്ലാറ്ററുകളുടെ ഇരുവശവും അയണ് ഓക്സൈഡൊ അല്ലെങ്കില് കൊബാള്‍ട്ട് അലൊയി ഉപയോഗിച്ചൊ കോട്ട് ചെയ്യുന്നു. കുറെയധികം പ്ലാറ്ററുകളടങ്ങിയതാണ് ഒരു ഹാര്‍ഡ് ഡിസ്ക്. ഓരൊ പ്ലാറ്ററുകളുടെയും മുകളിലും താഴെയുമായി ഇലക്ട്രൊ മാഗനെറ്റിക് ഹെഡുകള് സ്ഥാപിച്ചിരിക്കുന്നു. പ്ലാറ്ററുകള് സ്പിന് ചെയ്യുമ്പോള് ഈ ഹെഡുകള് ചലിക്കുകയും അവ പ്ലാറ്ററുകളുടെ മധ്യഭാഗം മുതല് അറ്റം വരെ ഇതിനു മുകളിലുടെ ഒരു ഇലക്ട്രൊ മാഗനെറ്റിക് പള്‍സ് പുറപ്പെടുവിക്കുകയും അങ്ങനെ ഡാറ്റ റൈറ്റ് ചെയ്യുകയും ചെയ്യുന്നു. പ്ലാറ്ററുകളുടെ ഇരു വശത്തും ഡാറ്റ റൈറ്റ് ചെയ്യുവാനായി ഉപയോഗിച്ചു വരുന്നു.
ഫോര്‍മാറ്റ് ചെയ്യുമ്പോള് ,ഒരു ഡിസ്കില് 50 ട്രാക്കുകളാണുള്ളതെങ്കില് അതിനെ തുല്യമായി 10 സെക്റ്ററായി തിരിക്കുകയാണ് ചെയ്യുന്നത്. ട്രാക്കുകളും സെക്റ്ററുകളും ഓപ്പറേറ്റിംഗ് സോഫ്റ്റ വെയറുകളെ ഹാര്‍ഡ് ഡിസ്കില് ശേഖരിച്ചിരിക്കുന്ന ഡാറ്റയുടെ വിവരങ്ങളെ തിരിച്ചറിയാനായിട്ടാണ് ഉപയോഗിക്കുന്നത്.
ക്ലസ്റ്ററുകള്‍ (Clusters): ഒരു ഹാര്‍ഡ് ഡിസ്കിലെ ഏറ്റവും കുറഞ്ഞ അലൊക്കേഷന് യൂണിറ്റുകളെയാണ് ക്ലസ്റ്ററുകളെന്നു പറയുന്നത്. ഒരു ക്ലസ്റ്ററിന്റെ ഏറ്റവും കുറഞ്ഞ സൈസ് ഒരു സെക്റ്ററായിരിക്കും. ഒരു ഫയലിനായി അലോക്കേറ്റ് ചെയ്യുന്ന ക്ലസ്റ്ററിന്റെ അളവ് ഒന്നൊ രണ്ടൊ സെക്റ്ററുകളായിരിക്കും. ഒരിക്കലും ഒരു സെക്റ്ററിനേക്കാള് കുറഞ്ഞതായിരിക്കില്ല ഒരു ക്ലസ്റ്ററ്.. ഒരു ഫയല് റൈറ്റ് ചെയ്യുമ്പോള് ഏറ്റവും കുറഞ്ഞത് ഒരു ക്ലസ്റ്ററ് ഇതിനായി ഉപയോഗിക്കുന്നു. അതു കൊണ്ട് തന്നെ ഡാറ്റ റൈറ്റ് ചെയ്യുമ്പോള് ഒരു പാട് ഉപയോഗിക്കപ്പെടാത്ത (Unused Space or Slack Area) സ്ഥലം ഒരു ക്ലസ്റ്ററില് ഉണ്ടാകുന്നു.
സ്‌ലാക്ക് ഏരിയ (Slack Area): ഒരു ക്ലസ്റ്ററില് ഡാറ്റ റൈറ്റ് ചെയ്യാനുപയോഗിച്ചിട്ടു ബാക്കി വരുന്ന സ്ഥലത്തെയാണ് സ്‌ലാക്ക് ഏരിയ എന്നറിയപ്പെടുന്നത്. ഒരു ഫയലിന്റെ സൈസ് ക്ലസ്റ്ററിന്റെ സൈസിനേക്കാളും കുറഞ്ഞാണിരിക്കുന്നതെങ്കില് ഫയല് റൈറ്റ് ചെയ്തതിനു ശേഷം ആ ക്ലസ്റ്ററില് ബാക്കി വരുന്ന സ്ഥലം സ്‌ലാക്ക് ഏരിയ ആയി കണക്കു കൂട്ടുന്നു. ഉദാഹരണമായി 4 ജി ബിയുള്ള ഒരു പാര്‍ട്ടീഷനില് ഓരൊ ക്ലസ്റ്ററും 32 ബൈറ്റുകളാണെന്നിരിക്കട്ടെ, ഒരു ഫയലിന്റെ സൈസ് 10 ബൈറ്റുമാണെങ്കില് ബാക്കി 22 ബൈറ്റുകള് സ്‌ലാക്ക് ഏരിയ ആയി മാറുന്നു.
ലോസ്റ്റ് ക്ലസ്റ്ററുകള് (Lost Clusters): ഓപ്പറേറ്റിംഗ് സോഫ്റ്റ് വെയറുകള് ഒരു ക്ലസ്റ്ററ് ഉപയോഗിച്ചു കഴിഞ്ഞാലതിനെ ലോസ്റ്റ് ക്ലസ്റ്ററായി കണക്കു കൂട്ടുന്നു. ഈ ക്ലസ്റ്ററിലുള്ള ഉപയോഗിക്കാത്ത സ്പെയിസ് ഓപ്പറേറ്റിംഗ് സോഫ്റ്റ് വെയറുകള് കണക്കൂ കൂട്ടുന്നില്ല. ലോ ഡിസ്ക് സ്പെയിസ് ആയിരിക്കും ഇതിന്റെ ഫലം. ഇതിനെ റീ അസൈന് ചെയ്യുന്നതു വഴി ഹാര്‍ഡ്ഡിസ്ക് സ്പെയിസ് കൂട്ടാനായി സാധിക്കുന്നു. വിന്‌ഡോസിലെ സ്കാന് ഡിസ്ക് യൂട്ടിലിറ്റി വഴി ലോസ്റ്റ് ക്ലസ്റ്ററുകളിലെ ഫ്രീ സ്പെയിസ് കണ്ടെത്താന് സാധിക്കും.
ബാഡ് സെക്ടറുകള്‍(Bad Sectors): ഒരു ഡിസ്കിലെ റൈറ്റ് ചെയ്യാനൊ റീഡ് ചെയ്യാനൊ സാധിക്കാതെ നശിച്ചു പോയ സെക്റ്ററുകളെയാണ് ബാഡ് സെക്റ്ററുകള് എന്നറിയപ്പെടുന്നത്. ഫോര്‍മാറ്റിംഗ് ചെയ്യുന്നതു വഴി ബാഡ് സെക്ടറുകളെ തിരിച്ചറിഞ്ഞു ഉപയോഗമില്ലാത്ത സെക്റ്ററുകളെ മാറ്റിയിടാനായി സാധിക്കും. പ്രത്യേക സോഫ്റ്റ് വെയറുകളുപയോഗിച്ചു ബാഡ് സെക്റ്ററുകളിലെ ഡാറ്റ റിട്രീവ് ചെയ്യാനായി സാധ്യമാണ്.
സോണ്‌ഡ് ബിറ്റ് റെക്കോഡിംഗ് (Zoned Bit Recording) അഥവ മള്‍ട്ടിപ്പിള് സോണ് റെക്കോഡിംഗ് (Multiple Zone Recording) എന്ന സങ്കേതമുപയോഗിച്ചാണ് ഇപ്പോഴുള്ള ഹാര്‍ഡ് ഡിസ്കുകളില് ഡാറ്റ റൈറ്റ് ചെയ്യുന്നത്
സോണ്‌ഡ് ബിറ്റ് റെക്കോഡിംഗില് ട്രാക്കുകളെ ഡിസ്കുകളുടെ മധ്യഭാഗം മുതല് സോണുകളായി(Zone) തിരിച്ച് ഗ്രൂപ്പ് ചെയ്യുന്നു. കൂടാതെ ഓരൊ സെക്ടറുകളിലുമുള്ള ട്രാക്കുകള്‍ക്കനുസരിച്ച് ഇവക്ക് നമ്പരുകള് നല്‍കപ്പെടുന്നു. ഡിസ്കുകളുടെ ഏറ്റവും അകത്തുള്ള ഭാഗത്തു നിന്നും (Inner Edge) പുറത്തുള്ള ഭാഗത്തേക്ക് (Outer Edge) വരുന്നത് വ്യത്യസ്തമായ സോണുകള് വഴിയാണ് . ഇങ്ങനെ അകത്തുള്ള സോണുകളിലുള്ള ട്രാക്കുകളേക്കാള് കൂടുതലായിരിക്കും പുറത്തുള്ള സോണുകളിലുള്ള ട്രാക്കുകളുടെ എണ്ണം.

ഉദാഹരണമായി ഒരു പ്ലാറ്ററില് 20 ട്രാക്കുകളാണുള്ളതെന്നിരിക്കട്ടേ. ഈ ട്രാക്കുകളെ 5 സോണുകളായി തിരിക്കുന്നു. ഏറ്റവും പുറത്തുള്ള സോണില് അഞ്ചു ട്രാക്കുകളായിരിക്കും. ഇതിലെ ഓരൊ ട്രാക്കുകളെയും 16 സെകറ്ററുകളായി തിരിക്കുന്നു. രണ്ടാമത്തെ സോണീല് 5 ട്രാക്കുകളും അതിനെ 14 സെക്റ്ററുകളായും തിരിക്കുന്നു. മൂന്നാമത്തെ സോണില് 4 ട്രാക്കുകളും അതിനെ 12 സെക്റ്ററുകളായും തിരിക്കുന്നു. നാലാമത്തെ സോണില് 3 ട്രാക്കുകളും അതിനെ 11 സെക്റ്ററുകളായും അഞ്ചാമത്തെ സോണില് 3 ട്രാക്കുകളും അതിനെ 9 സോണുകളായും തിരിക്കുന്നു. ഇതു വഴി എല്ലാ സെക്റ്ററുകളുടെയും അളവു ഒരേരീതിയില് വന്നിരിക്കുന്നതായി കാണാന് സാധിക്കും. ഇങ്ങനെ പ്ലാറ്ററിനെ സോണുകളായി തിരിച്ച് ഡാറ്റ റെക്കൊഡ് ചെയ്യുന്നതിനെയാണ് സോണ്‍ഡ് ബിറ്റ് റെക്കോഡിംഗ് എന്നറിയപ്പെടുന്നത്.
ഹാര്‍ഡ് ഡിസ്ക് ഫോര്‍്മാറ്റ് ചെയ്യുന്നതോടു കൂടി നമുക്കാവശ്യമുള്ള ഫയല് സിസ്റ്റത്തിലേക്ക് മാറുവാന് സാധിക്കും. ഫയല് സിസ്റ്റമെന്നാല് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ അടിസ്ഥാനത്തില് ഫയലുകളെ തരം തിരിക്കുവാനും, ശേഖരിച്ച് വക്കുവാനും മറ്റുമുപയോഗിക്കുന്ന ഒരു സെറ്റ് റൂളുകളാണ്. ഓപ്പറേറ്റിംഗ് സോഫറ്റ് വെയറിനനുസരിച്ച് ഈ ഫയല് സിസ്റ്റം വ്യത്യസ്തപ്പെട്ടിരിക്കും. നാലു തരത്തിലുള്ള ഫയല് സിസ്റ്റമാണണുള്ളത്.
1. ഡിസ്ക് ഫയല് സിസ്റ്റം (Disk File system)
2. നെറ്റ് വര്‍ക്ക് ഫയല് സിസ്റ്റം (Network File System)
3. ഡാറ്റബെയിസ് ഫയല് സിസ്റ്റം (Data Base File System)
4. സ്പെഷ്യല് ഫയല് സിസ്റ്റം ( Special Type File System)
ഡിസ്ക് ഫയല് സിസ്റ്റത്തിനുദാഹരണങ്ങളാണ് FAT-16, FAT-32, EXT 2, MFS+ എന്നിവ.
നെറ്റ് വര്‍ക്ക് ഫയല് സിസ്റ്റത്തിനുദാഹരണമാണ് SMB, NFS, AFS (Andrew File system)
ഡാറ്റ ബെയിസ് ഫയല് സിസ്റ്റത്തിനുദാഹരണമാണ് JDBFS
സ്പെഷ്യല് പര്‍പ്പസ് ഫയല് സിസ്റ്റങ്ങള്‍ക്കുദാഹരണമാണ്. Archfs ( Archive File systems), CDFS (CD writing or Reading File systems)
ഹാര്‍ഡ് ഡിസ്കില് നിന്നും ഒരു ഫയല് ഡിലീറ്റ് ചെയ്യുമ്പോള് എന്താണ് സംഭവിക്കുന്നതെന്നറിയണ്ടെ?
ഒരു ഡാറ്റ ഹാര്‍ഡ് ഡിസ്കില് റൈറ്റ് ചെയ്യുന്നതോടൊപ്പം തന്നെ ഒരു സൂചിക (Index) കൂടി അതില് ക്രിയേറ്റ് ചെയ്യപ്പെടുന്നു. ഈ സൂചികയാണ് ഹാര്‍ഡ് ഡിസ്കില് ഒരു ഫയല് നിലവിലുണ്ട് എന്നു നമ്മളെ അറിയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില് ഫയല് ഏതു പാര്‍ട്ടീഷനിലാണ് റൈറ്റ് ചെയ്യിരിക്കുന്നതു എന്നറിയാന് സാധിക്കും.
ഒരു ഫയല് ഡിലീറ്റ് ചെയ്യുന്നതോട് കൂടി ഈ സൂചിക മാത്രമായിരിക്കും അവിടെ നിന്നും നീക്കം ചെയ്യപ്പെടുന്നത്. ഡാറ്റ അവിടെ നിന്നും നീക്കം ചെയ്യുകയൊ ഒന്നും തന്നെ സംഭവിക്കുന്നില്ല. ഓപ്പറേറ്റിംഗ് സിസ്റ്റം ഈ ഡാറ്റയുടെ മുകളില് ഓവര് റൈറ്റ് (Over Write) ചെയ്യുമ്പോള് മാത്രമാണ് ഇവിടെ നിന്നും ഡാറ്റ യഥാര്‍ഥത്തില് നീക്കം ചെയ്യപ്പെടുന്നത്. പ്ലാറ്ററുകളിലൂടെ ഹെഡ്, ട്രാക്കുകളും സെക്ടറുകളും ക്ലസ്റ്ററുകളും വഴി കറങ്ങി വീണ്ടും അവിടെ എത്തുമ്പോള് മാത്രമായിരിക്കും ഇതു സംഭവിക്കുന്നതു. അതു കൊണ്ട് തന്നെ റീസൈക്കിള് ബിന്നില് നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങളും മറ്റും നമുക്ക് വീണ്ടെടുക്കാന് സാധിക്കും. ഇതു വഴി ഒരു ക്രൈം ചെയ്തിട്ടുണ്ടെങ്കില് നശിപ്പിച്ച ഡാറ്റയുടെ വിവരങ്ങളും മറ്റും നമുക്ക് പ്രത്യേകം തയ്യാര് ചെയ്ത സോഫ്റ്റ് വെയറുകള് വഴി വീണ്ടെടുക്കാന് കഴിയും.
വിന്‌ഡോസിലെ റീസൈക്കിള് ബിന്നുകളുടെ (Recylce Bin) യഥാര്‍ത്ഥ ഉദ്ദേശം ഉപയോക്താവ് നീക്കം ചെയ്ത ഡാറ്റ ആവശ്യമെങ്കില് തിരികെ എടുക്കുന്നതിനു വേണ്ടിയാണ്. റീസ്റ്റോര് ഓപ്ഷന് വഴിയാണ് ഇതു സാധ്യമാക്കുന്നത്. ഡിലീറ്റ് ചെയ്തതിനു ശേഷം റീസൈക്കിള് ബിന്നില് നിന്നും ഫയലിനെ ഡിലീറ്റ് ചെയ്തു കഴിഞ്ഞാലും എഴുതപ്പെട്ട ഡാറ്റയുടെ സൂചിക അവിടെ നിന്നും നീക്കം ചെയ്യപ്പെടുന്നില്ല. പകരം അതു വിന്‍ഡോസിന്റെ ഹിഡണ് റീസൈക്കിള് ഫോള്‍ഡറില് പോയി സ്ഥിതി ചെയ്യുന്നു.
ഒരു ഹാര്‍ഡ് ഡിസ്ക് ഫോര്‍മാറ്റ് ചെയ്തു കഴിഞ്ഞാലും ഇതിലുള്ള വിവരങ്ങള് നശിക്കുന്നില്ല, എന്നാല് ഫോര്‍മാറ്റ് ചെയ്യുന്നതോട് കൂടി ഫയല് സിസ്റ്റം മാറുകയും അതോടുകൂടീ സാധാരണ സോഫ്റ്റ് വെയറുകളുപയോഗിച്ച് നീക്കം ചെയ്യപ്പെട്ട ഫയലുകള് റിട്രീവു ചെയ്യാനും സാധിക്കുകയില്ല.. ഫയല് സിസ്റ്റം മാറുന്നതോട് കൂടി ഹാര്‍ഡ് ഡിസ്കുകളുടെ സ്വാഭാവം (Characteristics) മാറുകയും ,ഇന്‍ഡക്സ് ലിസ്റ്റില് നിന്നും നീക്കം ചെയ്യപ്പെട്ട ഫയലുകള് സാധാരണ സോഫ്റ്റ് വെയറുകളുപയോഗിച്ച് എടുക്കുവാനും സാധിക്കാതെ വരുന്നു. ഇതിനായി വളരെയധികം അഡ്വാന്‍സ്ഡ് ആയിട്ടുള്ള സോഫ്റ്റ് വെയറുകള് ഇന്നു ലഭ്യമാണ്. ഇത്തരം സോഫ്റ്റ് വെയറുകള് ഉപയോഗിച്ച് ഓവര് റൈറ്റ് ചെയ്ത ഫയലുകളുടെ വിവരങ്ങള് വരെ ഇന്നു നമുക്ക് ശേഖരിക്കാന് സാധിക്കും. ഏകദേശം 8 തവണയോളം ഓവറ് റൈറ്റ് ചെയ്ത ഡാറ്റയുടെ വിവരങ്ങള് വരെ ശേഖരിക്കാന് കഴിയുന്ന സോഫ്റ്റ് വെയറുകള് ഇന്ന് നിലവിലുണ്ട്.
ഹാര്‍ഡ് ഡിസ്ക് കത്തിച്ചു കളഞ്ഞാലും പ്ലാറ്ററുകളീല് അല്പമെങ്കിലും കാന്തിക സ്വഭാവം നിലനില്ക്കുന്നെണ്ടെങ്കില് അതില് നിന്നും വിവരങ്ങള് ശേഖരിക്കാനായി സാധിക്കുന്ന സോഫ്റ്റ് വെയറുകള് ലഭ്യമാണ്. എന്നാല് ഇവ സാധാരണ ഗതിയില് ഒരു സാധാരണ ഉപഭോക്താവിനു വാങ്ങുവാനൊ മറ്റൊ സാധിക്കുകയില്ല. ഫോറന്‍സിക് ആവശ്യത്തീനായിട്ടാണ് ഇത്തരം സോഫ്റ്റ് വെയറുകള് ഉപയോഗിക്കുന്നത്.
ഒരു കമ്പ്യൂട്ടറ് ഉപയോഗിച്ചു നടത്തുന്ന എല്ലാ വിധ പ്രവര്‍ത്തികളും സിസ്റ്റത്തില് ലോഗ് (Log)ചെയ്യുന്നുണ്ടാകും. ഈ ലോഗ് വിവരങ്ങള് ഡിലീറ്റ് ചെയ്തു കഴിഞ്ഞാലും അതിനെ ഹാര്‍ഡ് ഡിസ്കില് നിന്നും ശേഖരിച്ച് എന്തൊക്കെ പ്രവര്‍ത്തികളാണ് അതില് നടത്തിയിരിക്കുന്നതെന്നു അറിയാന് സാധിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ